രസകരമായ ഒരു തമാശ കേട്ടിട്ടുണ്ട്, ഒരു സന്ധ്യാസമയത്ത് കാമുകി കാമുകന്റെ മടിയില്‍ തലവെച്ച് ബീച്ചില്‍ കിടക്കുകയാണ്. അപ്പോള്‍ ചന്ദ്രന്റെ പ്രകാശപൂരിതമായ മുഖം കാണുന്നു. പിന്നീട് കാര്‍മേഘം ചന്ദ്രനെ മറച്ചപ്പോള്‍ അവള്‍ ചോദിച്ചു, ചേട്ടാ, എന്താ ഇപ്പോള്‍ ചന്ദ്രനെ കാണുന്നില്ലല്ലോ? ചേട്ടന്റെ മറുപടി
രസകരമായ ഒരു തമാശ കേട്ടിട്ടുണ്ട്,
ഒരു സന്ധ്യാസമയത്ത് കാമുകി കാമുകന്റെ മടിയില്‍ തലവെച്ച് ബീച്ചില്‍ കിടക്കുകയാണ്. അപ്പോള്‍ ചന്ദ്രന്റെ പ്രകാശപൂരിതമായ മുഖം കാണുന്നു.
പിന്നീട് കാര്‍മേഘം ചന്ദ്രനെ മറച്ചപ്പോള്‍ അവള്‍ ചോദിച്ചു,
ചേട്ടാ, എന്താ ഇപ്പോള്‍ ചന്ദ്രനെ കാണുന്നില്ലല്ലോ?
ചേട്ടന്റെ മറുപടി;
നമ്മുടെ പ്രേമത്തിന്റെ തീവ്രത കണ്ട് നാണമായിട്ട് ചന്ദ്രന്‍ ഒളിക്കുന്നതാണ്!!!!
കല്ല്യാണം കഴിച്ച് രണ്ടു കുട്ടികളായിട്ട് അവര്‍ ഇതുപോലെ ബീച്ചില്‍ വന്നു.
പഴയപോലെ കാര്‍മേഘം വരികയും ചന്ദ്രനെ മൂടുകയും ചെയ്‌തു.
അപ്പോള്‍ ഇവള്‍ ചോദിച്ചു,`ചന്ദ്രനെ കാണുന്നില്ലല്ലോ?
അപ്പോള്‍ ചേട്ടന്റെ മറുപടിയാണ്,
എടീ, കഴുതേ നീ സ്‌കൂളിലൊന്നും പോയിട്ടില്ലേ,
അത് മേഘം വന്ന് മറയ്‌ക്കുന്നതാണ്'
ഒരു കുട്ടിയൊക്കെ ആയിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഈ ഒന്നിപ്പില്‍ പ്രേമമെന്ന വികാരത്തിന്റെ ഒരംശം പോലും ഉണ്ടാകില്ല.
ആദ്യം കൈവരിക്കേണ്ടത് ഈ ഒരറിവാണ്.
എന്നിട്ട് പ്രേമിക്കുക.
ആദ്യം അറിയുക.
എന്നിട്ട് ആരെ വേണമെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട്.
അല്ലാതെ bus stopല്‍ കാത്തു നിന്നപ്പോള്‍ ചെരുപ്പിന്റെ വള്ളി പൊട്ടി.
അന്ന് ആ ചെരുപ്പിന്റെ വള്ളിയിട്ടു കൊടുത്തു.
അപ്പോള്‍ thanks പറഞ്ഞു.
no mention എന്നു മറുപടി പറഞ്ഞു.
അന്നു തുടങ്ങിയതാ!
അല്ലെങ്കില്‍ ഒരു നല്ല സുഹൃത്താണ്.
രൂപവും സംസാരവും എനിക്കിഷ്‌ടമാണ്.
ഞാന്‍ സ്‌നേഹിക്കുന്നു, അങ്ങനെയൊക്കെ പറയാം.
പക്ഷെ ജീവിതത്തിലേക്കു കൊണ്ടു വന്ന്,
പച്ചയായ ഈ ജീവിതത്തെ കാണുന്ന സമയത്ത് കുറെ കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ പറഞ്ഞതൊക്കെ സംഭവിക്കും.
നാം മാനസികമായി ഉയരേണ്ടതുണ്ട്.
അങ്ങനെയെങ്കില്‍ നിങ്ങള്‍ ഒന്നായിക്കഴിഞ്ഞാല്‍ ഉയരണം,രണ്ടുപേരും.
ഉയരാതെ പറ്റില്ല.
വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കിയിട്ടൊക്കെ ഉണ്ടാകും.
പിന്നെ ഒരു കുട്ടിയൊക്കെ ആകാറാകുമ്പോള്‍ രാത്രി അമ്മ അച്ഛനെ തോണ്ടും,
നോക്കൂ അറിഞ്ഞോ?' `എന്തറിഞ്ഞോന്ന്?
മോള്.... വിശേഷമുണ്ടത്രെ.....
നീയവിടെ മിണ്ടാതെ കിടന്നോ.
അങ്ങോട്ടെങ്ങാനും പോയാല്‍ ഈ പടി കയറണ്ട' എന്നൊക്കെ അദ്ദേഹം പറയും.
പക്ഷെ രാത്രി കിടന്നു കഴിയുമ്പോള്‍ കണ്ണീരൊഴുക്കും.
എന്നിട്ട് രാവിലെ ഭാര്യയോട് ചോദിക്കും, `നിന്നോടാരാ പറഞ്ഞേ?
നീ കണ്ടതാണോ ശരിക്കും?'
ഞാന്‍ ആശുപത്രിയില്‍ വെച്ച് കണ്ടു.
പിന്നെ രണ്ടുപേരും കൂടി പതിയെ കാണാന്‍ ചെല്ലും.
അങ്ങനെ ചെന്ന് ചെന്ന് പതിയെ മോളോട് പറയും,
മോളേ കുട്ടിക്കു നമ്മുടെ പേരിട്ടാല്‍ മതി. ഗുരുവായൂര്‍ കൊണ്ടുപോയി ചോറുകൊടുത്താല്‍ മതി.' നമ്മുടെ മതം നമ്മുടെ സംസ്‌കാരം ഇതൊക്കെ പതിയെ അങ്ങോട്ട് കയറ്റാന്‍ ശ്രമിക്കും. അതേ സമയം അവിടേയും തുടങ്ങിയിട്ടുണ്ടാകും പരിപാടി. `മോനെ ഇന്ന പള്ളിയില്‍ കൊണ്ടുപോയാല്‍ മതി. ഇന്ന പേരിട്ടാല്‍ മതി' എന്നെല്ലാം.
പിന്നീട് തുടങ്ങുന്ന സംഘര്‍ഷം ആരു തമ്മിലാണ്?
ഇവരുടെ രണ്ടുപേരുടെയും മതങ്ങള്‍ തമ്മില്‍.
അതുവരെ ഒന്നുമില്ലായിരുന്നു. നിങ്ങള്‍ക്ക് ഇതിനെയൊക്കെ അതിവര്‍ത്തിക്കാന്‍ പോന്ന കരുത്ത് ഈ ശാസ്‌ത്രങ്ങളില്‍ നിന്നു മാത്രമേ കിട്ടൂ.
അതിനുള്ള കഴിവ് ആര്‍ജ്ജിച്ചിട്ട് നിങ്ങള്‍ക്ക് ശ്രമം നടത്താം.
അല്ലാതെ കുഴിയിലൊന്നും പോയി വീഴരുത്.
ഇതിനെയൊക്കെ അതിജീവിക്കാം.
ഇതെല്ലാം ബാഹ്യമായിട്ടുള്ള വെറും അയഥാര്‍ത്ഥ്യങ്ങളാണ്.
മനസ്സിന്റെ കല്‍പനകളാണ്. ചില ഭാഗത്തൊക്കെ അത് തകര്‍ന്നിട്ടുണ്ടാകാം.
എന്നാല്‍ മറ്റു ചില ഭാഗത്ത് കൂടുതല്‍ strong ആയിക്കൊണ്ടിരിക്കുന്നു.
ജാത്യാചാരം, കുലാചാരം തുടങ്ങിയവയൊക്കെ അതിവര്‍ത്തിക്കേണ്ടതാണ്.
അതെല്ലാം കേവലം കല്‍പനകള്‍ മാത്രം.
ഭൂമി ഉരുണ്ടതാണെന്ന് ശാസ്‌ത്രം പറയു ന്നുണ്ടെങ്കിലും നമുക്ക് ഇത് പരന്നതാണ്.
അതുപോലെ മേല്‍ പറഞ്ഞതൊക്കെ കല്‍പനകളാണെന്ന് നമുക്കത്ര ഉറപ്പാക്കണം. പിതൃക്കള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാതെ പതിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ആത്മാവ് ഞെട്ടറ്റ മാങ്ങ പോലെ വീഴുന്നു എന്ന് ധരിക്കണ്ട.
അതിന്റെ താല്‍പര്യം നമ്മുടെ മനസ്സില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്.
ഇത് നമ്മുടെ കര്‍മ്മത്തിനു പൂര്‍ണ്ണത നല്‍ക്കില്ല.
നമ്മുടെ വാക്കുകളിലൊക്കെ ഭയം ഉണ്ടാകും.
സാഹചര്യങ്ങളുമായി ഇടപഴകാന്‍ സങ്കോചമുണ്ടാകും.
ഞാനെന്തോ തെറ്റു ചെയ്‌തു,
എന്തോ സമൂഹത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു.
ഇത്യാദി ചിന്തകള്‍ ഉള്ളിലങ്ങനെ ഉണ്ടാവും.
ഇതൊക്കെയാണ് പതനം.
അല്ലാതെ ആത്മാവ് എവിടേയും വീഴുന്നില്ല,പോകുന്നുമില്ല..... .

അല്ലാതെ ആത്മാവ് എവിടേയും വീഴുന്നില്ല,പോകുന്നുമില്ല.....