ദാഹിക്കുന്നവന് വെള്ളവും, വിശക്കുന്നവന് ആഹാരവും കൊടുക്കണം. അതിഥികളെ നല്ല വാക്കുകൾ കൊണ്ടു ഉപചരിച്ച് എതിരേറ്റ് സൽക്കരിക്കുക. അതാണ് ഗൃഹസ്ഥ ധർമ്മം.
ശരീരത്തിനും, മനസ്സിനും ക്ലേശമേറ്റ് ജീവികൾ ദുഃഖിക്കുന്നു. അതിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞു തരാം. ഇഷ്ടപ്പെടാത്തതു സ്പർശിക്കുക, രോഗം,വിശ്രമരഹിതമായ ജീവിതം,ഇഷ്ടമുള്ളതു ഉപേക്ഷിക്കേണ്ടിവരിക തുടങ്ങിയ കാര്യങ്ങൾ കൊണ്ടു നമുക്ക് ദുഃഖമുണ്ടാകും.മനസ്സിൽ നിറയുന്ന ദുഃഖം,ശരീരത്തെ ദുർബലമാക്കുന്നു. ജ്ഞാനം കൊണ്ടു മനസ്സിനെ നിയന്ത്രിക്കാൻ പറ്റും. മനസ്സിലെ ദുഃഖമകന്നാൽ ശരീരത്തിനും ദുഃഖമുണ്ടാകയില്ല. മനോദുഃഖത്തിന്റെ മൂലകാരണം സ്നേഹമാണ് .ദു:ഖവും, ഭയവും,ശോകവും, ആനന്ദവും, ആയാസവുമെല്ലാം സ്നേഹത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. മരപ്പൊത്തിൽ തീയിരുന്നാൽ അത് ആ വൃക്ഷത്തെ വേരോടെ നശിപ്പിക്കുന്നു. അതുപോലെ അല്പമായ രാഗദ്വേഷം ധർമ്മാർത്ഥങ്ങളെ നശിപ്പിക്കും. രാഗത്തിൽപ്പെട്ട മനസ്സിനെ കാമം തടവിലാക്കുന്നു. അവന് ഇച്ഛയുണ്ടാകുന്നു,തൃഷ്ണ വളരുന്നു.എല്ലാ പാപത്തിന്റെയും അടിസ്ഥാന കാരണം തൃഷ്ണയാണ്.ധനമോഹം മൂലം മനുഷ്യർ മഹാദുരിതം സഹിക്കുന്നു. മറ്റുള്ളവരെ കൊല്ലുന്നു.തൃഷ്ണയ്ക്ക് അന്തമില്ലെന്നും പരമമായ സുഖം സംതൃപ്തിയാണെന്നും പണ്ഡിതന്മാർ മനസ്സിലാക്കുന്നു.അതുകൊണ്ട് ധനമോഹം കൈവിടു, ആഗ്രഹങ്ങൾ ഒഴിവാക്കൂ. ചെളി പറ്റിയിട്ട് കഴുകി കളയുന്നതിലും നല്ലത്, ചെളിയിൽ ചവിട്ടാതിരിക്കുന്നതാണ്. ആർത്ത ന് ശയന സൗകര്യവും, നിന്നു തളർന്നവന് ഇരിപ്പിടവും, ദാഹിക്കുന്നവന് വെള്ളവും, വിശക്കുന്നവന് ആഹാരവും കൊടുക്കണം. അതിഥികളെ നല്ല വാക്കുകൾ കൊണ്ടു ഉപചരിച്ച് എതിരേറ്റ് സൽക്കരിക്കുക. അതാണ് ഗൃഹസ്ഥ ധർമ്മം.