മഞ്ഞള്‍ മസ്തിഷ്കത്തിന് ഗുണകരം മഞ്ഞള്‍ ഉത്തമമായ ഒരു ഔഷധമാണ് എന്ന് പണ്ട് മുതലേ ഇന്ത്യാക്കാര്‍ക്ക് അറിവുള്ള ഒരു കാര്യമാണ്
മഞ്ഞള്‍ മസ്തിഷ്കത്തിന് ഗുണകരം
മഞ്ഞള്‍ ഉത്തമമായ ഒരു ഔഷധമാണ് എന്ന് പണ്ട് മുതലേ ഇന്ത്യാക്കാര്‍ക്ക് അറിവുള്ള ഒരു കാര്യമാണ് .ആയുര്‍വേദ ചികില്‍സയില്‍ പല മരുന്നുകളിലും മഞ്ഞള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ചേരുവയാണ് .അതുപോലെതന്നെ ഇന്ത്യക്കാര്‍ക്ക് പാചകത്തിനും മഞ്ഞള്‍ ഉപയോഗിക്കുന്നു.
കൂടാതെ ശരീരകാന്തി വര്‍ധിപ്പിക്കുവാന്‍ മഞ്ഞള്‍ തേച്ചു കുളിക്കുന്നത് നല്ലതാണ് എന്ന് പണ്ടുമുതലേ ഭാരത സ്ത്രീകള്‍ക്ക് അറിയാമായിരുന്നു.എന്നാല്‍ മസ്തിഷ്‌കത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ഒരു ഔഷധമാണ് മഞ്ഞള്‍ എന്ന് ജര്‍മന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ് .ജൂലിക്കിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂറോസയന്‍സ് ആന്‍ഡ് റിസേര്‍ച്ചിലെ ഗവേഷകര്‍ പറയുന്നത് മഞ്ഞളില്‍ അടങ്ങിയ ഒരു സംയുക്തം -ആരോമാറ്റിക് ടര്‍മെറോണ്‍-നാഡികോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അതിനാല്‍ തന്നെ ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം, പക്ഷാഘാതം എന്നിവയ്ക്ക് വേണ്ട ഔഷധങ്ങള്‍ കണ്ടെത്താന്‍ മഞ്ഞള്‍ സഹായിച്ചേക്കും എന്നാണ്.എലികളിലാണ് ഇപ്പോള്‍ ഗവേഷകര്‍ ടര്‍മെറോണ്‍ പരീക്ഷണം നടത്തിയത്.
ജീവനുള്ള എലികളുടെ തലച്ചോറിലേക്ക് വ്യത്യസ്ത സാന്ദ്രതയില്‍ ടെര്‍മറോണ്‍ കുത്തിവെക്കുന്നതിനൊപ്പം പരീക്ഷണശാലയില്‍ എലികളുടെ തന്നെ നാഡി വിത്തുകോശങ്ങളുടെ കള്‍ച്ചറുകളില്‍ ഇതേ രാസപദാര്‍ത്ഥം അവര്‍ ചേര്‍ക്കുകയും ചെയ്തു. മസ്തിഷ്‌കത്തിലെ ഏതുതരം കോശവുമായി വളരാന്‍ ശേഷിയുള്ളതാണ് നാഡിവിത്തുകോശങ്ങള്‍. സ്റ്റെം സെല്‍ റിസേര്‍ച്ച് ആന്‍ഡ് തെറാപ്പി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നത് ടെര്‍മറോണ്‍ പ്രയോഗിച്ചപ്പോള്‍ കോശവളര്‍ച്ച ഗണ്യമായി വര്‍ധിച്ചു എന്നാണ്. ടെര്‍മറോണ്‍ സാന്ദ്രത വര്‍ധിക്കുന്നതനുസരിച്ച് കോശവളര്‍ച്ചയും വര്‍ധിച്ചു.
(സായിപ്പ് പറഞ്ഞാല്‍ ആണ് നമ്മുക്ക് നമ്മുടെ ഔഷധങ്ങളില്‍ വിശ്വാസം വരൂ..).
സുഗന്ധവ്യഞ്ജനങ്ങളിലെ റാണിയായാണ് മഞ്ഞള്‍ അറിയപ്പെടുന്നത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചരിത്രരേഖകളില്‍ കാണാം. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞളെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യക്കാരുടെ അതിരുകവിഞ്ഞ മഞ്ഞള്‍ ഉപയോഗം കണ്ട് പാശ്ചാത്യര്‍ ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തി. ഒടുവില്‍ മഞ്ഞളിന്റെ പാറ്റന്റ് തന്നെ തട്ടിയെടുക്കാന്‍ അമേരിക്കന്‍ ഗവേഷകര്‍ ശ്രമിച്ചതോടെ ഇന്ത്യക്കാര്‍ ഉണര്‍ന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ പാറ്റന്റ് അവകാശം കോടതി റദ്ദാക്കുകയായിരുന്നു.
ഗവേഷകര്‍ കണ്ടെത്തിയ മഞ്ഞളിന്റെ മറ്റു ചില ഔഷധ ഗുണങ്ങള്‍:
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടി-സെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍ മഞ്ഞളിന് കഴിയും മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും. പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍! പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും. മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍ മഞ്ഞളിന് കഴിയും. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ മഞ്ഞളിന് കഴിയും. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും. അലര്‍ജി, തുമ്മല്‍ എന്നിവ അകറ്റുന്നു.