Archive Pages Design$type=blogging

കണ്ണുകളെ ഈറനണിയിച്ച പ്രേമലേഖനം

ഞാൻ വായിച്ചതിൽ വച്ചു എറ്റവും നല്ല പ്രേമ ലേഖനം. കണ്ണുകളെ ഈറനണിയിക്കുകയും ഒരുപാട്നേരം ചിന്തയിൽ ആക്കുകയും ചെയ്ത ഈ പ്രേമലേഖനം നിങ്ങൾ ഒന്ന് വായികുക.. അല്ലാ വായികണം... 👈 ഇത് വെറുമൊരു കഥയാണോ എന്ന് അറിയില്ല.. കഥആയാൽ മതിയാരുന്നു... വെറും 5 മിനിറ്റു കൊണ്ട് വായിച്ചു തീർക്കാവുന്ന ഇത് ഒന്ന് സ്വസ്ഥമായി വായികുക.. പ്രേമലേഖനം....

🚀🚀🚀🚀 ഞാൻ വായിച്ചതിൽ വച്ചു എറ്റവും നല്ല പ്രേമ ലേഖനം. കണ്ണുകളെ ഈറനണിയിക്കുകയും ഒരുപാട്നേരം ചിന്തയിൽ ആക്കുകയും ചെയ്ത ഈ പ്രേമലേഖനം നിങ്ങൾ ഒന്ന് വായികുക.. അല്ലാ വായികണം...
👈 ഇത് വെറുമൊരു കഥയാണോ എന്ന് അറിയില്ല.. കഥആയാൽ മതിയാരുന്നു... വെറും 5 മിനിറ്റു കൊണ്ട് വായിച്ചു തീർക്കാവുന്ന ഇത് ഒന്ന് സ്വസ്ഥമായി വായികുക.. പ്രേമലേഖനം....... ❤❤❤❤❤❤❤❤❤❤❤

 പ്രിയപ്പെട്ട വിനോദ്, ഇത് ഞാനാണ്, അനു. ഓർമ്മയുണ്ടോ…? വർഷങ്ങൾക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിച്ചിരിക്കില്ല അല്ലേ...? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല. സുഖമാണോ വിനോദ്…? എന്തൊക്കെയാണു വിശേഷങ്ങൾ…? വിവാഹം കഴിഞ്ഞു എന്ന്അറിഞ്ഞിരുന്നു. ഒരുപാടുവൈകിയെങ്കിലും ആശംസകൾ. മോനോ മോളോ ? മോനായിരിക്കും .പപ്പയെ പോലെ മിടുക്കനായ ഒരു മോൻ…
വല്ലാതെ ഔപചാരികമാവുന്നു കത്ത്. ചോദ്യങ്ങൾക്കെല്ലാം വല്ലാത്തനാടകീയത അല്ലെ…?
എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് വിനോദ്, പക്ഷെ വാക്കുകൾ കിട്ടുന്നില്ല. വർഷങ്ങൾക്കു ശേഷം പഴയ കാമുകന് കത്തെഴുതുമ്പോളുള്ള ഒരുനെഞ്ചിടിപ്പാവാം കാരണം. ഒപ്പം ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അറിയാത്തതിന്റെ ഒരു അങ്കലാപ്പും. ഈ കത്തെഴുതാന് ലോകത്തിലെ സകലഭാഷയിലുമുള്ള മുഴുവന് വാക്കുകളും മതിയാകാതെ വരുമെന്ന ഒരുതോന്നൽ, വളരെ വൈകിയ ഈ വേളയിൽ ഇങ്ങനൊരുകത്ത് എന്തിനു എന്ന ചോദ്യമാവും വിനുവിന്റെ മനസ്സിൽ…
ക്ഷമിക്കണം… വിനോദ് വിനുവായി. പഴയശീലങ്ങൾ അതങ്ങനെ വിട്ടുമാറില്ലല്ലോ എന്തിനാണ് ഈ കത്ത് ഇപ്പോൾ എഴുതുന്നത് എന്ന് എനിക്കും അറിഞ്ഞുകൂട വിനു. പലചോദ്യങ്ങൾക്കും ഞാനിപ്പോൾ ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാറില്ല വിനു, ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ജീവിതത്തിൽ ഒരുപാടു ആയപ്പോഴാണ് അങ്ങനെ ഒരു ഒളിച്ചോട്ടം തുടങ്ങിയത്. എന്റെ വിലകുറഞ്ഞസാഹിത്യം ബോറടിപ്പിക്കുന്നുണ്ടോ…? പണ്ടും വിനുവിന് എന്റെ ഇത്തരം സംസാരരീതിയോട് പുച്ഛം ആയിരുന്നു. ”വല്യഡയലോഗ് ഒന്നും വേണ്ട” എന്നാണ് പറയാറ്, ഓര്മ്മയുണ്ടോ…? ഞാൻ എന്റെ വിശേഷങ്ങൾ പറയട്ടെ…?

 എന്റെ വിവാഹം വിനു മറക്കില്ല എന്നെനിക്കറിയാം, മനസ്സൊരാൾക്കും ശരീരം മറ്റൊരാൾക്കും എന്നരീതിയിൽ പങ്കു വെയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നതു കൊണ്ട് ആ ബന്ധം അധികകാലം നീണ്ടില്ല. പിന്നീട് ഒറ്റയ്‌ക്കായ് ജീവിതം. ഇപ്പോൾ ഞാൻ ബാംഗ്ലൂർ ആണ്. കൃത്യമായി പറഞ്ഞാൽ ബാംഗ്ലൂർ വിവേക്നഗറിലുള്ള "സെന്റ് ഫിലോമിനാസ്കോണ്‍വെന്റ്".എല്ലാം നിർത്തി പെണ്ണ് ഭക്തി മാർഗത്തിലേക്കു തിരിഞ്ഞോ എന്നാണോ ആലോചിക്കുന്നത്…? ഇല്ല കേട്ടോ, അതിനുമാത്രം പാപമൊന്നും ഞാൻചെയ്തിട്ടില്ല. ഞാൻ ഇവിടെ വേറൊരുതരം അന്തേവാസിയാണ്, ഞങ്ങൾ കുറച്ചുപേർക്ക് മാത്രമായി ഇവിടെ മുറികളുണ്ട്, അതിലൊന്നിൽ ഇരുന്നാണ് ഈകത്തെഴുതുന്നത്. വിനു വെളുത്ത രക്താണുക്കളെപ്പറ്റി കേട്ടിട്ടില്ലേ…?
 എല്ലാവരുടെയും രക്തത്തില് ഉള്ളഒന്നാണത്. പക്ഷെ എന്റെ കാര്യത്തില് ഒരുചെറിയവ്യത്യാസമുണ്ട്, ഇതിന്റെ എണ്ണം എന്റെ രക്തത്തിൽ കുറച്ചധികം കൂടുതലാണ്, ഡോക്ടർമാർ ഇതിനെ വിളിക്കുന്ന പേരെന്താണെന്നു വിനുവിന് അറിയാമോ…? അതെ വിനു ആലോചിക്കുന്നത് തന്നെ. "ബ്ലഡ്ക്യാൻസർ". വിനു ഒന്ന് ഞെട്ടിയോ…? ഉവ്വ്. വിനു ഞെട്ടി. ആ മുഖം എനിക്കിപ്പോൾ ഊഹിക്കാം, വെളുത്തു വിളറി വല്ലാതെ……തുടക്കത്തിൽ എനിക്കും ഞെട്ടലായിരുന്നു വിനു. ഒന്നര വർഷം മുൻപ് ഞാനൊരു ക്യാൻസർ രോഗിയാണെന്ന് എന്റെ ഡോക്ടർ എന്നോട് പറഞ്ഞപ്പോൾ സത്യത്തിൽ ഒരുഅമ്പരപ്പായിരുന്നു. അടുത്ത ആഴ്ച നമ്മൾ ചികിത്സ തുടങ്ങുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തപ്പോഴും ആ അമ്പരപ്പ് മാറിയിരുന്നില്ല.

ക്യാൻസർ എനിക്കോ…? എങ്ങിനെ…? മുൻപ് പറഞ്ഞ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവിടെവെച്ച് ആരംഭിക്കുകയായിരുന്നു. നാളുകൾ വേണ്ടി വന്നു ആ സത്യത്തോട് പൊരുത്തപെടാൻ…തുടക്കത്തിലെ അമ്പരപ്പ് മാറിയതോടെ ചുറ്റുമുള്ള എല്ലാറ്റിനോടും വെറുപ്പായി. എന്ത്കൊണ്ട്എനിക്ക് മാത്രം ഇങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കാനായി അടുത്തശ്രമം. അതും വിഫലമായപ്പോൾ വെറുപ്പ് കരച്ചിലായി. വിനുവിന് കരയാന് തോന്നുനുണ്ടോ…? കണ്ണുനീരിൽ കുതിർന്ന തലയണകൾ ഇന്നെനിക്കില്ല വിനു. ഒരുജന്മം കൊണ്ട് കരയാനുള്ളത് ഞാൻ എന്നേ കരഞ്ഞു തീർത്തിരിക്കുന്നു. ഇനി കണ്ണുനീർ ബാക്കിയില്ല. മറിച്ചു ചുറ്റുമുള്ളത് മടുപ്പിക്കുന്ന ഒരുതരം നിർവ്വികാരതയാണ്. അനിവാര്യമായ വിധിയെ അംഗീകരിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടിക്കുന്ന ശാന്തതയും.
 സഹതാപത്തിന്റെയും അനുകമ്പയുടെയും നാളുകൾ വേഗം കഴിഞ്ഞു. പെട്ടെന്നായിരുന്നു രോഗം മൂർച്ചിച്ചത്. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് യാത്രകളായിരുന്നു പിന്നീട്. ജീവിതം ഞാൻ നോക്കിയിരിക്കെ എന്റെ കൈ വെള്ളയിൽ നിന്ന് ഊർന്നു പോകുന്നത് ഞാൻ കണ്ടു.

മരണത്തെ മുന്നിൽ കാണുക, മരണത്തോട് മല്ലടിക്കുക എന്നൊക്കെ വിനു വായിച്ചിട്ടില്ലേ…? എനിക്കിപ്പോൾ മരണമെന്താണെന്ന് അറിയാം വിനു, അതിന്റെ രൂപമറിയാം, ഓരോ ഉറക്കത്തിലും അതെന്നെ സ്പർശിക്കുന്നു, കവിളിൽ തലോടുന്നു, കയ്യിൽ പിടിച്ചുവലിക്കുന്നു. പ്രാണ ഭീതിയോടെ ഞാൻ ഞെട്ടി ഉണരുമ്പോൾ എന്റെ കിടക്കയുടെ ഓരത്ത് നിന്ന് ശാന്തമായ ഒരു ചിരിയോടെ നടന്നകലുന്നു. "അടുത്തവട്ടം" എന്ന് പിറുപിറുത്തുകൊണ്ട്. ഞാന് മുഷിപ്പിച്ചല്ലേ…??? നമ്മൾ ആദ്യം സംസാരിച്ചത് എന്നാണെന്ന് ഓർമ്മയുണ്ടോ…?
ഫസ്റ്റ് ഇയർകുട്ടികളെ പരിചയപ്പെടാൻ എന്ന ഭാവേന സീനിയേഴ്സ് നടത്തിയ ഫ്രെഷർ പാർട്ടിയിൽ വെച്ചാണ് നമ്മൾ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. അന്ന് ചെറിയൊരു റാഗ്ഗിംഗ് നടത്തി മടങ്ങുമ്പോൾ പേടിച്ചു വിറച്ചുകരയുന്ന മുഖവുമായി നിൽക്കുന്ന എന്റെ അടുത്തുവന്നിട്ട് അടക്കിയ സ്വരത്തിൽ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓര്മ്മയുണ്ടോ…? "നിന്റെ ഈ നീളൻ മുടി എനിക്കൊരുപാട് ഇഷ്ടമായി” എന്നാണ് പറഞ്ഞത്. പരസ്പരം അടുത്തത് പെട്ടെന്നായിരുന്നു അല്ലേ…?
 പിന്നീടുള്ള രണ്ടുവർഷം ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നാളുകൾ എനിക്ക് സമ്മാനിച്ച് വിനു കോളേജിന്റെ പടിയിറങ്ങുമ്പോൾ നമുക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ കോഴ്സ്കൂടി കഴിഞ്ഞു ഒരുമിച്ചൊരു ജീവിതം, ഒരു ചെറിയ വീട്, കുട്ടികൾ………..,

കുട്ടികൾക്കുള്ള പേരുകൾ വരെ നമ്മൾ തീരുമാനിച്ചിരുന്നതല്ലേ…? എന്നാൽ ഈശ്വരന്റെ പദ്ധതികൾ വ്യത്യസ്തമായിരുന്നു. വർഷങ്ങൾക്കുശേഷം ഞാൻ ഇതാ ഈ കിടക്കയിൽ മരണത്തെക്കാത്തു കിടക്കുന്നു. നോക്കെത്താ ദൂരത്തു തന്റെ ജീവിതവുമായി വിനുവും. ഇതിനാണോ വിധി എന്ന് പറയുന്നത് വിനു…? ഒരു മനുഷ്യ ജന്മത്തിലെ സന്തോഷം മുഴുവനും തല്ലിക്കെടുത്തി സ്വപ്നങ്ങളെയെല്ലാം ചവിട്ടിയരച്ചു കളയുന്ന നീതി കേടിനെയാണോ വിധി എന്ന് പറയുന്നതു…?

 വിനുവിന് ഏറ്റവും ഇഷ്ടമായിരുന്ന ആ നീളന്മുടി എനിക്കിന്നില്ല... കീമോ ക്യാൻസർ കോശങ്ങൾക്കൊപ്പം എന്റെ പ്രിയപ്പെട്ടമുടിയും കരിച്ചു കളഞ്ഞിരിക്കുന്നു. ആദ്യം ഗർഭപാത്രത്തിലെക്കും പിന്നീട് ശ്വാസകോശത്തിലേക്കും പടർന്ന ഈരോഗം എന്റെ എല്ലാ സന്തോഷങ്ങളും എന്നിൽനിന്ന് തട്ടിയെടുത്തു കഴിഞ്ഞു. ഞാനിപ്പോൾ കണ്ണാടിയിൽ നോക്കാറില്ല വിനു. ഞാനൊരു വയസ്സിയായത് പോലെ തോന്നും. കണ്ണുകൾ കുഴിഞ്ഞു, കവിളൊട്ടി, വരണ്ട ചുണ്ടുകളുമായി മെല്ലിച്ചഒരു പടു കിളവി… ഒരു കാലത്ത് വിനു തെരുതെരെ ചുംബിച്ചിരുന്ന എന്റെ കൈത്തണ്ടകൾ ഇന്ന് ചുക്കിച്ചുളിഞ്ഞ് ചുവന്ന രാശികൾ പടർന്നു വികൃതമായിരിക്കുന്നു. വേദന സംഹാരികളുടെ ആധിക്യത്തിൽ കണ്ണുകൾ അടഞ്ഞു ഒരു പാതി മയക്കത്തിലേക്കു അറിയാതെ വഴുതി വീഴുമ്പോൾ ഞാൻ കാണുന്ന ദു:സ്വപ്നങ്ങളിൽ എന്നെ ഭയപെടുത്തുന്ന ആ രൂപത്തിന് എന്റെ തന്നെ മുഖമാണ്. ഞാൻ കണ്ടിട്ടുള്ള മുഖങ്ങളിൽ ഏറ്റവും വികൃതം എന്റെതു തന്നെയാണെന്ന് തോന്നിപ്പോകുന്നു. വിനുവിന് അറിയാമോ, ചോരയുടെ ചുവപ്പാണ് ഒരു ബ്ലഡ് ക്യാൻസർ രോഗിയുടെ ചുറ്റും. പല്ല്തേക്കുമ്പോൾ മോണയിലൂടെ കിനിഞ്ഞിറങ്ങുന്ന ചോര, ഭക്ഷണം കഴിഞ്ഞു ഉടനെ ച്ഛർദ്ദിക്കുമ്പോൾ ചോര, ചുമച്ചു തുപ്പുന്നതു ചോര, ആഞ്ഞൊന്നു തുമ്മുമ്പോൾ ചോര, എല്ലാ വിസ്സർജ്യങ്ങളും ചോര. തലകറങ്ങുന്നുണ്ടോ…? പണ്ട് ചോരകണ്ടാൽ വിനുവിന് തല കറങ്ങുമായിരുന്നു, എനിക്കും. എന്നാൽ ഇന്ന് അതെന്റെ ദിനചര്യയാണ്. ചോരക്കിന്നു ഒരു ചുവന്ന നിറമുള്ള ദ്രാവകത്തിന്റെ വിലയേ ഉള്ളു എന്നെ സംബന്ധച്ചിടത്തോളം. കണ്ടുമടുത്തു, രുചിച്ചു മടുത്തു.

ഒരു കാര്യം ചോദിക്കട്ടെ…? വിനുവിന് മൂക്കിലൂടെ ഭക്ഷണം കഴിക്കാൻ അറിയാമോ…? എനിക്കറിയാം. ഡോക്ടർമാർ എനിക്കാ വിദ്യ പഠിപ്പിച്ചു തന്നു. മൂക്കിലൂടെ ഇറക്കി അന്നനാളം വഴി കുടൽ വരെ എത്തുന്ന ഒരു പ്ലാസ്റ്റിക് ട്യൂബിലൂടെയാണ് കഴിഞ്ഞ ഒരാഴ്ചയായി ഞാൻ എന്റെ വയറു നിറയ്ക്കുന്നത്... പിന്നെ ഇവിടെ ചിന്നു എന്ന ഒരു മിടുക്കി കുട്ടിയുണ്ട്. "എന്ത്കൊണ്ട് ഞാന്"...? എന്ന എന്റെ പരാതി കൂടിയപ്പോൾ ഈശ്വരൻ എനിക്ക് കാണിച്ചു തന്നതാണ് അവളെ, 8 വയസ്സേ ഉള്ളു പാവത്തിന്, രോഗം എന്റെതു തന്നെ, അവളിൽ അത് അസ്ഥി മജ്ജയുടെ രൂപത്തിലാണെന്ന്മാത്രം. ഇവിടെ വന്നിട്ടിപ്പോൾ ഒരു മാസമാകുന്നു, മരണമല്ലാതെ വേറൊരു ഉപാധിയില്ല എന്നുറപ്പാവുമ്പോഴാണ് "റീ ഹാബിലിറ്റെഷൻ കേന്ദ്രം" നിർദ്ദേശിക്കുന്നതത്രേ. അപ്പോൾ ഞാൻ ഉറപ്പായും മരിക്കും അല്ലേ വിനു…? "ലോകത്തിനു പ്രതീക്ഷയറ്റവരെ ദൈവം തുണക്കും" എന്ന് ഇവിടെ പ്രയർ ഹാളിൽ എഴുതി വച്ചിട്ടുണ്ട്. അത് സത്യമാണോ വിനു…?
 ശരിക്കും ദൈവത്തിന് എന്നെ രക്ഷിക്കാൻ ആവുമോ…?
ഈ എല്ല് നുറുങ്ങുന്ന വേദനയിൽനിന്ന്…? മനംപുരട്ടുന്ന മരുന്നിന്റെ ഗന്ധത്തിൽനിന്ന്…? നാവിൽ കിനിയുന്ന ചോരയുടെ ചവർപ്പിൽനിന്ന്…? കാരണം എനിക്ക് മരിക്കാൻ ഭയമാണ് വിനു...

എല്ലാവരെയും പോലെ കുറച്ചു നാളുകൾകൂടി ഈ ലോകത്ത് ജീവിക്കാൻ വല്ലാത്തകൊതി തോന്നുന്നു. ഒരുവേദാന്തങ്ങളും തത്വചിന്തകളും എനിക്ക്ധൈര്യം തരുന്നില്ല. പപ്പയെയും മമ്മയെയും ചേർത്ത്പിടിച്ചു ഒരു ഉമ്മകൊടുക്കാൻ, ഒന്നുറക്കെ ചിരിക്കാൻ, ഒരുമഴ നനയാൻ എന്നിങ്ങനെ…… ഞാൻ അപ്രധാനം എന്ന് കരുതിയിരുന്ന ഓരോന്നും എത്രവിലമതിക്കാനാവാത്തവയാണെന്ന് ഇപ്പൊൾ തിരിച്ചറിയുന്നു. അതെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു………

 എന്തിനു ഇങ്ങനൊരു കത്തെന്നുചോദിച്ചാൽ എന്റെ പക്കൽ ഉത്തരമില്ല. പക്ഷെ ഒന്ന്പറയാം, ഈ കത്ത് ഒന്നിന്റെയും തുടക്കമല്ല, ഞാൻ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. എന്നെത്തേടി വരരുത്. നീളൻ മുടിയുള്ള, ചുവന്ന ചുണ്ടുകളുള്ള, ആമിടുക്കി കുട്ടിയുടെ മുഖം വിനുവിന്റെ മനസ്സിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ. ബാലിശമായ സ്വാർത്ഥത എന്ന് വിളിച്ചാലും തെറ്റില്ല… ഒരുപക്ഷെ മറ്റൊരു ഒഴിവു പറയാൻ എനിക്കറിയില്ലാത്തത് കൊണ്ടാവാം, കാരണം മനസ്സ് പലതും ആഗ്രഹിച്ചുപോകുന്നു വിനൂ……
 തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ……
നാളുകൾക്ക് ശേഷം ഇന്നെനിക്കു നന്നായി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നു. ദു:സ്വപ്നങ്ങൾ കണ്ടു ഞെട്ടി ഉണരാത്ത ഒരു നീണ്ടഉറക്കം…
 വിനൂ എനിക്കൊരു ശുഭ രാത്രി നേരമോ……???
കുറച്ചു മധുര സ്വപ്നങ്ങളും…

 അനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

COMMENTS

BLOGGER: 1
Loading...
Name

അമ്മ അറിവ് ആയുര്‍വ്വേദം ഇടുക്കി എന്റെ മലയാളം എറണാകുളം കഥകള്‍ കവിതകള്‍ കേരളം കൈലാസം കോഴിമുട്ട ചാണക്യസൂത്രം തൃശൂര്‍ തെയ്യം പേരയ്ക്ക പ്രണയം ഭഗവത്‌ഗീത ഭാരതം ഭാരതീയം മഞ്ഞള്‍ മലയാളം വെള്ളം സഞ്ചാരി സാങ്കേതികം സൗഹൃദം ഹിന്ദു
false
ltr
item
മഞ്ചാടി: കണ്ണുകളെ ഈറനണിയിച്ച പ്രേമലേഖനം
കണ്ണുകളെ ഈറനണിയിച്ച പ്രേമലേഖനം
ഞാൻ വായിച്ചതിൽ വച്ചു എറ്റവും നല്ല പ്രേമ ലേഖനം. കണ്ണുകളെ ഈറനണിയിക്കുകയും ഒരുപാട്നേരം ചിന്തയിൽ ആക്കുകയും ചെയ്ത ഈ പ്രേമലേഖനം നിങ്ങൾ ഒന്ന് വായികുക.. അല്ലാ വായികണം... 👈 ഇത് വെറുമൊരു കഥയാണോ എന്ന് അറിയില്ല.. കഥആയാൽ മതിയാരുന്നു... വെറും 5 മിനിറ്റു കൊണ്ട് വായിച്ചു തീർക്കാവുന്ന ഇത് ഒന്ന് സ്വസ്ഥമായി വായികുക.. പ്രേമലേഖനം....
മഞ്ചാടി
http://malayalisonline.blogspot.com/2015/10/love-letter-that-make-you-cry.html
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/2015/10/love-letter-that-make-you-cry.html
true
154909552985794838
UTF-8
Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago