യുദ്ധരംഗം. ഇരു പക്ഷത്തും പടയാളികള് അണിനിരന്നിരിക്കുന്നു. അതിനു നടുവില് നാലോ അഞ്ചോ വെള്ളക്കുതിരകളെ പൂട്ടിയ ഒരു സ്വര്ണരഥം. ഒരു പുഞ്ചിരിയോടെ കടിഞ്ഞാണ് പിടിക്കുന്ന സാരഥി കൃഷ്ണന്. ബന്ധുക്കളെയും ഗുരുക്കന്മാരേയു ം നേരിടാന് മടിച്ചു രഥത്തട്ടില് തളര്ന്നു കിടക്കുന്ന അര്ജുനന്

യുദ്ധരംഗം. ഇരു പക്ഷത്തും പടയാളികള് അണിനിരന്നിരിക്കുന്നു. അതിനു നടുവില് നാലോ അഞ്ചോ വെള്ളക്കുതിരകളെ പൂട്ടിയ ഒരു സ്വര്ണരഥം. ഒരു പുഞ്ചിരിയോടെ കടിഞ്ഞാണ് പിടിക്കുന്ന സാരഥി കൃഷ്ണന്. ബന്ധുക്കളെയും ഗുരുക്കന്മാരേയു ം നേരിടാന് മടിച്ചു രഥത്തട്ടില് തളര്ന്നു കിടക്കുന്ന അര്ജുനന്. മാനസ്സികമായി തളര്ന്ന അര്ജുനനെ കൃഷ്ണന് ഭഗവദ് ഗീത ഉപദേശിച്ചു യുദ്ധസന്നദ്ധനാക്കുന്നു. വര്ദ്ധിത വീര്യത്തോടെ ഉണര്ന്നെനീറ്റ അര്ജുനന് യുദ്ധം ചെയ്തു വിജയിക്കുന്നു. ഇത് ഒരു ഹിന്ദു ദൈവത്തിന്റെ കഥ ആണോ ? ആക്ഷേപങ്ങള് അനവധിയുണ്ട്. അതില് പ്രധാനം ഇത് എന്തോന്ന് ഭഗവാന് എന്നാണ്. ബന്ധുക്കളെ വധിക്കാന് ആഹ്വാനം ചെയ്യുന്ന ദൈവമോ ? ബന്ധുക്കളെ വധിക്കാന് കഴിയില്ല എന്ന് പറഞ്ഞു അര്ജുനനെ പോലെ തളര്ന്നു വീഴുന്നവന് അല്ലെ നല്ലവന് ? അര്ജുനനില് വിഷം കുത്തിവച് ബന്ധുക്കളെ കൊന്നൊടുക്കാന് പറയുന്ന കൃഷ്ണന് അല്ലെ യഥാര്ത്ഥ വില്ലന് ? വേറെയും ആക്ഷേപം ഉണ്ട്. യഥാര്ഥത്തില് ദുര്യോധനന് അല്ലെ രാജ്യത്തിന് അവകാശി ? പാണ്ഡവര് ശരിക്കും പാണ്ടുവിന്റെ മക്കള് പോലും അല്ല. ജാര സന്തതികള് ആണ്. ദേവന്മാരുടെ ആയാല് പോലും. ഭഗവാന് കൃഷ്ണന് അന്യായത്തിനു കൂട്ട് നില്ക്ന്നത് എങ്ങനെ ശരി ആവും ? മഹാഭാരതം അല്ല മഹാപരാധം ആയില്ലേ കഥ ? അതൊക്കെ അവിടെ നില്കട്ടെ. ഭഗവദ് ഗീതയുടെ അര്ഥം എന്താണെന്നു നോക്കാം. ചിത്രത്തിലേക്ക് വരാം. അഞ്ചു വെള്ളക്കുതിരകളെ പൂട്ടിയ രഥം ശരീരത്തിന്റെ ബിംബം ആണ്. ശരീരത്തിലെ അഞ്ചു ജ്ഞാനെന്ദ്രിയങ് ങളെ ആണ് കുതിരകള് അത് സൂചിപ്പിക്കുന്ന ത്. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്. കാണാനും കേള്കാനും രുചിക്കാനും സ്പര്ശിക്കാനും ഉള്ള അഞ്ചു ഇന്ദ്രിയങ്ങള്. ഇതില് നാക്കും തൊലിയുടെ ഭാഗം ആയതുകൊണ്ട് ചിലപ്പോള് കുതിരകള് നാലേ കാണു. കുതിരകള് വെളുത്തതും ശക്തിയുള്ളതും ആണ്. ചാവാലിയോ നിറമുള്ളതോ അല്ല.. വെളുത്തത് എന്നാല് ശുദ്ധം അഴുക്കില്ലാത്തത്. ഇന്ദ്രിയങ്ങള് ശുദ്ധമാണ്. അശുദ്ധി ശരീരത്തിലോ മനസ്സിലോ ആകാം. ഇന്ദ്രിയങ്ങളില്‍ ഇല്ല. എത്ര മലീമസമായ കാഴ്ച്ച കണ്ടാലും കണ്ണ് അശുദ്ധമാവില്ല. എത്ര കൊടിയ ദുര്ഗന്ധത്തിനു ം മൂക്കിനെ അശുദ്ധമാക്കാന് ഒക്കില്ല. അതുപോലെ ഓരോ ഇന്ദ്രിയങ്ങളും ആരോഗ്യവും ശക്തിയുമുള്ളതാണ ്. കൃഷ്ണനെ പിടിക്കാം അടുത്തതായി. ‘കൃഷ്ണന്’ എന്ന വാക്കിന്റെ അര്ഥം തന്നെ ‘ആകര്ഷിക്കുന്ന ത്’ എന്നാണ്. പരമാത്മാവിന്റെ പ്രതീകം ആണ് കൃഷ്ണന്. പരമാത്മാവ് എന്ന് പറഞ്ഞാല് ആത്മാവ് എന്താനെന്നെങ്കിലും അറിയണ്ടേ. തല്കാലം അതിനെ അറിവ്, ജീവന് അല്ലെങ്കില് ബോധം എന്ന് വിളിക്കാം. ജീവനുള്ളവര്ക്ക െല്ലാം ബോധം ഉണ്ടെന്നോ ബോധം ഉള്ളവര്ക്കെല്ല ാം അറിവുന്ടെന്നോ ഇതുകൊണ്ട് ധരിക്കരുത്. അര്ജുനന് എന്ന വാക്കിന്റെ അര്ഥം ഋജുവായി വര്ത്തിക്കുന്ന വന് നേരെ പോകുന്നവന് എന്നാണ്. മനുഷ്യ മനസ്സ് ആണ് അര്ജുനന് എന്ന ബിംബം. അര്ജുനന് പോരാളി ആണ് ബന്ധുക്കളും ശത്രുക്കളും യഥേഷ്ടം ഉണ്ട്. സ്വയം കൃതാനര്ത്ഥം. ശത്രുക്കളെ നേരിടാന് ആണ് കൃഷ്ണന് പറയുന്നത്. ശത്രുക്കള് ബന്ധുക്കളാണെന്ന് അര്ജുനന്. അത് കൊണ്ട് നേരിടാന് വയ്യ. അവരെ കൊന്നിട്ടുള്ള രാജ്യം ഒന്നും എനിക്ക് മാണ്ട. ഇതാണ് ഇവിടത്തെ പ്രശ്നം. അര്ജുനന്റെ ബന്ധുക്കള് ആരെന്നു നോക്കാം. ഒരു കാര്യം മറക്കരുത്. അര്ജുനന് മനുഷ്യമനസിന്റെ പ്രതീകം ആണ്. മനസ്സാണ് അര്ജുനന് എന്ന കഥാപാത്രം. ആണിനും പെണ്ണിനും ലോകത്തിലെ ഓരോ മനുഷ്യനിലും ഉള്ള മനസ്സ്. ഇതു മറക്കണ്ട. അപ്പോള് മനസ്സിന്റെ അഥവാ അര്ജുനന്റെ ബന്ധുക്കളും ശത്രുക്കളും ആരായിരിക്കും? മനസ്സിന്റെ ബന്ധുക്കള് ? വികാരങ്ങളും വിചാരങ്ങളും തന്നെ ! അല്ലാതെ മനസ്സിന് എന്ത് ബന്ധു ? ഈ ബന്ധുക്കള് ആണ് ശത്രുക്കളും ആവുന്നത്. ആകട്ടെ. ബന്ധുക്കളെ ഓരോന്നായി എടുക്കാം. നമുക്കും അറിയണമല്ലോ ഇവര് ശരിക്കും ബന്ധുക്കള് ആണോ എന്ന്. കൃഷ്ണനെ വിശ്വസിക്കാന് പറ്റില്ല. ദേ പോയി... ദാ വന്നു എന്ന മട്ടില് ആണ് കക്ഷിയുടെ നീക്കങ്ങള്. അര്ജുനനെ എന്തായാലും വിശ്വസിക്കാം. പെട്ടെന്നൊന്നും എഴുന്നേല്ക്കുന്ന ലക്ഷണം ഇല്ല. 1). ധൃതരാഷ്ട്രര് : അര്ജുനന്റെ ഒരു അടുത്ത ബന്ധു. അച്ഛന്റെ ചേട്ടന്. ധൃതം എന്നാല് കെട്ടിപ്പിടിക്കുക. രാഷ്ട്രം എന്നാല് സമ്പത്ത്. കക്ഷി അന്ധനാണ്. കണ്ണ് കാണില്ല. അതായതു സമ്പത്തിനെ മുറുകെപിടിക്കുന്ന സ്വഭാവം ഉള്ളവര്ക്ക് കണ്ണ് കാണില്ല എന്ന് അര്ഥം. ഈ സമ്പത്തിലുള്ള ആകര്ഷണം മനുഷ്യമനസ്സിന്റെ ഒരു സ്വഭാവം ആണ്. ഈ സ്വഭാവത്തെ ആണ് തല്ലിക്കൊല്ലാന് കൃഷ്ണന് പറയുന്നത്. അത് ശരിയല്ലേ ? ഇഏ സ്വഭാവത്തെ അമര്ച്ച ചെയ്യാതെ വളരാന് വിട്ടാല് എന്താ ഗതി? അത് മറ്റുള്ളവരുടെ സ്വാഭാവിക ജീവിത അവകാശങ്ങളെ കൂടി നശിപ്പിക്കും. അതുകൊണ്ട് അര്ജുനാ ! നിന്റെ ഉള്ളില് ഉള്ള ധൃതരാഷ്ട്രരെ കൊല്ലാന് മടിക്കണ്ട ! എന്ന് ആര് ആരോട് എപ്പോള് പറഞ്ഞു ? കൃഷ്ണന് (ബുദ്ധി) അര്ജുനനോടു (മനസ്സിനോട്) സംഘര്ഷ (യുദ്ധ) സമയത്തു ഉപദേശിക്കുന്നു. കാര്യം വ്യക്തം ആണല്ലോ ? ഇനി അടുത്ത ബന്ധുക്കളെ നോക്കാം. 2). ദ്രോണര് ! അര്ജുനന്റെ ഗുരു ! ഏകലവ്യന്റെ പെരുവിരല് ദക്ഷിണയായി അറുത്തു വാങ്ങിപ്പോലും അര്ജുനനെ എതിരാളി ഇല്ലാത്ത പോരാളി ആക്കാന് പോയ ഗുരു. ഇവിടെ പ്രശ്നം രണ്ടാണ്. ഒന്ന് ഗുരു എന്ന ബോധം. രണ്ടു അര്ജുനന് ധനുര്വിദ്യ പഠിച്ചത് തന്നെ ഈ ഗുരുവില് നിന്നും ആണ്. ആ ഗുരുവിനെ എങ്ങനെ അതെ വിദ്യയില് തോല്പിക്കാന് പറ്റും ? ഗുരുവിനെ കൊല്ലാന് ഉപദേശിക്കുന്ന ദൈവം ?! ഇവിടെ ദ്രോണര് എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. അല്ലാതെ ഒന്നും മനസ്സിലാവില്ല. ദ്രോണര് എന്നത് പക യുടെ പ്രതീകം ആണ്. ദ്രോണര്ക്കു ദ്രുപദ രാജാവിനോട് പക ഉണ്ടായിരുന്നു. അവര് ചെറുപ്പത്തില് ഗുരുകുലത്തില് സതീര്ത്ഥയ്ര് ആയിരുന്നു. വലുതാകുമ്പോള് ദ്രോണര്ക്കു അര്ത്ഥ രാജ്യം വാഗ്ദാനം ചെയ്തു. പക്ഷെ പാലിച്ചില്ല. പോരാത്തതിന് ആക്ഷേപിക്കുകയും ചെയ്തു. ദ്രുപദനെ ഒരു പാഠം പഠിപ്പിക്കാന് ആണ് അര്ജുനനെ ധനുര് വിദ്യ പഠിപ്പിച്ചത് തന്നെ. ഇനി ദ്രുപദന് എന്തു ചെയ്തു ? അര്ജുനനെ വരിക്കാന് പറ്റിയ ഒരു മകളെയും (ദ്രൌപദി – പാഞ്ചാലി) ദ്രോണരെ വധിക്കാന് പറ്റിയ ഒരു മകനെയും (ദൃഷ്ടദ്യുമ്നന്‍) വരത്താല് നേടി. അമ്മായി അപ്പനെ മരുമകന് എന്തായാലും കൊല്ലില്ലല്ലോ ! മനുഷ്യ മനസ്സിലെ പക പോയ വഴി നോക്കുക. അത് ഉണ്ടാക്കിയ വിനകളും. ഈ പക ആണ് ദ്രോണര് എന്നാ കഥാപാത്രം. ഈ ദ്രോണരെ (പകയെന്ന വികാരത്തെ) ആണ് നശിപ്പിക്കാന് കൃഷ്ണന് (ബുദ്ധി) അര്ജുനനോടു (മനസ്സിനോട്) പറയുന്നത്. ഇങ്ങനെ മനസ്സിലാക്കാന് വിഷമം ഇല്ല. ഹാവു ! ആശ്വാസം. തീര്ന്നില്ല. ഇനിയും ഉണ്ട് മനസ്സിന്റെ ബന്ധുക്കള്. 3). ഭീഷ്മര് ! ഭീഷ്മര് അര്ജുനന്റെ അപ്പൂപ്പന് ആണ്. അര്ജുനനോടു വളരെ വാത്സല്യവും. പാണ്ഡവര്ക്കെതി രായി യുദ്ധം ചെയ്താല് പോലും അവരില് ഒരാളെ പോലും വധിക്കില്ല എന്ന് പരസ്യമായി പറഞ്ഞയാള്. പോരാത്തതിന് ആരെയും തോല്പിക്കുന്ന പോരാളിയും. അര്ജുനന് കുഴങ്ങിയത് ശരിക്കും ഭീഷമരുടെയും ദ്രോണരുടെയും മുന്നില് ആണ്. ഇനി ഒന്ന് പോരാടി നോക്കാം എന്ന് കരുതിയാല് തന്നെ ജയിക്കും എന്ന് ഒരു ഉറപ്പും ഇല്ല താനും. അതാണ് രണ്ടാമത്തെ പ്രശ്നം ! കുടുങ്ങി എന്ന് പറഞ്ഞാല് ഇതാണ്. ഭീഷ്മരെ എന്തിനു കൊല്ലണം ? കൃഷ്ണനോട് തന്നെ ചോദിക്കുകയെ നിവൃത്തി ഉള്ളു. കൃഷ്ണന് പറയും. ഭീഷ്മര് എന്നത് ഭീരുത്ത്വത്തിന്റെ പ്രതീകം ആണ്. അച്ഛന്റെ വയസ്സാന് കാലത്തെ പ്രണയം സാഫലം ആക്കാന് രാജ്യവും വിവാഹവും വേണ്ടെന്നു ശപഥം ചെയ്തതാണ്. അങ്ങനെ ചെയ്യാമോ ? അച്ഛനെ പറഞ്ഞു പിന്തിരിപ്പിക്കുക ആയിരുന്നില്ലേ ഉത്തമ പുത്രന്റെ രീതി ? അവിടെ അടിപതറിപ്പോയത് ഭീഷമരുടെ ഉള്ളില് ഭയം ഉണ്ടായിരുന്നത് കൊണ്ടാണ്. അങ്ങനെ ആവശ്യം ഇല്ലാത്ത ഒരു തലത്തിലേക്ക് ഭീഷ്മര് പോയി. അത് കൊണ്ട് മറ്റുള്ളവര്ക്കുണ്ടായ സങ്കടവും ബുദ്ധിമുട്ടുകളു ം പറഞ്ഞറിയിക്കാന്‍ പറ്റില്ല. മനസ്സിലുള്ള ഈ ഭയത്തെ ആണ് ഇല്ലായ്മ ചെയ്യാന് കൃഷ്ണന് ഉപദേശിക്കുന്നത്. ശ്രദ്ധിക്കുക. ബുദ്ധി (കൃഷ്ണന്) മനസ്സിനോടു (അര്ജുനനോടു) പറയുന്നു. ഭയത്തെ (ഭീഷ്മരെ) ഇല്ലായ്മ ചെയ്യുക. ഇപ്പോള് കാര്യങ്ങള് കൂടുതല് വ്യക്തം ! കൃഷ്ണന് വട്ടൊന്നും ഇല്ല. ! 4). ശകുനി അമ്മാവനാണ്. പക്ഷെ ഉള്ളില് മുഴുക്കെ കുതന്ത്രങ്ങള് മാത്രം. ചൂ’തുകളി ഓര്ക്കുക. അരക്കില്ലം. തുടങ്ങി പല കലാപരിപാടികളും ആ തലയില് ഉദിക്കും. ബുര്യോധണനെ വഴിപിഴപ്പിക്കുന്നത് മുഴുവന് ഇയാള് ആണ്. ഇയാളെ കണ്ണും പൂട്ടി തട്ടിയെക്കാന് ആണ് കൃഷ്ണന് പറയുന്നത്. അതായതു മനസ്സിലെ കാപട്യങ്ങളെ ഒഴിവാക്കുക. 5). ദുര്യോധനന് 6). ദുസ്ശാസനന് പാഞ്ചാലിയുടെ വസ്ത്രാക്ഷേപം ഓര്ക്കുക. ഇവരെ ഒക്കെ ആണ് കൊല്ലാന് കൃഷ്ണന് അര്ജുനനോടു പറയുന്നത്. അതായത് മനസ്സിലെ അധമ വാസനകളെ നശിപ്പിക്കാന് ബുദ്ധി മനസ്സിനെ ഉപദേശിക്കുന്നു. ശരി ശരി ! അധമ വാസനകളെ നിയന്ത്രിക്കണം. പക്ഷെ ഇത് കൊണ്ട് എന്താ ഗുണം ? മനസ്സ് ശുദ്ധം ആയാല് അതില് ബുദ്ധി തെളിയും. കൃഷ്ണന് എന്ന എല്ലാറ്റിനെയും തന്നിലേക്ക് ആകര്ഷിക്കുന്ന ആത്മ ബോധസ്വരൂപനെ അര്ജുനന് ദര്ശിക്കാന് കഴിയും. അര്ജുനന് എന്നാ മനുഷ്യമനസ്സ് ദുശ്ചിന്തകള് ഇല്ലാതെ സ്വസ്ഥം ആകുമ്പോള് ആത്മാവിനെ ആത്മ സഖാവായി അനുഭവിക്കാന് കഴിയും. മനസ്സിന്റെ കെട്ടുപാടുകള് മുറിക്കാന് ആണ് ബുദ്ധി ഉപദേശിക്കുന്നത്. ലോകത്തില് നിന്നും സുഖം കിട്ടും എന്ന് ധരിച്ചു എടുത്തു ചാടുന്നവര് ബന്ധനങ്ങളില് പെടുന്നു. പിന്നെ ഞാനായി എന്റെതായി. അതില് ആരെങ്കിലും നോക്കിയാല് വെല്ലുവിളിയായി. തൊട്ടുപോയാല് യുദ്ധം. ഇതിന്റെ വല്ല ആവശ്യവും ഉന്ടായിരുന്നോ എന്ന് ബുദ്ധി. എന്തായാലും പെട്ട്. ഇനി ഊരുന്നത് എങ്ങനെ എന്ന് മനസ്സ്. ജീവിതത്തിലെ നാടകങ്ങള് ആണ് മഹാഭാരതം. അതില് ഇല്ലാത്ത നാടകങ്ങള് ലോകത്ത് ഇല്ല.. ഈ നാടകശാലയില് നിന്നും അന്തസ്സായി എങ്ങനെ തടി ഊരാം എന്ന് പടിപ്പിക്കുന്നതാണ് ഭഗവദ് ഗീത. അതിനുള്ള ഉദാഹരണം ആണ് കഥാപാത്രരൂപത്തില് കൃഷ്ണനും അര്ജുനനും ഒക്കെ. മനുഷ്യമനസ്സിന്റെ ഗതിവിഗതികള് എങ്ങനെ ഒക്കെ പോകാം എന്ന് അറിയാന് മഹാഭാരതം പോലെ ഒരു മനശാസ്ത്ര പുസ്തകം വേറെ ഇല്ല. മറ്റു പല കാര്യങ്ങളും ഉണ്ട്. ധര്മ അധര്മ പോരാട്ടങ്ങള്. ഈ ധര്മ ക്ഷേത്രമായ കുരുക്ഷേത്രത്തില് ആണ് യുദ്ധം നടക്കുന്നത്. അതായതു ഓരോരുത്തരുടെയും മനസ്സില് ആണ് യുദ്ധം. ധര്മവും അധര്മവും തമ്മില്. ഇളിച്ചു കൊണ്ട് മറ്റുള്ളവര്ക്ക് പാര പണിയുന്നവരെ കണ്ടിട്ടുണ്ടോ ? ആരെങ്കിലും വീണാല് ഇവര്ക്ക് വലിയ സന്തോഷം ആണ്. പേടിക്കണ്ട. ഇവരുടെ മനസ്സില് ശകുനി ഭാവം മറ്റു ഭാവങ്ങളെ എല്ലാം ജയിച്ചിരിക്കുന്നു എന്നാണ് അതിന്റെ അര്ഥം. പൂര്ണമായും മനസ്സിനെ ജയിക്കുന്നവന് കൃഷ്ണന് ആണ്. ഒരു പുഞ്ചിരി, ലാഘവം എപ്പോഴും ആ മനസ്സില് ഉണ്ടാവും. ഇനി പറയു. ഇതില് എവിടെ ആണ് ദൈവം. എവിടെ ആണ് ഹിന്ദു ? എവിടെ ആണ് മതം ? മനുഷ്യമനസ്സിന്റ െ ഗതിവിഗതികളും നാശത്തിലേക്ക് നയിക്കുന്ന പ്രവര്ത്തികളും ആണ് ഇവിടെ പറയുന്നത്. ലോകത്തില് പെട്ട് നശിക്കാതെ നിത്യജീവനില് എത്തിച്ചേരാന് ആണ് പരമാത്മാവ് ജീവാത്മാവിനെ ഉപദേശിക്കുന്നത്. ഇത് ലോകത്തിലെ ഓരോ മനുഷ്യര്ക്കും ബാധകം ആണ്. ഇതില് മതം എന്നൊന്ന് ഇല്ല.