Archive Pages Design$type=blogging

എല്ലാ പച്ചിലയും ഒരുനാള്‍ പഴുക്കും

അത് കൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല് തേടി അലയാന് തുടങ്ങിയിട്ട കുറച്ചു കാലമായ്.. അലച്ചിലിന് ഒടുവിലായാണ് അപ്രതീക്ഷിതമായ് ആ

Mowing Leaves

ഇത് എനിക്ക് എന്റെ ഒരു സുഹൃത്ത് വാട്ട്സപ്പിൽ അയച്ചു തന്നതാണ്. ഒരു ഫോർ വേഡ് മെസ്സേജായതിനാൽ ഇത് എഴുതിയത് ആരെന്നറിയില്ല. എങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ നൊമ്പരം പടർത്തിയ ഈ മെസ്സേജ് പോസ്റ്റ് ചെയ്യണമെന്ന് തോന്നി. എഴുതിയത് ആരായാലും അദ്ദേഹത്തോടുളള കടപ്പാട് അറിയിച്ചു കൊണ്ട് ന്യൂ ജനറേഷൻ മക്കൾക്കായി ഇത് സമർപ്പിക്കുന്നു harisvanimel കഴിഞ്ഞ ഒരു വര്ഷമായ് പാലക്കാട് ജില്ലയിലെ കൂനത്തറ സ്കൂളിലെ ബില്ഡിംഗ് പ്രൊജക്റ്റാണ് എന്റെ സൈറ്റ്..സൈറ്റില് നിന്നും വീട്ടിലേക്ക് ദൂരം ഉള്ളത് കൊണ്ട് ദിനവും ഉച്ചക്ക് വീട്ടില് പോയി ഭക്ഷണം കഴിക്കല് വലിയ പ്രയാസമാണ്...അത് കൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല് തേടി അലയാന് തുടങ്ങിയിട്ട കുറച്ചു കാലമായ്.. അലച്ചിലിന് ഒടുവിലായാണ് അപ്രതീക്ഷിതമായ് ആ കുഞ്ഞു ഓല മേഞ്ഞ ഹോട്ടല് കാണാനിടയായത്... പരീക്ഷണാടിസ്ഥാനത്തില് അവിടെയും കയറി ഒരു ദിവസം...പഴമയെ ഓര്മിപ്പിക്കുന്ന തരത്തില് മരം കൊണ്ടുള്ള കുറച്ചു പഴയ ബഞ്ചും ഡസ്ക്കും ഉണ്ടായിരുന്നത് അവിടെ... ബഞ്ചിന്റെ ഒരു സൈഡിലായ് ഞാന് ഇരുന്നു..അമ്പതു ം അമ്പത്തഞ്ചും വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചിയും ചേട്ടനുമായിരുന്നു ഹോട്ടല് നടത്തിപ്പുകാര്..ആദ്യം എന്റെ മുന്പില് ഒരു വാഴ ഇല ഇട്ടു..അതിലേക്ക് ആവി പറക്കുന്ന പാലക്കാടന് മട്ട അരി ചോര് വിളമ്പി..പിന്നെ പയര് ഉപ്പേരിയും തോരനും മസാല ഉപ്പേരിയും വിളമ്പി..ശേഷം പുളി ഇഞ്ചിയും മാങ്ങ അച്ചാറും അവസാനം പപ്പടവും ആയില വറുത്തതും സാംബാര് കറിയും കൂടി ആയപ്പോള് വിശപ്പ് ഇരട്ടിയായി..ശരിക്കും വീട്ടിലെ ഭക്ഷണത്തിന്റെ രുചിയായിരുന്നു. .പിന്നെ ഞാന് അവിടത്തെ സ്ഥിരം കസ്റ്റമാറായി.. രണ്ട് ദിവസം മുന്പ് ..അവിടെന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാ യിരുന്നു..അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള് അങ്ങോട്ട് കയറി വന്നത്..കണ്ടാലേ അറിയാം അയാള് നല്ല ക്ഷീണിതനാണന്നു..അയാളുടെ കയ്യില് ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള് എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില് ഭക്ഷണം കഴിക്കാനായ് ഇരുന്നു..ഹോട്ടലിലെ ചേട്ടന് ഇല വെച്ച് ചോര് വിളംമ്പാനായ് തുടങ്ങുമ്പോള് അയാള് ചോദിച്ചു... എത്രയാ ഊണിനു? ചേട്ടന് മറുപടി പറഞ്ഞു..മീന് അടക്കം 50 രൂപ മീന് ഇല്ലാതെ 30 രൂപ.. അയാള് തന്റെ മുഷിഞ്ഞ പോക്കെറ്റില് നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..ഇതേ ഉള്ളു എന്റ കയ്യില്..അതിനുള്ളത് തന്നാല് മതീ..വെറും ചോറായാലും കുഴപ്പമില്ല..വിശപ്പ് മാറിയാല് മതീ ..ഇന്നലെ ഉച്ചക്ക് മുതല് ഒന്നും കഴിച്ചിട്ടില്ല...അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള് ഇടറിയിരുന്നു.. ഹോട്ടലിലെ ചേട്ടന് മീന് അല്ലാത്ത എല്ലാം അയാള്ക്ക് വിളമ്പി...ഞാന് അയാള് കഴിക്കുന്നത് നോക്കി ഇരുന്നു...അയാളുടെ കണ്ണില് നിന്നും കണ്ണ് നീര് ചെറുതായ് പൊടിയുന്നുണ്ടായ ിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള് പതുക്കെ കഴിക്കുന്നത് കണ്ടപ്പോള് അടുത്തിരുന്ന ആള് ചോദിച്ചു... എന്തിനാ കരയുന്നത്? അയാള് ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ...എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്ത്തു കരഞ്ഞു പോയതാ..മൂന്നു മക്കളാ എനിക്ക് 2 ആണും 1 പെണ്ണും..മൂന്നു പേര്ക്കും നല്ല ജോലിയുണ്ട്..എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന് അവര്ക്ക് നല്കി...അതിനായ് ഞാന് നഷ്ടപെടുത്തിയത് എന്റെ യൌവനമായിരുന്നു...28 വര്ഷത്തെ പ്രവാസ ജീവിതം..എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള് നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്....വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്ക്കും മരു മക്കള്ക്കും..ഭാഗം വെക്കല് കഴിഞ്ഞപ്പോള് ഞാന് ഒരു ഭാരമാകാന് തുടങ്ങി ..തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും. .ഞാന് ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ? തന്നില്ല അവര്... എല്ലാവരും ഉണ്ടിട്ടെ ഞാന് ഉണ്ണാന് ഇരിക്കൂ.. എന്നാലും ഞാന് കേള്ക്കെ കുറ്റം പറയും..ഭക്ഷണമെല്ലാം കണ്ണ് നീര് വീണു ഉപ്പു രസമായിട്ടുണ്ടാക ും കഴിക്കുമ്പോള്..പേര കുട്ടികള് വരെ എന്നോട് മിണ്ടാന് വരില്ല..കാരണം മിണ്ടുന്നത് കണ്ടാല് മക്കള് അവരോട് ദേശ്യപെടും..എപ്പോഴും അവര് പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്..മരുഭൂമിയില് ചോര നീരാക്കി ഉണ്ടാക്കിയ കാശില് ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ..അവളുടെ ഓര്മകള് ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്..ഇട്ടു പോകാന് മനസ്സ് സമ്മതിച്ചിരുന്ന ില്ല..പക്ഷെ ഇന്നലെ ഇറങ്ങി പോന്നു..മരുമകളുടെ മാല ഞാന് മോഷ്ടിച്ചന്നു പറഞ്ഞു മകന് എന്നോട് ചൂടായി..തല്ലിയില്ല എന്നെ ഉള്ളു..പക്ഷെ ഇനിയും അവിടെ നിന്നാല് അതും ഉണ്ടാകും.. അച്ഛനെ തല്ലിയ മകന് എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ...മരിക്കാന് ഭയമില്ല..അല്ലങ്കിലും ഇനി ആര്ക്കു വേണ്ടിയാ ജീവിക്കേണ്ടത്?? അയാള് ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു..തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടിയപ്പോള് ചേട്ടന് പറഞ്ഞു വേണ്ട കയ്യില് വെച്ച് കൊള്ളു..എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം..നിങ്ങള്ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും.. പക്ഷെ അയാള് ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു ..നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്..വെറുത െ കഴിച്ചു പരിചയമില്ല ഒന്നും കരുതരുത്....വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള് നടന്നു പോയ്.. അയാള് എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല..എന്താണ് എല്ലാ പച്ചിലയും ഒരിക്കല് പഴുക്കുമെന്നു ആരും ചിന്തിക്കാത്തത് ????????????
Name

അമ്മ അറിവ് ആയുര്‍വ്വേദം ഇടുക്കി എന്റെ മലയാളം എറണാകുളം കഥകള്‍ കവിതകള്‍ കേരളം കൈലാസം കോഴിമുട്ട ചാണക്യസൂത്രം തൃശൂര്‍ തെയ്യം പേരയ്ക്ക പ്രണയം ഭഗവത്‌ഗീത ഭാരതം ഭാരതീയം മഞ്ഞള്‍ മലയാളം വെള്ളം സഞ്ചാരി സാങ്കേതികം സൗഹൃദം ഹിന്ദു
false
ltr
item
മഞ്ചാടി: എല്ലാ പച്ചിലയും ഒരുനാള്‍ പഴുക്കും
എല്ലാ പച്ചിലയും ഒരുനാള്‍ പഴുക്കും
അത് കൊണ്ട് തന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടല് തേടി അലയാന് തുടങ്ങിയിട്ട കുറച്ചു കാലമായ്.. അലച്ചിലിന് ഒടുവിലായാണ് അപ്രതീക്ഷിതമായ് ആ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGWB9CxDtG8xYoeKYWFV_LMWorIDqgoPZCwXBZwMytyF0JhpZglGCEuHIvGby9uheSrQ0rAHzkahLPpazqqvfdNzATOpxEPj0nXUEq-QGnXLFO7ZuQe3BXVpAoLQGHQRNpENSgLsUUqKw/s320/Mowing-leaves.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGWB9CxDtG8xYoeKYWFV_LMWorIDqgoPZCwXBZwMytyF0JhpZglGCEuHIvGby9uheSrQ0rAHzkahLPpazqqvfdNzATOpxEPj0nXUEq-QGnXLFO7ZuQe3BXVpAoLQGHQRNpENSgLsUUqKw/s72-c/Mowing-leaves.jpg
മഞ്ചാടി
http://malayalisonline.blogspot.com/2015/12/ella-pachilakauml-pazhukum.html
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/2015/12/ella-pachilakauml-pazhukum.html
true
154909552985794838
UTF-8
Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago