ഞാന്‍ കൊടുത്ത വാക്ക് അതെനിക്ക് തെറ്റിക്കാന്‍ കഴിയില്ല.
ഒരു വൃദ്ധന്‍ നെഴ്സിനോട് എനിക്ക് വേഗം പോകണം.ഡോക്റ്ററോട് എന്നെ ഒന്ന് വേഗം നോക്കി വിടാന്‍ പറയുമോ? ഒന്‍പതു മണിയ്ക്ക് ഒരു വളരെ അത്യാവശ്യ കാര്യമുണ്ട്!"ഒരു ആശുപത്രിയില്‍ അസ്വസ്ഥനായി ഇരുന്ന ഒരു എണ്‍പതുകാരന്‍ നേഴ്സിനോട് അപേക്ഷിച്ചു.നേഴ്സ് ഒരല്പം ദേഷ്യത്തോടെ കാത്തിരിക്കാന്‍ പറഞ്ഞു. ഡോക്ടര്‍ മുറിയിലേക്ക് കയറുമ്പോള്‍ ഇദ്ദേഹം ഓടിച്ചെന്ന് പറഞ്ഞു,"എന്നെ ദയവായി വേഗം നോക്കി വിടുമോ? ഇപ്പോള്‍ എട്ടര. ഒന്‍പതു മണിയ്ക്ക് എനിക്ക് വളരെ അത്യാവശ്യമായ ഒരു കാര്യമുണ്ട്."നേഴ്സ് അയാളെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഡോക്ടര്‍ അയാളുടെ ദയനീയ ഭാവത്തിലേയ്ക്ക് നോക്കി. അകത്തേയ്ക്ക് വരാന്‍ പറഞ്ഞു.പരിശോധിക്കുമ്പോള്‍ വീണതും നെറ്റിപൊട്ടി ആഴത്തില്‍ മുറിവുണ്ടായതും ചോര പോയതും ഒക്കെ അയാള്‍ പറഞ്ഞു. മുറിവ് വൃത്തിയാക്കി സ്റ്റിച്ച് ഇട്ട് ഡ്രെസ് ചെയ്യുന്നതിനിടയ്ക്ക് എന്തായിരുന്നു പോകാനുള്ള തിടുക്കം എന്ന് ഡോക്ടര്‍ ചോദിച്ചു."ഭാര്യയ്ക്ക് സുഖമില്ല. അവളുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ എത്തുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തിരുന്നു", അദ്ദേഹം പറഞ്ഞു."എന്താണ് ഭാര്യയുടെ അസുഖം?""അല്‍ഷീമേഴ്സ് ആണ്."ഒരല്പം സംശയത്തോടെ, ഡോക്റ്റര്‍ ചോദിച്ചു,"അല്‍ഷീമേഴ്സ്? അപ്പോള്‍ നിങ്ങള്‍ കൊടുത്ത വാക്ക് അവരെങ്ങനെ ഓര്‍ക്കും?"ചിരിച്ചു കൊണ്ട് അദ്ദേഹം,"വാക്ക് കൊടുത്തത് ഞാന്‍ അല്ലെ? ഓര്‍ക്കേണ്ടതും പാലിക്കേണ്ടതും ഞാന്‍ അല്ലെ? അവള്‍ക്ക് അസുഖം ഇല്ലാതിരുന്നപ്പോഴും ഞാന്‍ വാക്ക് കൊടുത്തിട്ട് അത് നടത്താന്‍ അവള്‍ എന്‍റെ പുറകെ നടക്കേണ്ടി വന്നിട്ടില്ല. പിന്നെ ഓര്‍മ്മയുടെ കാര്യം ചോദിച്ചില്ലേ? കഴിഞ്ഞ അഞ്ചു വര്‍ഷമായി അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ എനിക്കറിയാമല്ലോ, അവള്‍ എന്‍റെ ആരാണെന്ന്! അതുകൊണ്ട് എനിക്ക് പോയേ പറ്റൂ! എന്‍റെ വാക്കാണത്!
❤❤❤❤❤❤ ഈ സന്ദേശം,.👍 💍വിവാഹിതരായവരും, വിവാഹം കഴിക്കാൻ പോകുന്നവരുമായ എന്റ്റെ സ്നേഹിതർക്കുവേണ്ടി,.. 🙏
❤❤❤❤❤❤ ഈ സന്ദേശം,.👍 💍വിവാഹിതരായവരും, വിവാഹം കഴിക്കാൻ പോകുന്നവരുമായ എന്റ്റെ സ്നേഹിതർക്കുവേണ്ടി,.. 🙏