എങ്കിലും മലയാളം ഉപയോഗിച്ച് ഫോട്ടോഷോപ്പില്‍ എഴുതാന്‍ ശ്രമിച്ചു പിന്മാരിയവര്‍ ഏറെയുണ്ടാവും. ഇന്ന് എല്ലാ മലയാളികളും ഒരുപോലെ മലയാളം വേഗത്തില്‍ എഴുതാന്‍ ഉപയോഗിക്കുന്നതു ഗൂഗിള്‍ ഐ എം ഇ ആയിരിക്കും
കമ്പ്യൂട്ടറിന്റെ ആദ്യ കാലത്ത് ഇംഗ്ലീഷ് മാത്രമായിരുന്നു അതില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഏക ഭാഷ. എന്നാല്‍ ഇന്ന് അത് മാറിയിരിക്കുന്നു. നൂറില്‍ പരം ഭാഷകളില്‍ ഇന്ന് കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനും നമുക്ക് കഴിയും. ഇത് വായിക്കുന്ന പലര്‍ക്കും ഞാന്‍ ഇവിടെ പറയുന്നത് അറിയാമായിരിക്കും. എങ്കിലും മലയാളം ഉപയോഗിച്ച് ഫോട്ടോഷോപ്പില്‍ എഴുതാന്‍ ശ്രമിച്ചു പിന്മാരിയവര്‍ ഏറെയുണ്ടാവും. ഇന്ന് എല്ലാ മലയാളികളും ഒരുപോലെ മലയാളം വേഗത്തില്‍ എഴുതാന്‍ ഉപയോഗിക്കുന്നതു ഗൂഗിള്‍ ഐ എം ഇ ആയിരിക്കും. ഇതുപയോഗിച്ച് മംഗ്ലീഷ് എഴുതുന്ന പോലെ മലയാളം വേഗത്തില്‍ എഴുതാം എന്ന് തന്നെയാണ് അതിനെ ഇത്രയും പ്രിയപ്പെട്ടതാക്കിയത്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫേസ്ബുക്കിലും ബ്ലോഗിലും മാത്രമേ ശരിയായി എഴുതാന്‍ സാധിക്കുകയുള്ളൂ. ഫോട്ടോഷോപ്പ് വീഡിയോ എഡിറ്റിംഗ് എന്നീ സോഫ്റ്റ്‌വെയറില്‍ ഈ രീതിയില്‍ എഴുതാന്‍ ശ്രമിച്ചാല്‍ പണി പാളും. പക്ഷെ കുറച്ചു ശ്രമിച്ചാല്‍ മലയാളം ടൈപ്പിംഗ് പഠിക്കാതെ തന്നെ ഫോട്ടോഷോപ്പില്‍ മലയാളം എഴുതാന്‍ കഴിയും. അതാണ് ഈ ലേഖനത്തില്‍ പറയുന്നത്.
അതിനു മുന്‍പ് ഗൂഗിള്‍ ഐ എം ഇ അറിയാത്തവര്‍ക്കായി
ഗൂഗിള്‍ ഐ എം ഇ നിങ്ങള്‍ക്കു സൗജന്യമായി ഈ ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം വിന്‍ഡോസ് ടാസ്ക് ബാറില്‍ വലതു വശത്തായി മലയാളവും ഇംഗ്ലീഷും തിരഞ്ഞെടുക്കാനുള്ള ഒരു പുതിയ ഐക്കണ്‍ ഉണ്ടാവും. വിന്‍ഡോസ് 8 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ താഴെ കാണുന്ന രീതിയില്‍ ഐക്കണ്‍ കാണാവുന്നതാണ്.
മറ്റു വിന്‍ഡോസ് ഒഎസിലും ഇതിനു സമാനമായി ഐക്കണ്‍ കാണാവുന്നതാണ്.
ഇനി ഗൂഗിള്‍ ഐ എം ഇ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. ഇതില്‍ മലയാളം സെലക്ട് ചെയ്തതിനു ശേഷം ഒരു നോട്ട്പാഡില്‍ അല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്കില്‍ ടൈപ്പ് ചെയ്യുക. ഇതില്‍ ടൈപ്പ് ചെയ്യുന്നതിനു,
ഇനി ഗൂഗിള്‍ ഐഎം ഇ ഉപയോഗിച്ച എങ്ങനെ മലയാളം ഫോട്ടോഷോപ്പില്‍ ടൈപ്പ് ചെയ്യാം എന്ന് നോക്കാം.ഉദാഹരണമായി "ഞാന്‍ " എന്ന് ടൈപ്പ് ചെയ്യുന്നതിനായി ഇംഗ്ലീഷില്‍ " njan " എന്ന് ടൈപ്പ് ചെയ്ത് സ്പേസ് അല്ലെങ്കില്‍ എന്റര്‍ കീ അമര്‍ത്തിയാല്‍ മതി.
ഇവിടെ അമര്‍ത്തുക