അങ്ങനെ വീണ്ടും ഒരു അവധികാലം .. അതും വെറും ഇരുപതു ദിവസങ്ങള് മാത്രം ..... ഇരുപതെങ്ഗിൽ ഇരുപതു. കിട്ടിയത് അങ്ങ് ആഘോഷിച്ചു കളയാം എന്ന് വിചാരിച്ച...
അങ്ങനെ വീണ്ടും ഒരു അവധികാലം .. അതും വെറും ഇരുപതു ദിവസങ്ങള് മാത്രം ..... ഇരുപതെങ്ഗിൽ ഇരുപതു. കിട്ടിയത് അങ്ങ് ആഘോഷിച്ചു കളയാം എന്ന് വിചാരിച്ചു ഒമാനിൽ നേരെ പോയത് കൊച്ചിൻ ഇന്റർനാഷണൽ ഐർപൊർറ്റിലെക്കു. ചെന്ന് ഇറങ്ങിയപോഴേ നല്ല മഴ ... കുറച്ചു സമയം മഴ കണ്ടു ഇങ്ങനെ നിന്നു.. എന്നെ കൂട്ടാൻ വരാം എന്ന് പറഞ്ഞ ടീംസ് നെ കാണുന്നില്ല. അപോളാണ് പെര്ഴ്സിലുള്ള എയർടെൽ സിമിന്റെ കാര്യം ഓര്മ വന്നത്.പിന്നെ ഒന്നും ആലോചിച്ചില്ല.ഫോൺ അടുത്ത് ഒന്ന് നീട്ടി വിളിച്ചു. അപ്പോൾ തന്നെ മറുപടിയും കിട്ടി,നീ എത്തിയോ ഞങ്ങൾ അര മണിക്കൂർ മുൻപേ പുറപെട്ടു മഴയത് കൊണ്ട് കുറച്ചു ലേറ്റ് ആകും.ഈ ടീം അന്ന് പറയുന്നത് എന്റെ ചേച്ചിയാണ് (അതുകൊണ്ട് ഞാൻ അങ്ങ് ഷമിച്ചു. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു ടീംസ് വന്നു). അങ്ങനെ മഴയും ആസ്വദിച്ചുള്ള ഒരു യാത്രയോടെ വീടെത്തി .ആദ്യത്തെ ഒരു ആഴ്ച ഉറങ്ങിയും കറങ്ങിയും വീട്ടിൽ കഴിച്ചു കൂടി.
ഇനി കാര്യത്തിലേക് 2014 ഇലെ ഒരു മൂന്നാർ യാത്രയെ കുറിച്ചുള്ളതാണ് ഈ പോസ്റ്റ്.
ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം തികച്ചും സങ്ങല്പികം ആണ് ( നിയമ പരമായ ഒരു മുന്നരിയിപാണ് ഇത്, ഇല്ലങ്ങിൽ എന്റെ തടി കേടാവും).
2014 സെപ്റ്റംബർ ഇലെ ഒരു തണുത്ത പ്രഭാതം(അത്ര വലിയ തണുപോന്നും അല്ല). എന്തോ ഒരു ഒച്ച കേട്ടാണ് കണ്ണ് തുറന്നത്.പിന്നിടാണ് മനസിൽ ആയതു അത് ഡോറിൽ ആരോ ഇടിക്കുന്നത് ആണ് എന്ന്.പിന്നാലെ ഒരു അലർചയും എണീകുന്നില്ലെടാ മണി പന്ത്രണ്ടായല്ലോ എന്ന് (ചേച്ചി ആണത്രേ ചേച്ചി… പുച്ഛം തോന്നി എനിക്ക്.).പന്ത്രണ്ടെങ്കിൽ പന്ത്രണ്ടു ഇനി എന്തായാലും എണീകാതെ പറ്റില്ലല്ലൊ. പെട്ടന്നാണ് സ്കൂളിലെ 2002 പ്ലസ് ടു ബാച്ചിന്റെ അലുമിനി പ്രോഗ്രാം അന്ന് രണ്ടു മണിക്കാണല്ലോ എന്നാ കാര്യം ഓർത്തത് .പിന്നെ എല്ലാം ശട പടേ ശട പടേ എന്നാരുന്നു.
കുളിച്ചു കുട്ടപനായി ഫുഡും അടിച്ചു വണ്ടിം അടുത്ത് സ്കൂളിലേക്ക് പുരപെടാൻ തുടങ്ങുമ്പോൾ ധാ ഒരു ഫോൺ കാൾ. കസ്റ്റമർ കെയർ ആവും എന്ന് കരുതി ( അല്ലാതെ എന്നെ ആരു വിളികാനാ). നമ്പർ നോക്കിയപോൾ നമ്മുടെ സ്വന്തം വക്കില് (പേര് പറയുന്നില്ല എങ്കിലും ഒന്ന് പരിചയ പെടുതിയേക്കാം - ഈ വക്കില് എന്റെ ക്ലാസ്സ് മേറ്റ് ആണ്.വലിയ എഴുത്തുകാരി ആണ്. പുലി ആണ് എന്നാണ് അവളുടെ ഭാവം. അവാർഡ് ഒകെ കിട്ടിയിട്ടുണ്ട് പോലും. എന്തിനാ അവാർഡ് ഇവള്ക് കിട്ടിയത് എന്ന് എനികിത് വരെയും മനസില്യയീട്ടില്ല). അവൾ ചോദിച്ചു.ഡാ നീ വീട്ടിന്നു പുറപെട്ടോ എന്ത് പറയണം എന്ന് ഞാൻ ആലോചിച്ചു അവസാനം മാന്നാർ മത്തായിയെ മനസിൽ ധ്യാനിച്ച് ഞാൻ പറഞ്ഞു ഞാൻ അര മണിക്കൂർ മുൻപേ പുറപെട്ടു. അപ്പോൾ തന്നെ മറുപടിയും വന്നു. നന്നായി നീ ഇത് വഴി വാ. എന്റെ കയ്യിൽ വണ്ടി ഇല്ല ഞാനും മോളും വരുന്നു നിന്റെ കൂടെ. പണി പാളിയല്ലോ എന്ന് മനസിൽ വിചാരിച്ചു നേരെ അവളുടെ വീടിലേക്ക് വണ്ടി വിട്ടു. അങ്ങനെ അവളെയും കൂട്ടി സ്കൂളിൽ എത്തി.അവിടത്തെ പ്രോഗ്രാം എല്ലാം കഴിഞ്ഞു നങ്ങൾ കുറെ ഫ്രിണ്ട്സും ഫാമിലി എല്ലാരും കൂടി വക്കിലിന്റെ വീട്ടിൽ ഒന്ന് കൂടി. ഫുഡും കഴിച്ചും കത്തി വെച്ചും സമയം രാത്രി 10 മണി ആയി.അങ്ങനെ ഇരികുമ്പോൾ ആണ് പെട്ടന്നൊരു പ്ലാൻ വന്നത്. വയനാടിലേക്ക് ഒന്ന് പോയാലോ ഒരു മൂന്ന് ദിവസം ട്രിപ്പ്.
ഞാനും , ജിജോയും, ധനേഷും, പിന്നെ ഹത ഭാഗ്യവാന്മാരായ കല്യാണം കഴിഞ്ഞ രാജേഷും, ശരത്തും പിന്നെ പട്ടാളം പുരുഷു എന്ന് ഞങ്ങൾ വിളിക്കുന്ന സിനീഷും ( ഇന്ത്യൻ ഐർഫൊർസിലെ വലിയ പുള്ളിയാ).ജിജോയുടെ വണ്ടിയിൽ ആണ് യാത്ര. പിറ്റേ ദിവസം വെളുപിനു 5 മണിക് പുറപെടനം അതാണ് പ്ലാൻ.ഭാര്യമാരുടെ സമ്മതം ഒകെ വാങ്ങി അവന്മാരും റെഡി ആയി (ടൂർ കഴിഞ്ഞു വന്നു നാലു ഫിലിം കൊണ്ട് പോയി കാണിക്കാം എന്നൊക്കെ ആണ് മോഹന വാഗ്ദാനങ്ങൾ... നടന്നോ എന്തോ?? .). അപോളാണ് വീണ്ടും വക്കിലിന്റെ ഇടപെടൽ. എന്തിനാ നിങ്ങൾ വയനാട് പോകുന്നത് നിങ്ങള്ക് മുന്നാർ പോയ്കൂടെ. പെരുമ്പാവൂർ കോടത്യിലെ ജഡ്ജിന്റെ അമ്മാവന്റെ മോന്റെ മോള്ടെ മരുമകന്റെ ഫ്രണ്ട്ന്റെ അങ്കിൾ അവളുടെ ഫ്രണ്ട് ആണ് പോലും. അയാളോട് ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞു മൂന്നാറിൽ ഹോട്ടൽ റെഡി ആകി തരാം. ( ഇപ്പോൾ ശെരി ആകി തരാം എന്നും പറഞ്ഞു അവൾ ആരോ ഒകെയോ രാത്രിയിൽ ഫോണിലൂടെ വിളിച്ചു ഉണർത്തി. പിന്നെ മൂന്ന് നാലു ഫോൺ നമ്പറും നങ്ങല്ക് തന്നു.)
പ്രഭാധം പൊട്ടിവിടർന്നു.. അലാറം വീണ്ടും ചധിച് ആശാനെ ..........അങ്ങനെ 5 മണി പ്ലാൻ പൊളിഞ്ഞു. 7 മണി ആയി സ്റ്റാർട്ട് ചെയ്തപോൾ. വയനാട് പോകാനിറങ്ങിയ ഞങ്ങൾ മൂന്നാറിലേക്ക് വണ്ടി വിട്ടു……………..അങ്ങനെ കഥ പറച്ചിലും പാട്ടും ഒകെ ആയി പോകുന്ന വഴിയിൽ ഇന്ത്യൻ കോഫീ ഹൌസിൽ നിന്നും ഓരോ മസാലദോശയും വടയും കഴിച്ചു ഒരു സെല്ഫീ ഒകെ എടുത്തു വീണ്ടും യാത്ര തുടർന്നു, കൂട്ടിനു നല്ല തകര്പൻ മഴയും......
കടപ്പാട്: മനു മുരളി,സഞ്ചാരി