വിനായക ചതുർഥി ആശംസകൾ !!! ഗണപതിയുടെ വലിയരൂപം വളരെ ആലോചനാമൃതമാണ്! കരയിലെ വലിയജീവിയായ ആനയുടെ തല,മനുഷ്യന്റെവലിയകുടവയർ! ഒരു കാൽ മറ്റൊരു കാലിൽചേർത്ത്
വിനായക ചതുർഥി ആശംസകൾ !!!
ഗണപതിയുടെ വലിയരൂപം വളരെ ആലോചനാമൃതമാണ്!
കരയിലെ വലിയജീവിയായ
ആനയുടെ തല,മനുഷ്യന്റെവലിയകുടവയർ!
ഒരു കാൽ മറ്റൊരു കാലിൽചേർത്ത്
വെച്ചുള്ളഇരിപ്പ്!
ഇത്രയും വലിയ ശരീരം യാത്രചെയ്യുന്നത്
ചെറുജീവിയായ എലിപ്പുറത്ത് !
ഈശ്വരന്റെ രൂപകല്പനയിലെ ചമൽക്കാരങ്ങളെ നാം വേണ്ടത്ര
ചിന്തചെയ്തിട്ടുണ്ടോഎന്നത്
സംശയമാണ്!
പൂർവന്മാരായ ഭാരതീയആചാര്യശ്ര
േഷ്ട്ന്മാർ ശ്ലോകത്തിൽ ചിട്ടപ്പെടുത്തി
യതാണ് പിന്നീട് രൂപങ്ങളിലേക്കു
രൂപപ്പെട്ടത്.
ഇവയെല്ലാംധ്യാനശ്ലോകങ്ങൾഎന്നറിയ
പ്പെടുന്നു.
സരസ്വതി,ഗണപതി,ബ്രഹ്മ,വിഷ്ണു,മഹ
േശ്വര,രാമ,കൃഷ്ണ,
ഈരൂപങ്ങളെല്ലാം ധ്യാനത്തിനുള്ള
വിഷയങ്ങളാകുന്നു.
ധ്യാനത്തിലൂടെ ആരൂപമായി നാം മാറണം.
ഗണപതിയ ധ്യാനിച്ച് ഗണപതിയവുക!!!
1. നമുക്ക് ആനതല പോലുള്ള
തലവേണം വിഘ്നങ്ങൾ ഒഴിയാൻ,
വലിയചെവിഎന്നത്
ഒന്നും ഒഴിയാതെചുറ്റുപാ
ടുള്ളതെല്ലാംകേൾക്കാനുള്ളതാണ്,
പലതും കേൾക്കാതെ പോകുന്നതാണ്
പലകുഴപ്പങ്ങൾക്കും കാരണമാകുന്നത് .
എന്റെ കാതുകൾക്ക്
എല്ലാവരെയും കേൾക്കാനും,
ഉൾകൊള്ളാനും കഴിയുമ്പോൾ
എന്റെചെവി ആനചെവിയാകുന്നു.
2. വലിയ തുംബികൈകൾ
ചെറിയപുല്ലു മുതൽവലിയ
മരങ്ങളെ പിഴുതെടുക്കാൻ സാധിക്കുന്നത്
പോലെ
ചെറിയ കാര്യവും വലിയ
കാര്യവും ഒരുപോലെ ചെയ്യാൻ എനിക്ക്
സാധിക്കട്ടെ.
ഗാന്ദിജിയെപോലെ,ഒരേകരങ്ങളാൽ
ഹരിജനങ്ങളുടെ കക്കൂസ് കഴുകുന്നതും,രാഷ
്ട്രത്തെസ്വതന്ത്രമാക്കുന്ന സമരത്തിന്
നായകസ്ഥാനം വഹിക്കുന്നതും!
ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങൾ
എനിക്ക് ചെയ്യാൻ സാധിക്കട്ടെ.
എന്റെ കൈകൾ
ആനയുടെ തുംബികൈകളാകട്ടെ!!!
3.ചെറിയ കണ്ണുകൾ .
ചെറിയ
കൊതുകിന്റെ ചലനംപോലും നന്നായി കാണുന്ന
കണ്ണുകൾ.
എന്റെ കണ്ണുകൾകാണേണ്ടത്
കാണേണ്ടരീതിയിൽ കാണട്ടെ.
വലിയ കാഴ്ചകൾ സമ്മാനിക്കുന്ന
നേത്രങ്ങൾ എനിക്കുണ്ടാകട്ടെ.
സർവോപരി ഞാൻ നല്ലൊരുകാഴ്ചപാട
ുള്ളവനാവട്ടെ.
4.വലിയകുടവയർ
എല്ലാറ്റിനേയും ഉൾകൊള്ളുന്നു
ഒപ്പം എല്ലാം ദഹിപ്പിക്കുന്നു.മലരിൽ
തൃപ്തി കൊള്ളുന്നു
എല്ലാം ഉൾകൊള്ളാൻ എനിക്ക്
സാധിക്കട്ടെ. ചെറുതിൽ ഞാൻ
സന്തോഷവാനാകട്ടെ.
5. രണ്ടു കാലുകൾ
ഒരുകാൽ മനസും മറ്റൊരുകാൽ ബുദ്ധിയും.
മനസ് ബുദ്ധിയോടു ചേർന്ന് നിൽക്കുന്നു.
എന്റെ മനസ്സും ബുദ്ധിയും ചേർന്നുനിന്നു
കാര്യങ്ങളെ നന്നായി നടത്തട്ടെ.
6.വാഹനം എലി
വാഹനമെന്നതു യാത്ര ചെയ്യാനുള്ളതാണ്
.ആഗ്രഹമാകുന്നു വാഹനമായ
എലി.എല്ലാം കാർന്നുതിന്നുന്ന
സ്വഭാവക്കാരനാണ്.നമ്മുടെ ആഗ്രഹങ്ങൾ
പലതും നമ്മെ കാര്ന്നു തിന്നുന്നതാണ്.
എന്നാൽ
ഗണപതിയുടെ സമ്മതമില്ലാതെ എലിക്കു
മോദകം തിന്നാൻ സാധിക്കില്ല
എന്നെ കാര്ന്നു തിന്നുന്ന ആഗ്രഹങ്ങൾ
എന്നിൽ ഇല്ലാതെ പോട്ടെ.
എന്റെ ആഗ്രഹങ്ങൾ
എല്ലാം ധർമ്മാനുസാരിയാകട്ടെ.
നാലുകൈകളിൽ ഒന്നിൽ താമര
ധർമവും,പരശു ജ്ഞാനവും,അഭയവും
,മോദകം ആനന്ദവും
ഈഗുണങ്ങലെല്ലാം എന്നിൽ
സംഭuവിക്കുമ്പോൾ ഞാൻ
ഗണപതിയാവുന്നു. പിന്നീടു
ബാഹ്യരൂപത്തെ കടലിൽ
ഉപേക്ഷിക്കാം...