ആനന്ദധാര : ബാലചന്ദ്രന്‍ ചുള്ളിക്കാട് ,വർഷങ്ങൾക്ക് മുൻപാണ്. കൊല്ലം നഗരത്തിലെ സേവ്യേർസ് എന്ന മദ്യശാല. കാക്കനാടനെ കാത്ത് കവി ഇരിക്കുന്നു. കാത്തിരിപ്പിന്റെ വിരസതയകറ്റാനായി ബേബിച്ചായൻ വരുന്നതിനുമുൻപ് ഒരു ഡബിൾ ലാർജ്
വർഷങ്ങൾക്ക് മുൻപാണ്. കൊല്ലം നഗരത്തിലെ സേവ്യേർസ് എന്ന മദ്യശാല. കാക്കനാടനെ കാത്ത് കവി ഇരിക്കുന്നു. കാത്തിരിപ്പിന്റെ വിരസതയകറ്റാനായി ബേബിച്ചായൻ വരുന്നതിനുമുൻപ് ഒരു ഡബിൾ ലാർജ് റമ്മിന് ഓർഡർ കൊടുത്തു.(സുഹൃത്തുക്കൾക്കും കൊല്ലത്തുകാർക്കും കാക്കനാടൻ അവരുടെ സ്വന്തം ബേബിച്ചായനാണ്). ബേബിച്ചായന് മുൻപേ ഓർഡർ മേശപ്പുറത്ത് എത്തി. കടും റമ്മുകൊണ്ടൊന്നു തലച്ചോറ് നനയ്ക്കവേ “സാർ” എന്നൊരു വിളി. മുഖമുയർത്തി നോക്കുമ്പോൾ ഒരു ചെറുപ്പക്കാരനാണ്.
“ബാലചന്ദ്രൻ സാറല്ലെ? ഞാനറിയും സാറിന്റെ കവിതകളൊക്കെ വായിച്ചിട്ടുണ്ട്”.
“സന്തോഷം”. ഒറ്റ വാക്കുകൊണ്ട് ആ പരിചയപ്പെടലിനെ തളയ്ക്കാൻ ശ്രമിച്ചു. “സാറിന്റെ പതിനെട്ടു കവിതകൾ ഈയ്യിടെ വായിച്ചു. ഒത്തിരി ഇഷ്ടമായി”. പയ്യൻ പരിചയപ്പെടലിന്റെ വൃത്തം വലുതാക്കാനുള്ള ശ്രമമാണ്. ഒരു വെറും ചിരിയോടെ പിടികൊടുക്കാതെ കവി. എന്നിട്ടും പോകാൻ കൂട്ടാക്കാതെ പയ്യൻ ചുറ്റിപ്പറ്റി നിൽക്കുകയാണ്. വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാത്ത കാക്കനാടനെ മനസ്സാ ശപിച്ചു അസ്വസ്ഥതയോടെ ഇരിക്കുമ്പോൾ, പൊടുന്നനെ അവന്റെ ചോദ്യം.
“എനിക്കു വേണ്ടി ഒരുപകാരം ചെയ്യാമോ സാർ?” തെല്ല് അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് ആ മുഖം കൂടുതൽ ശ്രദ്ധിക്കുന്നത്. പെയ്യാതുറഞ്ഞുപോയ എന്തോ ഒന്ന് അവന്റെ കണ്ണുകളിൽ നിന്നും കവി വായിച്ചു. എന്തുവേണം എന്ന ചോദ്യത്തിനുമുൻപേ അവൻ ആവശ്യമറിയിച്ചു. “നാളെ എന്റെ കൂട്ടുകാരിയുടെ വിവാഹമാണ് സാർ, അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ സമ്മാനങ്ങളൊന്നുമില്ല.... വിലപിടിപ്പുള്ള എന്തെങ്കിലും കൊടുക്കണമെന്നുണ്ടെനിക്ക്. പക്ഷെ അതിനുള്ള കാശൊന്നും എന്റെ കൈയിലില്ല.....സാറിന്റെ കവിതകൾ അവൾക്കും വലിയ ഇഷ്ടമാണ്. ഞങ്ങളൊരുമിച്ചാണ് അതൊക്കെ വായിച്ചിട്ടുള്ളത്. വിവാഹത്തിന് അവൾക്ക് സമ്മാനിക്കാൻ സാറൊരു നാലുവരി എഴുതിത്തന്നാൽ അതിലപ്പുറം വിലപിടിപ്പുള്ള ഒരു സമ്മാനമില്ല. അതുകൊണ്ട് അവൾക്ക് വേണ്ടി ഒരു നാലുവരി എഴുതിത്തരാമോ സാർ...” വിചിത്രമായ ആ ആവശ്യത്തിനു മുന്നിൽ പകപ്പോടെ അങ്ങനെ തന്നെ നോക്കിയിരുന്നുപോയി. അപേക്ഷ നിറഞ്ഞ നോട്ടവുമായി പയ്യൻ അങ്ങനെത്തന്നെ നിൽക്കുകയാണ്. എന്തുകൊണ്ടോ അവന്റെ ആവശ്യം നിഷേധിക്കാൻ മനസ്സു വന്നില്ല. “നീ ഒരു ഡബിൾ ലാർജ് കൂടി പറ” കേൾക്കാത്ത താമസം അവൻ കൌണ്ടറിലേക്കോടി.
മുന്നിലെ ഗ്ലാസ്സ് കാലിയാക്കി കുറച്ചുനേരം കണ്ണടച്ചിരുന്നു. മനസ്സിൽ എവിടെയോ ഒരു കല്യാണമണ്ഡപം തെളിഞ്ഞു. അണിഞ്ഞൊരുങ്ങിയ വധുവിന്റെ കഴുത്തിൽ വരൻ താലി ചാർത്തുന്നതും നോക്കി ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം. അവന്റെ കണ്ണുകളിലെ പ്രണയസങ്കടങ്ങളുടെ കടലാഴങ്ങളിൽ ഞൊടിയിട കൊണ്ടൊന്നു മുങ്ങിനിവർന്നു. മനസ്സിൽ തോന്നിയത് കുറിക്കാൻ കയ്യിൽ കടലാസൊന്നുമില്ല. മേശപ്പുറത്തിരുന്ന വിൽസ് പാക്കറ്റിന്റെ കൂട് കീറി എഴുതിത്തുടങ്ങി...
''ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദു:ഖമെന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന''

നിറഞ്ഞ ഗ്ലാസുമായി അവൻ എത്തിയപ്പോൾ കയ്യിലെ കടലാസ്സുതുണ്ട് അവനു നീട്ടി. അതു വായിച്ച് ,'വലിയ ഉപകാരം സാർ 'എന്നുപറഞ്ഞ് നടന്നുപോകുന്നതും പ്രതീക്ഷിച്ച് മുഖം കുനിച്ചിരുന്നു.... ഒരു പൊട്ടിക്കരച്ചിലായിരുന്നു. നോക്കുമ്പോൾ ആ കടലാസ്സുതുണ്ടും കയ്യിൽ പിടിച്ച് വിങ്ങിപ്പൊട്ടുകയാണവൻ. ഒന്നും ചോദിക്കാനോ ആശ്വസിപ്പിക്കാനോ മുതിരാതെ ആ പെയ്തൊഴിയലിന് സാക്ഷിയായി അങ്ങനെയിരുന്നു. അവന്റെ കരച്ചിൽ മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മേശയ്ക്കു ചുറ്റും ആൾക്കാർ കൂടുന്നു. ആരോടും ഒരു വിശദീകരണത്തിനും നിൽക്കാതെ കവി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ഇരുണ്ട ആ ഹാൾ കടക്കുമ്പോഴും അവന്റെ കരച്ചിൽ കേൾക്കാമായിരുന്നു. കാക്കനാടനെ കാണാൻ നിൽക്കാതെ ആദ്യം വന്ന ബസ്സിൽ കയറി. തിരിച്ച് എറണാകുളത്തേയ്ക്കുള്ള യാത്രയിൽ അജ്ഞാതനായ ആ കാമുകന്റെ മുഖവും കരച്ചിലും മനസ്സിൽ പലകുറി തെളിഞ്ഞു. അവന് എഴുതിക്കൊടുത്ത വരികളിൽ നിന്ന് മുകളിലേക്ക് ചില വരികൾകൂടി മനസ്സിൽ കുറിച്ചു. വീടെത്തുമ്പോഴേക്കും അവന്റെ കണ്ണീർമണികൾ കൊണ്ട് കൊരുത്ത ആ കവിതയ്ക്ക് ''ആനന്ദധാര'' എന്നു പേരിട്ടു. 'ആനന്ദധാര' പിന്നീട് മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു
.
'
'ആനന്ദധാര'' 
.
'
ചോരചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ
കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ
ഒന്നുതൊടാതെ പോയ് വിരൽത്തുമ്പിനാൽ
ഇന്നും നിനക്കായ്ത്തുടിക്കുമെൻ തന്ത്രികൾ
അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്തമെഴാത്തതാമോർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.
ദുഃഖമാണെങ്കിലുംനിന്നെക്കുറിച്
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ,