Archive Pages Design$type=blogging

വാഴാലിക്കാവ് ക്ഷേത്രം - തൃശൂര്‍ - സഞ്ചാരി

കഠിനമായ ജോലിത്തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ എല്ലാം മറന്നു അൽപനേരം ശാന്തതയോടെ ചിലവഴിക്കണമെന്നുണ്ടോ?  smile emoticon * പ്രവാസികളേ, പരിമിതമാ...

കഠിനമായ ജോലിത്തിരക്കുകൾക്കിടയിൽ ഇടയ്ക്കിടെ എല്ലാം മറന്നു അൽപനേരം ശാന്തതയോടെ ചിലവഴിക്കണമെന്നുണ്ടോ? smile emoticon
* പ്രവാസികളേ, പരിമിതമായ തന്റെ ഒരു മാസത്തെ ലീവിൽ നിന്ന് കല്യാണം കൂടൽ, ബന്ധുസന്ദർശം, ഇത്യാദി വിഷയങ്ങൾ അൽപനേരത്തേക്ക് മാറ്റി വെച്ച്, സ്വസ്ഥമായൊരിടത്ത് ചുമ്മാ കാറ്റും കൊണ്ടിരിക്കണമെന്നു തോന്നാറുണ്ടോ? grin emoticon
* കൂട്ടരേ, ചില സിനിമകളിലെ ലൊക്കേഷനുകൾ കാണുമ്പോൾ ഇതൊക്കെയൊന്നു നേരിട്ട് കാണാന്‍ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എന്നെ പോലൊരു ഭ്രാന്തൻ മനസിന്‌ ഉടമയാണോ നിങ്ങൾ? wink emoticon
* തന്റെ പ്രിയതമയുടെയോ പ്രിയതമന്റെയോ കൂട്ടുകരന്റെയോ, കൂട്ടുകരിയുടെയോ കൂടെ പഴയകാല ഓർമകളും ജീവിതത്തിലെ രസകരമായ സംഭവങ്ങളും പങ്ക് വെച്ച്, ഒരു പാട് നേരമങ്ങനെ യാതൊരു ബഹളവുമില്ലാതെ പ്രകൃതിരമണീയമായ സ്ഥലത്ത് കുറച്ച് നേരമങ്ങ് ചെലവഴിച്ചാലോ? 😍
മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊക്കെ “പോടെയ്, തനിക്ക് വേറെ പണിയില്ലേ” എന്ന് ചോദിക്കുന്നവർ ഇനിയുള്ള ഭാഗങ്ങൾ വായിച്ച് സമയം കളയരുത്. unsure emoticon അല്ലാത്തവർക്ക് മേൽപ്പറഞ്ഞതെല്ലാം കൂട്ടിച്ചേർത്ത ഒരു കൊച്ചു പാക്കേജ്(എന്ന് എനിക്ക് തോന്നിയത് wink emoticon...അങ്ങനയല്ലെന്ന് തോന്നിയാൽ ഒന്ന് മയത്തിൽ പോങ്കാലയിടുക frown emoticon ) തൃശൂർ ജില്ലയിലുള്ള ഒരു സ്ഥലം പരിചയപ്പെടുത്തുന്നു. ....ഇങ്ങോട്ടെത്തിപ്പെടാൻ എളുപ്പമുള്ളവർക്കും എപ്പോഴെങ്കിലും ഈ ഭാഗത്ത്‌ എത്തിപ്പെടുന്നവർക്കും വേണ്ടി ഈ സ്ഥലം പരിചയപ്പെടുത്തുന്നു...
ഈ സ്ഥലം നിങ്ങളിൽ പലർക്കും പരിചയമുള്ളതായിരിക്കും.ഇനി നേരിട്ട് കണ്ടിട്ടില്ലെങ്കിലും പല സിനിമകളിലും നാം ഇവരെ കണ്ടു കാണും.
തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളത്ത് നിളയുടെ തീരത്തുള്ള വാഴാലിക്കാവ് ക്ഷേത്രവും പരിസരവുമാണ് ഞാനീ പറയുന്ന സ്ഥലം....ഗ്രാമീണത എന്ന് പറഞ്ഞാൽ ആദ്യം മനസിലോടിയെത്തുന്ന ലിസ്റ്റുകളിൽ മുൻപന്തിയിലുള്ള ഒറ്റപ്പാലത്ത് നിന്നും ഏകദേശം 10 കിലോമീട്ടരുകളോളം മാത്രമേയുള്ളൂ ഇവിടെക്ക്. ഒരു വശത്ത് അതിമനോഹരവും വിശാലവുമായ വയലുകളും മറ്റൊരിടത്ത് ഭാരതപ്പുഴയും....ഗ്രാമീണത ഇഷ്ടപ്പെടുന്ന നമ്മെ പുളകം കൊള്ളിക്കാൻ മറ്റെന്ത് വേണം?
ആറാം തമ്പുരാൻ, സല്ലാപം, ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, ഈ പുഴയും കടന്ന് , കിളിച്ചുണ്ടൻ മാമ്പഴം, ചന്ദ്രോത്സവം, മല്ലു സിംഗ്, ബാലേട്ടൻ, മിസ്റ്റർ ഫ്രോഡ്, തുടങ്ങി അനവധി ചിത്രങ്ങൾക്ക് ലൊക്കേഷനായിട്ടുള്ള സ്ഥലവും പരിസരവുമാണ് ഈ പറഞ്ഞ വാഴാളിക്കാവ് ഭഗവതി ക്ഷേത്രവും പരിസരവും.
ചിത്രത്തിൽ വയലിന്റെയുള്ളിലായി കാണുന്ന ആ കുടിൽ കണ്ടോ? അതാണ്‌ കൂത്ത്‌ മാടത്തറ. വേനൽകാലത്ത്‌ കൂത്ത്‌മാടത്തറയിൽ മുൻഭാഗം തുണി കൊണ്ട് മറച്ചു കൊണ്ട് നിഴൽകൂത്ത് നടക്കുമെന്നും മാടത്തറ ദീപങ്ങളാൽ അലംകൃതമാകുമെന്നും അവിടെ നിർമിക്കപ്പെട്ട രൂപങ്ങൾ കഥകൾ പറഞ്ഞു തുടങ്ങുമെന്നും ഇന്റെർനെറ്റിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെ വായിച്ചറിഞ്ഞതാണ്. കൂടുതൽ കാര്യങ്ങളറിയുന്നവര്‍ക്ക് കമന്റ്‌ ബോക്സിൽ പോസ്റ്റ്‌ ചെയ്യാം.
താഴെ കാണുന്ന ഖണ്ഡികയിൽ പറയുന്ന കാര്യങ്ങൾ എനിക്ക് ഇൻറർനെറ്റിൽ തപ്പിയപ്പോൾ കിട്ടിയതാണ്-ഈ വിഷയത്തിൽ എനിക്ക് കൂടുതൽ വിവരങ്ങളില്ല താനും(ഓ പിന്നേ, ബാക്കിയുള്ള കാര്യങ്ങളിലൊക്കെ തനിക്ക് ഒടുക്കത്തെ വിവരമാണല്ലോ എന്നല്ലേ പഹയന്മാരെ നിങ്ങളുടെ മനസ്സിൽ?)
****
“വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന വാഴാലിക്കാവു ഭഗവതിയും പടിഞ്ഞറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും ആണു ഇവിടുത്തെ പ്രധാന ആരാധനാമൂർത്തികൾ. കുംഭമാസത്തിലെ അശ്വതി നാളിൽ നടത്തുന്ന വേല, മീനമാസത്തിലെ രേവതി നാളിൽ നടത്തുന്ന പ്രതിഷ്ടാദിനം എന്നിവയാണു പ്രധാന ആഘോഷങ്ങൾ. കൂടാതെ, ദേവീ പ്രീതിയ്ക്കായി എല്ലാ ദിവസവും നടത്തിവരുന്ന ദാരികവധം പാട്ടും മണ്ഡലക്കാലത്തു നടത്തിവരുന്ന കളമെഴുത്തു പാട്ടും ഇവിടുത്തെ പ്രത്യേകതകളാണു”.
****
എത്തിപ്പെടെണ്ട വഴി:-
തൃശൂരിൽ നിന്ന് 35 കി.മി // ഒറ്റപ്പാലത്ത് നിന്ന് 11 കി.മി. // ഷോർണൂർ നിന്നും 12 കി.മി.
(ഗൂഗിൾ മാപ്പ് ചിത്രങ്ങളുടെ കൂടെ ചേർത്തിട്ടുണ്ട്)
----------
ഇനി ഒരു സംഭവം കൂടി-ഇത് ഫോട്ടോകളിൽ കാണിക്കാനാവില്ല, അനുഭവിച്ചറിയേണ്ടാതാണ്..
“ഒറ്റക്കായിരുന്നു വാഴാലിക്കാവിലെക്കുള്ള എന്റെ യാത്ര. വാഴാലിക്കാവിന്റെ സൗന്ദര്യം ആവോളം നുകർന്ന്, ആവശ്യത്തിനു ഫോട്ടോകളൊക്കെ പകർത്തി അത്യാവശ്യത്തിന് വേണ്ട ഫോണ്‍ വിളികളൊക്കെ തീർത്ത് ഞാനെന്‍റെ ക്യാമറ വണ്ടിയിൽ കൊണ്ട് വെച്ചു. മൊബൈൽ ഫോണിനെ ഫ്ലൈറ്റ് മോഡിലാക്കി ഒതുക്കി. പിന്നെ ദേ, ഫോട്ടോയിൽ കാണുന്ന ആ ആൽമരചോട്ടിലേക്ക് ഇളംകാറ്റിന്റെ അകമ്പടിയോടെ, ആസ്വദിച്ചു നടന്നടുത്തു. ആ മരത്തിന്റെ തണലിൽ, നേർത്ത കാറ്റിന്റെ തലോടലിൽ, കാലൊക്കെ നീട്ടി, പതുക്കെ ആൽമരത്തിൽ ചാരിയിരുന്ന് ജോണ്‍സൻ മാഷിന്റെയും രവീന്ദ്രന്‍ മാഷിന്റെയുമൊക്കെ മെലഡികൾ നേർത്ത ശബ്ദത്തിൽ മൊബൈലിൽ ഓണ്‍ ചെയ്തു അല്‍പ നേരം കണ്ണടച്ചങ്ങനെയിരുന്നു. ബാല്യവും കൌമാരവും എന്ന് വേണ്ട സകല ഗൃഹാതുരത്വ ഓർമകളെയും കൂട്ടുപിടിച്ചൊരു പ്രത്യേക ലോകത്തായിരുന്നു കുറച്ച് സമയം. ആ ഒരു സമയത്ത് ന്റെ സാറേ...ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല...ആ അനുഭൂതി പറഞ്ഞറിയിക്കാനും പറ്റില്ല”...ഇങ്ങോട്ട് പോകുന്നവര്‍ എല്ലാം കഴിഞ്ഞ് ഈയൊരു സുഖം കൂടി അനുഭവിക്കാന്‍ ശ്രമിച്ചു നോക്കണം...
(മേൽപ്പറഞ്ഞ അനുഭവത്തെ വിശദീകരിക്കാൻ ശ്രമിച്ചതിൽ വല്ല പാളിച്ചയുമുണ്ടെങ്കിൽ അതിനു കുറ്റക്കാരൻ എൻറെ എഴുത്താണ്, അനുഭവമല്ല എന്ന് കൂടി കുറിച്ച് കൊണ്ട് നിർത്തുന്നു)
വാൽകഷ്ണം:
എന്റെ അന്നേ ദിവസത്തെ യാത്ര മലപ്പുറം-പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി-വെള്ളിനേഴി-അനങ്ങാൻ മല-ഉത്രാളിക്കാവ്-വാഴാളിക്കാവ് എന്നിവിടങ്ങളിലേക്കായിരുന്നു. മേൽപ്പറഞ്ഞ ഓരോ സ്ഥലത്തെയും കുറിച്ചുള്ള ഓരോരോ വെറുപ്പിക്കലുകൾ ഭാവിയിൽ പ്രതീക്ഷിപ്പിൻ!!
കടപ്പാട് : നവാസ്
Name

അമ്മ അറിവ് ആയുര്‍വ്വേദം ഇടുക്കി എന്റെ മലയാളം എറണാകുളം കഥകള്‍ കവിതകള്‍ കേരളം കൈലാസം കോഴിമുട്ട ചാണക്യസൂത്രം തൃശൂര്‍ തെയ്യം പേരയ്ക്ക പ്രണയം ഭഗവത്‌ഗീത ഭാരതം ഭാരതീയം മഞ്ഞള്‍ മലയാളം വെള്ളം സഞ്ചാരി സാങ്കേതികം സൗഹൃദം ഹിന്ദു
false
ltr
item
മഞ്ചാടി: വാഴാലിക്കാവ് ക്ഷേത്രം - തൃശൂര്‍ - സഞ്ചാരി
വാഴാലിക്കാവ് ക്ഷേത്രം - തൃശൂര്‍ - സഞ്ചാരി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkxB3yhVtB_l2dqbbRuF0xYNxPVmn_SfoHRs_GCaz5IJqnzJPnt-kwybrQ28s5Cx0A1NqJsmnRaYK3WR0xSP3sCjcPYgDgS9tPNQtNWeweperVnD5ffQoLvlB2SqsX4I-b3mSS_6snnPU/s320/12670121_10208610506562852_3936917423423989595_n.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkxB3yhVtB_l2dqbbRuF0xYNxPVmn_SfoHRs_GCaz5IJqnzJPnt-kwybrQ28s5Cx0A1NqJsmnRaYK3WR0xSP3sCjcPYgDgS9tPNQtNWeweperVnD5ffQoLvlB2SqsX4I-b3mSS_6snnPU/s72-c/12670121_10208610506562852_3936917423423989595_n.jpg
മഞ്ചാടി
http://malayalisonline.blogspot.com/2016/02/vazhalikavu-kshethram-trissur.html
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/2016/02/vazhalikavu-kshethram-trissur.html
true
154909552985794838
UTF-8
Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago