പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽസൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരുസ്മാർട്ട്ഫോണ് വേണമെന്ന്. ഉപ്പ പലകാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട്പോയി. അവസാനം പറഞ്ഞത് പ്ലസ്വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ലമാർക്ക് വാങ്ങിയാൽ
പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽസൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരുസ്മാർട്ട്ഫോണ് വേണമെന്ന്. ഉപ്പ പലകാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട്പോയി. അവസാനം പറഞ്ഞത് പ്ലസ്വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ലമാർക്ക് വാങ്ങിയാൽ വാങ്ങിത്തരാംഎന്നാണ്.പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾസൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈസന്തോഷ വാർത്ത അറിഞ്ഞ ഉപ്പഗൾഫിൽ നിന്ന് ഫോണ്വിളിച്ചപ്പോൾ ചോദിച്ചു."നിനക്ക് ഏത് ഫോണാ വേണ്ടത്..?"എനിക്ക് ഫോണ് വേണ്ട ഉപ്പാ..പഠിക്കുന്ന കുട്ടികൾ ഫോണ്ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധകുറയുമെന്നും കുട്ടികൾചീത്തയാവുമെന്നും ക്ലാസ് ടീച്ചർപറയാറുണ്ട്.
ഫോണ് പഠിത്തമൊക്കെകഴിഞ്ഞ് മതി ഉപ്പാ.."മകൻറെ പക്വമായ മറുപടി കേട്ട്അഭിമാനം തോന്നിയ ഉപ്പസന്തോഷത്തോടെ ചോദിച്ചു"പിന്നെ മോന് ഇപ്പം എന്താവേണ്ടത്.."?മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല." ഉപ്പാ ഈ വല്ല്യപെരുന്നാളിന്എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം"."സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസഅയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ളപൈസ ഉമ്മാനോട് വാങ്ങിക്കോ.."ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത്കൊണ്ട് പെരുന്നാളിൻറെ തലേദിവസമാണ് സൽമാന് പൈസ കിട്ടിയത്.കിട്ടിയ ഉടനെ ടൗണിൽ പോയിസൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത്വന്നു. കൊണ്ട് വന്ന ഡ്രസ്സ് കണ്ടപ്പോൾഉമ്മയൊന്നു ഞെട്ടി.!" ഇതെന്താ സൽമാനെ രണ്ടുംഒരേപോലെയുള്ള ഡ്രസ്സ് എടുത്ത്വന്നത്.." ?!"അത് ഉമ്മാ... ഒരു ജോഡി വിഷ്ണുവിന്വേണ്ടി വാങ്ങിയതാ..അവന് അച്ഛൻഇല്ലാത്തതല്ലേ.. കഴിഞ്ഞ ഓണത്തിന്ന്ഞങ്ങളെല്ലാരും 'ബ്ലാക്ക് ഷർട്ട്' ഇട്ട്വന്നപ്പോ അവൻ മാത്രം പഴയ കള്ളിഷർട്ട് ആണ് ഇട്ടത്.."നീ ഓണത്തിന് പുതിയ കോടിഎടുത്തില്ലേന്ന് ചോദിച്ചപ്പോ അവൻപറഞ്ഞത്."എൻറെ അച്ഛൻ ഉണ്ടായിരുന്നപ്പോ എല്ലാ ഓണത്തിനും എനിക്ക്പുതിയ ഡ്രസ്സ് വാങ്ങിത്തരുമായിരുന്നു.ഇന്നിപ്പോ അമ്മ കൂലിപ്പണി ചെയ്ത്കിട്ടുന്ന കാശ് കൊണ്ട് വേണ്ടേഎല്ലാം കഴിയാൻ..അമ്മക്കാണെങ്കിൽ സുഖവുമില്ല .
അമ്മകുറെ നിർബന്ധിച്ചതാ.. ഞാനാപറഞ്ഞത് വേണ്ടാന്ന്..ആ പൈസകൊണ്ട് അമ്മക്ക് മരുന്ന് വാങ്ങാലോ.." !അന്നവനത് പറയുമ്പോൾ അവൻറെ കണ്ണ്നിറഞ്ഞിട്ടുണ്ടായിരുന്നു."ഈ പെരുന്നാളിനും അവൻ പഴയ ഡ്രസ്സ്ഇട്ട് വന്നാൽ ഞാൻ എങ്ങനെയാണ്ഉമ്മാ അവൻറെ മുമ്പിൽ പുതിയ ഡ്രസ്സ്ഇട്ട് നിൽക്കുക. ഉമ്മാക്ക്അറിയുന്നതല്ലേ ഞങ്ങൾ തമ്മിലുള്ളബന്ധം".അത് നന്നായി മോനേ എന്ന് പറഞ്ഞ്ഉമ്മ അവൻറെ മുടിയിൽ തലോടി..എന്നാ ഞാനിത് ഇപ്പം തന്നെകൊടുത്തിട്ട് വരാം എന്ന് പറഞ്ഞ്സൽമാൻ വിഷ്ണുവിൻറെ വീട്ടിലേക്ക്നടന്നു.സൽമാനും, വിഷ്ണുവുംഅയൽവാസികളും, കളിക്കൂട്ടുകാരുമാണ്.ഒരേ ക്ലാസ്സിൽ ഒരേബെഞ്ചിലിരുന്നു പഠിക്കുന്നവർ.രണ്ട് വർഷം മുമ്പ് ഉണ്ടായ ഒരു ബൈക്ക്അപകടത്തിലാണ് വിഷ്ണുവിൻറെഅച്ഛൻ മരിച്ചത്. വീടിൻറെവിളക്കായിരുന്ന അച്ഛൻഇല്ലാതായതോടെ ആ കുടുംബം തന്നെഇരുട്ടിലായി എന്ന് പറയാം. അമ്മകൂലിപ്പണിക്ക് പോകുന്നത് കൊണ്ട്പട്ടിണിയില്ലാതെ കഴിയുന്നു..സൽമാൻ ചെല്ലുമ്പോൾ വിഷ്ണുവിൻറെഅമ്മ മുറ്റത്തെ കിണറിൽ നിന്ന്വെള്ളം കോരുകയാണ്..."അമ്മേ.. വിഷ്ണു എവിടെ"..?"അവൻ കളിക്കാൻ പോയല്ലോ..നീയിന്ന് കളിക്കാൻ പോയില്ലേ.."?"ഇല്ല അമ്മേ.. ഞാനിന്ന് ടൗണിൽപോയി വന്നപ്പം കുറച്ച് ലേറ്റായി..""വിഷ്ണു വന്നാൽ അമ്മ ഇത് അവന്കൊടുക്കണം" എന്ന് പറഞ്ഞ് ആ പൊതിഅമ്മയുടെ കയ്യിൽ കൊടുത്ത് സൽമാൻവീട്ടിലേക്ക് തിരിച്ച് നടന്നു..പിറ്റേ ദിവസം ഇബ്രാഹിം നബിയുടെത്യാഗസ്മരണകൾ ഉണർത്തുന്നബലിപെരുന്നാളിൻറെ സൂര്യോദയം.തക്ബീറിൻറെ മനോഹരമായ ഈരടികൾവാനിൽ അലതല്ലി കാതുകളിൽഒഴുകിയെത്തി.എല്ലാവരും കുളിച്ച് പുത്തനുടുപ്പിട്ട്അത്തറിൻ മണം പരത്തിപള്ളിയിലേക്ക് നടന്ന് നീങ്ങി..കൂട്ടത്തിൽ സൽമാനും..പെരുന്നാൾ നിസ്കാരമൊക്കെകഴിഞ്ഞ് കൂട്ടുകാരോടൊപ്പം സൽമാൻതൻറെ വീടിൻറെ ഗേറ്റ് കടന്ന്വരുമ്പോൾ തലേന്ന് സമ്മാനമായികിട്ടിയ പുത്തനുടുപ്പിട്ട് മുറ്റത്ത് തന്നെവിഷ്ണു കാത്ത് നിൽക്കുന്നുണ്ടായിരുന്നു.സൽമാനെ കണ്ടതും ഓടിച്ചെന്നുഅവനെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു.' ഈദ് മുബാറക്..'ഇത് വരെ കേട്ടതിൽ വെച്ച് ഏറ്റവുംസന്തോഷവും മധുരവുമുള്ള ഈദ്മുബാറകാണതെന്ന് സൽമാന് തോന്നി.ഷർട്ടിൻറെ കോളർപൊക്കിപ്പിടിച്ച് വിഷ്ണുകൂട്ടുകാരോടൊക്കെ അഭിമാനത്തോടെപറഞ്ഞു."ഇത് സൽമാൻ എനിക്ക് തന്നപെരുന്നാൾ സമ്മാനമാണ്".അത് പറയുമ്പോൾ അവൻറെ മുഖത്തുംകണ്ണിലും കണ്ട തിളക്കത്തിന്ന്പതിനാലാം രാവിലെ ചന്ദ്രൻറെമൊഞ്ചുണ്ടായിരുന്നു.!!ഇതൊക്കെ കണ്ട് കൊണ്ട്വാതിൽപ്പടിയിൽ നിന്നിരുന്നസൽമാൻറെ ഉമ്മ തട്ടം കൊണ്ട് കണ്ണ്തുടച്ച് കൊണ്ട് പറഞ്ഞു." എല്ലാവരും കയറി ഇരിക്ക്.. ഞാൻപായസം എടുത്ത് വെച്ചിട്ടുണ്ട്. നിങ്ങൾഅത് കുടിക്കുമ്പോഴേക്കും ഞാൻ ചോർവിളമ്പാം.."തൊപ്പിയിട്ട സൽമാനും, കുറി തൊട്ടവിഷ്ണുവും ഒരേ ഡ്രസ്സ് ധരിച്ച്തോളിൽ കയ്യിട്ട് കൊണ്ട് ആവീടിൻറെ പടി കയറുമ്പോൾപ്രകൃതിയിലെ ഇലകളും,പൂവുകളും,പറവകളും, കാറ്റ് പോലും അവരോട്പറയുന്നുണ്ടായിരുന്നു.."ഈദ് മുബാറക്..ഈദ് മുബാറക്.." എന്ന്
--------------------------------------------------------------
പാവങ്ങളെ കണ്ടില്ലെന്ന് നടിച്ച്പതിനായിരങ്ങൾ പൊടിച്ച്ആഘോഷങ്ങൾ ആർഭാടമാക്കുന്നവരും,ആഘോഷത്തിൽ പോലും വർഗീയതയുടെവേലിക്കെട്ടുകൾ തീർത്ത് മറ്റുള്ളവരെഅകറ്റി നിർത്തുന്നവരും സൽമാനെപോലെ ചിന്തിച്ചിരുന്നെങ്കിൽനമ്മുടെ ആഘോഷങ്ങളൊക്കെ എത്രമഹോന്നതമാകുമായിരുന്നു..!