Archive Pages Design$type=blogging

യുവത്വമേ ഒരു നിമിഷം

ഒരുനിമിഷം....സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കൂ......ചിന്തിക്കൂ.....! ഇന്നത്തെ യുവ തലമു റ എങ്ങോട്ടേക്ക്‌..? താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും,സാമൂഹികപ്രതിബദ്ധധ തീരെ ഇല്ലാത്തവരും ആയി അവർ അധ:പധിക്കുവാഌള്ള കാരണക്കാർ ആര്‌..??

ഒരുനിമിഷം....സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കൂ......ചിന്തിക്കൂ.....! ഇന്നത്തെ യുവ തലമു റ എങ്ങോട്ടേക്ക്‌..? താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും,സാമൂഹികപ്രതിബദ്ധധ തീരെ ഇല്ലാത്തവരും ആയി അവർ അധ:പധിക്കുവാഌള്ള കാരണക്കാർ ആര്‌..?? മാതാപിതാക്കളോ അതോ...ആധുനികതയുടെ കൊഴുപ്പോ,,? അതോ ആരേയും ഭയേപ്പെടാനില്ലാത്ത അണുകുടുംബ സാഹചര്യമോ..??..!!! ഒരു മുന്തിയ ബൈക്കും, ഒരു ആഡ്രോയിഡ്‌ മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന്‌ വിരളം..!!! ഇവരെയൊക്കെ വിഡ്‌ഢിവേഷം കെട്ടിച്ച്‌ വെറും വിഡ്‌ഢികളാക്കി വീട്ടിഌം, നാട്ടിഌം,സമൂഹത്തിഌം ഒരു വലിയ ബാദ്ധ്യതയും,ഭീഷണിയുമാക്കി തീറ്റിപ്പോറ്റിവളർത്തിയിട്ട്‌ എന്ത്‌ നേട്ടം...!!! ഹേയ്‌ ഒരുപറ്റം കൊച്ചഌജന്‍മാരെ...നിങ്ങള്‍ മൂന്നോ..നാലോ..അല്ലെങ്കില്‍ പത്തോ സുഹൃത്തുക്കള്‍ ഒത്ത്‌ ചേരുമ്പോഴുണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ അതല്ല യഥാർത്ഥലോകം.. മാതാപിതാക്കളെ അഌസരിക്കാത്ത, മുതിർന്നവരെ മാനിക്കാത്ത, ഒത്തുചേർന്നാല്‍ താന്തോന്നിത്തരങ്ങള്‍ മാത്രം കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ അത്‌വെറും വിഡ്‌ഢിലോകം മാത്രം... നിങ്ങള്‍ വിഡ്‌ഢികളുടെ സ്വർഗ്ഗത്തില്‍ ആണെന്നുള്ള തിരിച്ചറിവ്‌ ഇനി എന്നാണുണ്ടാകുക...??!!! നിങ്ങള്‍ പൊതുനിരത്തുകളില്‍ കാട്ടിക്കൂട്ടന്ന ബൈക്ക്‌ അഭ്യാസങ്ങള്‍ നിങ്ങളുടെ കഴിവായ്‌ ബുദ്ധിയുള്ളവർ ഒരിക്കലും കാണില്ല...അതൊരു സാമൂഹിക വിപത്താണ്‌ എന്ന്‌ എന്തേ നിങ്ങള്‍ തിരിച്ചറിയുന്നില്ല...!!! നിങ്ങള്‍പൊതു നിരത്തുകളില്‍ക്കൂടി നാടുംകാടും ഇളക്കി പ്രപഞ്ചത്തെ പ്രകംമ്പനം കൊള്ളിച്ചുകൊണ്ട്‌ ബൈക്ക്‌ പറപ്പിക്കുന്ന ശബ്‌ദം ഒരുപൗരന്റേയും ചെവിക്ക്‌ അലോസരമല്ലാതെ ഇമ്പം നല്‌കുന്നില്ല ..!!! അതിനെ സാമൂഹിക വിരുദ്ധതയെന്നേ പറയാന്‍ കഴിയൂ..!!! തിരക്കുള്ളറോഡുകളില്‍ വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതിന്നിടയിലൂടെ എല്ലാട്രാഫിക്‌ നിയമങ്ങളും കാറ്റില്‍ പറത്തി, ഭ്രാന്തമായ ആവേശത്തില്‍ നിങ്ങള്‍ കാണിക്കുന്ന മുടിനാരിഴ ഭാഗ്യപരീക്ഷണങ്ങളില്‍ നിങ്ങള്‍ പലപ്പോഴും രക്ഷപെടുന്നത്‌ നിങ്ങളുടെ കഴിവായ്‌ തോന്നുന്നൂ എങ്കില്‍ നീയാണ്‌ ഈ നൂറ്റാണ്ടിലെ പമ്പരവിഡ്‌ഢി എന്നുള്ളതിന്ന്‌ സംശയമുണ്ടോ...!!! എതിരെ വരുന്ന വലിയ വാഹനക്കാരന്‍, അല്ലെങ്കില്‍ , അലക്ഷ്യമായുംനിയമം ലംങ്കിച്ചും നീ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനക്കാരന്‍ നിന്നെപ്പോലെ ഒരു മാനസികരോഗിയാണെങ്കില്‍, അവനൊന്നു ബലം പിടിച്ചാല്‍ അവിടെ ഒടുങ്ങാഌള്ളതേയുള്ളൂ നിന്റെ എല്ലാ ശൗര്യവും..!!! നിന്റെ കൂടെ എല്ലാ തോന്നിവാസത്തിഌം, എല്ലാ കൊള്ളരുതായ്‌മയ്‌ക്കും,നിനക്ക്‌ കൂട്ടുനിന്ന, നിന്നെ പ്രോത്‌സാഹിപ്പിച്ച നിന്റെ മാതാപിതാക്കളെക്കാള്‍, ഉടപിറപ്പുകളേക്കാള്‍ ഒരുപക്ഷെ നീ സ്‌നേഹിച്ച, കോലംതിരിഞ്ഞ, ആണാണോ..പെണ്ണാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള നിന്റെ റോള്‍മോഡല്‍ ഫ്രീക്കന്‍ ഫ്രണ്ട്‌സ്‌ ഉണ്ടല്ലോ അവർ കരയും നിന്റെ വിയോഗത്തില്‍..!!! എത്ര ദിവസം എന്ന്‌ നിനക്കറിയണോ...!!! അങ്ങേ അറ്റം മൂന്നേമൂന്ന്‌ ദിവസം...!!! പിന്നെ അവർ നിനക്കുവേണ്ടി ഒരു വലിയ കാര്യം കൂടിചെയ്യും.. നീ തെരുവീധിയില്‍ മരണം ഇരന്ന്‌ വാങ്ങാന്‍ പോകയല്ലെ അതിന്ന്‌ മുന്‍പേ നീ അത്‌കൂടി അറിഞ്ഞിട്ട്‌പൊയ്‌ക്കോ..നിന്റെ ചിരിക്കുന്ന ഒരു സുന്ദര ഫോട്ടോ അവന്‍മാർ ഫേസ്‌ബുക്കിലും , വാട്ട്‌സപ്പിലും ഇടും എന്നിട്ട്‌ ഒരടിക്കുറിപ്പും "" പ്രിയ കൂട്ടുകാരാ നീ ഒരിക്കലും മരിക്കില്ലാ...ഞങ്ങളുടെ ഓർമ്മകളില്‍ നീ എന്നും ജീവിക്കും...'' അതോടെ അവന്‍മാരുടെ പണി തീർന്നൂ ...!!! നിനക്ക്‌ ചിരിവരുന്നില്ലേ അവന്‍മാരുടെ ഓർമ്മയില്‍ നീ ജീവിക്കും എന്ന്‌കേട്ടിട്ട്‌....!!! ലഹരിക്ക്‌ അടിമപ്പെട്ട്‌ മസ്‌തിഷ്‌കം മരവിച്ച്‌ കഴിയുന്ന അവന്‍മാർക്ക്‌ ഓർമ്മപോയിട്ട്‌ പൊക്കണം പോലുമില്ലന്നുള്ളത്‌ മറ്റുള്ളവരേക്കാള്‍ നന്നായി, അവരുടെ സന്തത സഹചാരി എന്നനിലയ്‌ക്ക്‌ നിനക്കല്ലേ കൂടുതല്‍ അറിവ്‌...!!!! സോഷ്യല്‍ മീഡിയകളില്‍ നിന്റെ ചരമ വാർത്ത ഫോട്ടോസഹിതം വൈറലാകുമ്പോഴും നീ ഒരു പക്ഷേ മുള്‍മുനയില്‍ നിർത്തിയും, നിരാഹാരംകിടന്നും,ഭീഷണിപ്പെടുത്തിയും, അവസാനം ഗതികേട്‌കൊണ്ട്‌ വകതിരിവാകാത്ത നിന്റെ ചെറുപ്രായത്തില്‍ നിനക്ക്‌ ബൈക്ക്‌വാങ്ങിത്തരാന്‍ നിർബന്ധിതരായ നിമിശത്തെ,, അല്ലെങ്കില്‍ കൂട്ടുകാരന്റെ ബൈക്ക്‌ ഒരുവേള കടമെടുക്കാന്‍ നിനക്ക്‌ തോന്നിയ നിമിശത്തെ ശപിച്ചുകൊണ്ട്‌ നിന്റെ മാതാപിതാക്കളും,നിന്റെ ഉടപ്പിറപ്പുകളും തലതല്ലിക്കരയുന്നുണ്ടാകും നിന്റെ വീട്ടിഌള്ളിലെ ഏതേലുംകോണുകളില്‍...! സങ്കടത്താല്‍ കണ്ണീരിഌ പകരം ചങ്കുപൊട്ടിയൊലിച്ച രക്‌തം അവരുടെ കണ്ണുകളില്‍ക്കൂടി ഒലിച്ചിറങ്ങുന്നത്‌ കാണാന്‍ കഴിയാതെ നീ അകലെയുള്ള ഏതേലും ഹോസ്‌പിറ്റലിന്റെ മോർച്ചറിയില്‍,പോസ്‌റ്റ്‌മോർട്ടം ടേബിളില്‍, വിജയശ്രീലാളിതനായ്‌ നെഞ്ചുംവിരിച്ച്‌, തലപൊട്ടിത്തകർന്ന്‌ ചെവിയിലൂടെയും,മൂക്കിലൂടെയും,വായിലൂടെയും ചോരവാർന്നിറങ്ങി കണ്ണ്‌ പുറത്തേക്കുന്തിയവനായ്‌ വീണ്ടുമൊരു അറുത്ത്‌മുറിക്കലും പ്രതീക്ഷിച്ച്‌ ""ധിക്കാരിയായിരുന്ന നീ നിസ്സഹായനായ്‌ മലർന്നങ്ങനെ കിടക്കുന്നുണ്ടാകും""..... ജീവിതത്തിന്റെ സൗരഭ്യത്തിലേക്ക്‌, ഉത്തരവാദിത്വങ്ങളിലേക്ക്‌ , വിവാഹകുടുംബജീവിതത്തിലേക്ക്‌..ജീവിതം എന്തെന്ന്‌ ആസ്വദിച്ചറിയാന്‍ തുടങ്ങുന്നതിന്ന്‌ നാഴികകള്‍ മാത്രം ബാക്കി ആയിരിക്കെ...നിന്റെ അഹങ്കാരവും, അഹംഭാവവും, നിന്റെ നിഷേധഭാവവും, ഈഗോയും കാരണം അകാലത്തില്‍ മരണം ഇരന്നുവാങ്ങിയ പമ്പരവിഡ്‌ഢിയായ്‌ നീ അങ്ങനെ കിടക്കുന്നുണ്ടാകും....!!!! പൊന്നഌജന്‍മാരെ നിങ്ങള്‍ ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നൂ....നിങ്ങള്‍ നിങ്ങളുടെ വീടിന്റെ പ്രതീക്ഷകളാകുന്നൂ....വാർധക്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക്‌ താങ്ങും,തണലുമാകേണ്ടവരാണ്‌ നിങ്ങള്‍...!!! അവരെ തീരാദു:ഖത്തിലാക്കി അകാലത്തില്‍ തെരുവില്‍ ഒടുങ്ങേണ്ടവർ അല്ല നിങ്ങള്‍...!!! ഭ്രാന്തമായ ആവേശത്തില്‍ മുന്‍പിന്‍നോക്കാതെ നിങ്ങള്‍ പായുമ്പോള്‍ അപ്പോഴും രണ്ട്‌ ചക്രങ്ങളേ ബൈക്കിഌണ്ടാകൂ എന്നോർക്കുക...!!! ശ്രദ്ധയില്‍പെടാത്ത ഒരു ചെറ്‌ കല്ല്‌മതി നിങ്ങളുടെ അവസ്‌ഥ എന്നേക്കുമായ്‌ മാറ്റിമറിക്കാന്‍...!!! ട്രാഫിക്‌ നിയമങ്ങള്‍ കർശനമായും പാലിക്കുക, നിരത്തില്‍ അഹംഭാവവും, അമിതവേഗവും അവഗണിക്കുക......... വിധിയെ പഴിക്കാന്‍ വരട്ടെ...!!! അതിന്ന്‌ മുന്‍പ്‌ ഒന്നോർക്കുക.!!!. നിങ്ങളുടെ ജീവന്റെ സൂക്ഷിപ്പുകാർ നിങ്ങള്‍ മാത്രം....!!! മറ്റുള്ളവർക്ക്‌ പരിമിധികളുണ്ട് 💧പലനേർകാഴ്‌ചകളുടെയും അഌഭവങ്ങള്‍ മനസസില്‍ ഉറങ്ങുന്നതിന്റെ അടിസ്‌ഥാനത്തില്‍ എഴുത്തില്‍ അല്‌പമെങ്കിലും അമർഷവും,രോഷവും വന്നിട്ടുണ്ടെങ്കില്‍ അത്‌ സ്വാഭാവികം മാത്രം...!!!!!

➖➖➖➖➖➖➖➖➖
👮 കേരളാ പോലീസ് പൊതു ജന താല്പര്യർത്ഥ്യം
 ➖➖➖➖➖➖➖➖➖
Name

അമ്മ അറിവ് ആയുര്‍വ്വേദം ഇടുക്കി എന്റെ മലയാളം എറണാകുളം കഥകള്‍ കവിതകള്‍ കേരളം കൈലാസം കോഴിമുട്ട ചാണക്യസൂത്രം തൃശൂര്‍ തെയ്യം പേരയ്ക്ക പ്രണയം ഭഗവത്‌ഗീത ഭാരതം ഭാരതീയം മഞ്ഞള്‍ മലയാളം വെള്ളം സഞ്ചാരി സാങ്കേതികം സൗഹൃദം ഹിന്ദു
false
ltr
item
മഞ്ചാടി: യുവത്വമേ ഒരു നിമിഷം
യുവത്വമേ ഒരു നിമിഷം
ഒരുനിമിഷം....സമയമുണ്ടെങ്കില്‍ ഇതൊന്ന്‌ വായിക്കൂ......ചിന്തിക്കൂ.....! ഇന്നത്തെ യുവ തലമു റ എങ്ങോട്ടേക്ക്‌..? താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും,സാമൂഹികപ്രതിബദ്ധധ തീരെ ഇല്ലാത്തവരും ആയി അവർ അധ:പധിക്കുവാഌള്ള കാരണക്കാർ ആര്‌..??
മഞ്ചാടി
http://malayalisonline.blogspot.com/2015/10/kerala-police-to-youth-message.html
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/2015/10/kerala-police-to-youth-message.html
true
154909552985794838
UTF-8
Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago