Archive Pages Design$type=blogging

സീറ്റ്‌ നമ്പർ 73

മംഗള എക്സ്പ്രസ്സ്‌ ന്റെ 73 നമ്പർ സീറ്റിൽ ബാത്രൂം ന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലം ...അതാണ് ഞങ്ങൾ പറയാറുള്ള 73 നമ്പർ സീറ്റ്‌. എന്റെ ....അല്ല എന്നെപോലത്തെ ഒരുവിധം പട്ടാളക്കാരുടെ യാത്ര ഒട്ടുമിക്കവരും 73 ൽ



"നിങ്ങൾ നാട്ടിലെക്കണോ ?..
മംഗള എക്സ്പ്രസ്സ്‌ ന്റെ 73 നമ്പർ  സീറ്റിൽ ബാത്രൂം ന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലം  ...അതാണ് ഞങ്ങൾ  പറയാറുള്ള 73 നമ്പർ സീറ്റ്‌. എന്റെ ....അല്ല എന്നെപോലത്തെ ഒരുവിധം പട്ടാളക്കാരുടെ യാത്ര ഒട്ടുമിക്കവരും 73 ൽ ആവാറാണ്  പതിവ് .. ശ്രീനഗർ ജമ്മു പാതയിലെ മഞ്ഞു വീഴ്ച മാത്രമല്ല സമയത്ത് ലീവ് തരാത്ത മേലധികാരികളും എല്ലാം ഒരു കാരണം തന്നെ .)
Seat Number 73
ഡൽഹി സ്റ്റേഷൻ ന്നു വാങ്ങിയ ന്യൂസ്‌  പേപ്പർ 73 ൽ വിരിച്ചു  ഇരിക്കുകയായിരുന്ന എന്റെ അടുത്ത് വന്നു  സ്വല്പം അധികാരത്തോടെ ഇരുന്നു കൊണ്ട് അയാൾ ചോദിച്ചു ..
.കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്ത സ്ഥലം  കയ്യേറി ഇരുന്നതും പോരാഞ്ഞു ഇങ്ങേർക്ക് ഇനി എന്തൊക്കെ ആണവോ ഈശ്വരാ അറിയണ്ടത് എന്ന് മനസ്സിൽ വിചാരിച്  അയാൾക്കുള്ള മറുപടി കുറച്ചു ദേഷ്യത്തോടെ ഞാൻ നൽകി. .അതൊരു തീക്ഷ്ണമായ നോട്ടം മാത്രം ആയിരുന്നു ...പക്ഷെ അതു വക വെയ്ക്കാതെ അയാൾ വീണ്ടും ചോദിച്ചു ...
.".നാട്ടിലോട്ടല്ലേ "... ?
ദേഷ്യവും അമർഷവും എല്ലാം കലർത്തി ഒരു കനത്ത ശബ്ദത്തിൽ ഞാൻ മറുപടിയായി ഒന്ന് മൂളി ..
"മം "..
"നാട്ടിൽ എവിടെയാ " ?
ശ്ശെടാ ...ഇയ്യാൾ വിടുന്ന ലക്ഷണം ഇല്ല ല്ലോ ...ഈശ്വരാ കേരളം വരെ ഇങ്ങേരെ സഹിക്കണമല്ലോ..അത് ഓർത്തപ്പോൾ തന്നെ തല പെരുത്ത്‌ ..
"കോഴിക്കോട് " ശബ്ദത്തിന്റെ കട്ടി ഒട്ടും കുറയ്ക്കാതെ തന്നെ ഞാൻ പറഞ്ഞു ..
"ഡൽഹി ല് എന്താ പരിപാടി "?
ദെ വന്നു അടുത്ത ചോദ്യം ...ഇതൊരു കുരിശായല്ലോ ....റിസർവേഷൻ കണ്‍ഫേം ആവാഞ്ഞതിന്റെ ദേഷ്യവും..അതിനു പുറമേ കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്ത 73 യിൽ ഇയ്യാളെ കൂടെ സഹിക്കേണ്ടി വന്നതും എല്ലാം കൂടെ തലവേദന എടുക്കാൻ തുടങ്ങി ..മിനറൽ വാട്ടർ ബോട്ടിലിലെ   തണുത്ത വെള്ളത്തിനും എന്നെ സമാധാനിപ്പിക്കാൻ സാധിച്ചില്ല ..ഞാൻ കാൽ മുട്ട് മടക്കി തല വെച്ച് കുറച്ചു നേരം കിടന്നു.. ..
.
.
മണിക്കൂർ 3 കഴിഞ്ഞു ..ആരോ കൈ കഴുകാൻ വേണ്ടി പൈപ്പ് തുറന്ന വെള്ളം എന്റെ ശരീരത്തിൽ പതിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നതു ..

എഴുന്നേറ്റ് മുഖം കഴുകി വീണ്ടും ഇന്ത്യ ടുഡേ യുടെ വിശാലമായ പേജിലേക്ക് കയറി ഇരുന്നു..
അപ്പോഴാണ്‌ എന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിക്കുന്നത് ..

നല്ല ബലിഷ്ടമായ ശരീരം ...ഉയരവും ഉണ്ട്. .കൈയ്യിൽ ഒരു കറുത്ത ബാഗും ..ഫുൾ സ്ലീവ് ഷർട്ട്‌ ആണ് ഇട്ടിരിക്കുന്നേ ..അത് മുട്ട് വരെ മടക്കി വെച്ചിരിക്കുന്നു ..വലതു കൈയ്യിൽ പൊള്ളൽ ഏറ്റ പോലത്തെ തൊലി പോയ പാട് ഉണ്ട് ..

അയാൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു ...
"ഡല്ഹി ല് എന്താ പരിപാടി ."?
ഇത്തവണ മറുപടി പറയുമ്പോൾ എനിക്ക് ഒരു ദേഷ്യവും ഇല്ലായിരുന്നു ..
"ഞാൻ ജമ്മു ന്നു വരികയാണ്‌ ..പട്ടാളത്തിൽ ആണ് .."
അത് കേട്ടപ്പോൾ അയാൾ ഒന്ന് ചിരിച്ചു ..എന്തൊക്കെയോ ഒളിപ്പിക്കുന്ന ഒരു ചിരി ..
ഞാൻ ചോദിച്ചു ..
"നിങൾ "?
"ഞാൻ ഡൽഹിയിൽ വന്നതാണ് ..
"ഇവിടെ ജോലി ആണോ "
"അല്ല മകനെ കാണാൻ...വന്നതാ "
"ഓഹോ മകൻ ഇവിടെ ആണോ പഠിക്കുന്നെ "?
എന്റെ ആ ചോദ്യത്തിന് മറുപടി പറയാതെ അയാൾ സ്വയം പരിചയപെടുത്തി ...
"എന്റെ പേര് മോഹനൻ ...
നാടുകാര് മോഹാ ...ന്നു വിളിക്കും ..ആർമിയിൽ ആയിരുന്നപ്പോ വടക്കൻമാര് മോഹൻ എന്ന് പരിഷ്കരിച്ചു ...എന്റെ മോൻ എന്നെ ....
"മുഴുമിപ്പിക്കുന്നതിനു മുൻപ്‌ ഞാൻ കേറി ചോദിച്ചു സർ ആർമി യിൽ ആയിരുന്നോ "
.
എന്റെ സർ വിളി കേട്ടിട്ടാനെന്നു തൊന്നുന്നു അദ്ദേഹം ഒന്ന് ഉറക്കെ ചിരിച്ചു ..
ആർമിയിൽ ആയിരുന്നു എന്ന് കേട്ടപ്പോൾ തന്നെ എനിക്ക് അദ്ദേഹത്തോട് മനസിൽ ബാക്കി ഉണ്ടായിരുന്ന ദേഷ്യം എല്ലാം ഒരു ചെറിയ ബഹുമാനം ആയി മാറി  

....
" അതെ ..മദ്രാസ്‌ രെജിമെന്റിൽ ..ആയിരുന്നു ..24 വർഷം". .... പലതും ഓർത്ത് കൊണ്ട്‌ ഒരു ചെറിയ നെടുവീർപോടെ അദ്ദേഹം പറഞ്ഞു
"ഹവിൽദാർ ആയിരുന്നു ..
2004 ഇൽ വിരമിച്ചു ....
മോൻ ഇപ്പൊ എത്ര വർഷായി കയറിയിട്ട് .."?
" എന്റെ 10 കൊല്ലം ആയി "
" ആണോ എന്റെ അരവിന്ദ് മോന്റെ പ്രായമാ മോന് "
അദ്ദേഹത്തിന്റെ മോൻ വിളിയിൽ ഒരു അച്ഛന്റെ വാത്സല്യം വേണ്ടുവോളം ഉണ്ടായിരുന്നു ..ഞാൻ ഒന്ന് ഒതുങ്ങി ഇരുന്നു കൊടുത്തു ..പിന്നെ കുറെ നേരത്തേക്ക് അദ്ദേഹം സംസാരിച്ചില്ല ...കയ്യിലെ ബാഗ്‌ നെഞ്ജിൽ ചേർത്ത് പിടിച്ചു കണ്ണടച്ച് മയങ്ങി പോയി അയാൾ ..
മണിക്കൂറുകൾ വീണ്ടും കടന്നു പോയി ..ഞങളെ ചവിട്ടികൊണ്ട് പലരും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു ..ഞങൾ ഈ നാടുകാരല്ല എന്ന ഭാവത്തിൽ തന്നെ ഇരുന്നു ..
സമയം രാത്രി ആയി ...പാന്റ്രിക്കാരുടെ കൈയ്യിൽ നിന്നും രണ്ട് പെര്ക്കുള്ള ഭക്ഷണം വാങ്ങി ഞാൻ അദ്ദേഹത്തെ വിളിച്ചു ..
" സർ ..എണീക്കുന്നില്ലേ ..ഫുഡ്‌ കഴിക്കണ്ടേ ?".
ഗാഡ മായ ഉറക്കത്തിൽ ആയിരുന്നെന്നു തോന്നുന്നു ..വിളിച്ചപ്പോൾ അദ്ദേഹം ഞെട്ടി എഴുനേറ്റു ..പിന്നെ  മുഖം ഒക്കെ കഴുകി വീണ്ടും എന്റെ അടുക്കൽ വന്നിരുന്നു ..ഞങൾ  ഒരുമിച്ചു കഴിച്ചു ..കഴിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു ..
"ഇപ്പൊ എവിടെ  എത്തി ?"
"ആ കറക്റ്റ് അറിഞ്ഞുടാ ..ഭോപാൽ കഴിഞ്ഞു കുറെ നേരം ആയി "..
"മ്മ് .." അദ്ദേഹം ഒന്ന് മൂളി ..
നേരത്തെ ഉണ്ടായിരുന്ന ഉഷാർ ഇപ്പൊ ആ മുഖത്ത് കാണാൻ ഇല്ലായിരുന്നു ..ക്ഷീണിച്ചു അവശനായ പോലെ ..ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല . കഴിച്ചു കഴിഞ്ഞു കൈ കഴുകി വീണ്ടും അവടെ തന്നെ ഇരുന്നു ..വീണ്ടും മയങ്ങി പോയി ...

അടച്ചിട്ട ഡോറിൽ ആരോ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നെറ്റതു ..
"ഹോയ് ദർവാദാ ഖോലോ ..ഹലോ ഭായ് സാബ് ഖോലോ ദർവാദാ .."

ഏതോ സ്റ്റേഷൻ എത്തിയതാണ് ..ഞാൻ വാതിലിന്റെ ഗ്ലാസ് പൊക്കി നോക്കി ..റിസർവേഷൻ ഉള്ള ആളുകൾ അവരവരുടെ  കംബാർട്ട്മെന്റിൽ കയറാൻ വേണ്ടി നില്ക്കുന്നു .73 ഇൽ ആയതു കൊണ്ട് വേറെ വഴിയില്ല എഴുന്നെറ്റു ഡോർ തുറന്നു കൊടുത്തു ..ആളുകൾ കൊറേ മുറു
മുറുത്തു കൊണ്ട് അകത്തു കയറി ..ഭാഗ്യം മലയാളികൾ അല്ല ..അതോണ്ട് മലയാളത്തിൽ 'ക ' യും 'മ' യും ഒന്നും കേള്ക്കേണ്ടി വന്നില്ല ..ഞാൻ സ്റ്റേഷൻ എതാണെന്ന് നോക്കി...
"ഇട്ടാർസി  ജെൻക്ഷൻ "
ഓർമകളിൽ പലതും മിന്നി മറഞ്ഞു ..പക്ഷെ ഒന്നും ഒർക്കാൻ ഉറക്കം അനുവദിക്കുന്നില്ലയിരുന്നു ..വാതിൽ വലിച്ചടച്ച് ആളുകൾ ചവിട്ടി കൂടിയ പേപ്പർ എടുത്തു കുടഞ്ഞു വീണ്ടും വിരിച്ചു കിടന്നു ..അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് ..
മറ്റേ പുള്ളി എവടെ പൊയി ..കാണുന്നില്ല ല്ലോ ..
ആ എവ്ടെങ്കിലും ഒഴിഞ്ഞ സീറ്റ്‌ കിട്ടിക്കാണും ..അവടെ കിടക്കുന്നുണ്ടാവും ...ഞാൻ വീണ്ടും ചുരുണ്ട് കൂടി ...
..
രാവിലെ അദ്ദേഹം ഒരു കപ്പ്‌ ചായയും കൊണ്ട് വന്നു വിളിച്ചപോൾ ആണ് ഞാൻ എഴുന്നേറ്റത്‌ ...
"രാത്രി എനിക്കൊരു പകുതി സീറ്റ്‌ കിട്ടി ..മോനെ ഞാൻ കുറെ വിളിച്ചു ..നല്ല ഉറക്കത്തിലായിരുന്നു ..പിന്നെ ഞാൻ അങ്ങ് പൊയി ..നാടിലെക്കുള്ള ഒരാളാ ..എന്നോടും കൂടെ കിടന്നോളാൻ പറഞ്ഞു .."
"മം .."
ചായ വാങ്ങി കുടിച്ചോണ്ട് ഞാൻ ഒന്ന് മൂളി ..സമയം നോക്കാം എന്നു കരുതി പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു ..പണ്ടാരം സ്വിച്ച് ഓഫ്‌ ആയിട്ട് കൊറേ നേരം ആയെന്നു തോന്നുന്നു..വീട്ടിൽ നിന്നും ഒരുപാട് വിളി വന്നിടുണ്ടാകും ..അവർക്ക് വല്ലതും അറിയോ 73 യിലെ സുഖം ..എ സി യിൽ കണ്‍ഫേം സീറ്റ്‌ ആണെന്നാ ഞാൻ ഉമ്മ വിളിച്ചപ്പോ പറഞ്ഞത്‌..അത് മിക്ക പട്ടാളക്കാരും അങ്ങനയെ പറയു ..നമ്മുടെ ബുദ്ധിമുട്ട് അവർ അറിയാൻ പാടില്ലല്ലോ ..ഇതൊക്കെ ചെറുത് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ചാർജ് ചെയ്തു വെച്ച മറ്റൊരു ബാറ്റെരി ബാഗിൽ നിന്നും എടുത്ത് മൊബൈൽ ഓണ്‍ ആക്കി ..
എന്റെ അടുത്ത് തന്നെ ഇരുന്നു അയാൾ മൊബൈൽലേക്ക് നോക്കുന്നുണ്ടായിരുന്നു ..സ്ക്രീനിൽ എന്റെ കുഞ്ഞുസ്സ് ന്റെ ഫോട്ടോ കണ്ടപ്പോൾ എന്റെ തോളിൽ തട്ടിയിട്ട് ചോദിച്ചു ..
"മോന്റെ കൊച്ചണോ "?
"അതെ .."
"ആണോ പെണ്ണോ "?
കുഞ്ഞു ജനിച്ചപ്പോ മുതൽ ആളുകള് ചോദിക്കുന്ന ചോദ്യം ...എനിക്ക് കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ചോദ്യം ..പക്ഷെ ഇഷ്ടക്കേട് പുറത്തു കാണിക്കാതെ എല്ലാരോടും പറയുന്ന പോലെ അയാളോടും ഞാൻ പറഞ്ഞു ..
"മോൾ ആണ് "
"ആഹാ ..എത്ര വയസ്സായി "?
"ഹേയ് ..രണ്ടു മാസം ആയതേ ഉള്ളു "
"ആഹാ കൊള്ളാം ..പുതിയ അച്ഛൻ ആണല്ലേ "
പുതിയ അച്ഛൻ ..അതെനിക്ക് ഇഷ്ടപ്പെട്ടു
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"അതെ അതെ "
അതു പറയുമ്പോൾ കുഞ്ഞുസ്സ് ന്റെ ഫോട്ടോ ഒന്നുടെ നോക്കി മൊബൈലിൽ വീട്ടിലെ നമ്പർ ഡയൽ ചെയ്തു ..
ഫോണ്‍ ചെയ്തു കഴിഞ്ഞു ഞാൻ സമയം നോക്കി ..
7 മണി കഴിഞ്ഞു ..
"എവിടെത്തി .."?
ഞാൻ ചോദിച്ചു ..
"കല്യാണ്‍ ആവാറായി ..അവിടുന്ന് ബ്രേക്ക്‌ ഫാസ്റ്റ് വാങ്ങിക്കാം . .."
" ഓ ആയിക്കോട്ടെ "..
"മോൻ മകള് ജനിച്ചതിനു ശേഷം ആദ്യമായിട്ടാണോ നാട്ടിൽ പോണത്‌ "?
"അദെ ..പ്രസവ സമയത്ത് നാട്ടിൽ ഉണ്ടായിരുന്നു "
"ഹ്മ്മ് ഭാഗ്യവാൻ .." അതും പറഞ്ഞു അദ്ദേഹം എൻറെ തോളിൽ തട്ടി ..ഒരു വാത്സല്യം നിറഞ്ഞ പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് അദ്ദേഹം തുടർന്നു ..
"98 ഇൽ ആയിരുന്നു എന്റെ രണ്ടാമത്തെ മോൻ ജനിച്ചത്‌ ..
മൊബൈൽ ഫോണ്‍ ഒന്നും ഇല്ല ലോ അന്ന് ..ജമ്മുവിൽ ആയിരുന്നു ..എസ് ടി ഡി ബൂത്തിൽ ലൈൻ നിന്ന് അയൽപക്കത്തെ വീട്ടിലെ  ഫോണ്‍ നമ്പർ കറക്കി അവളുടെ ശബ്ദം ഒന്ന് കേള്ക്കാൻ കാതിരുന്നിടുണ്ട് ഒരുപാട് ..കത്തുകൾ വരുന്നതും കാത്തു സ്വപ്നം കണ്ടു ഇരുന്നിടുണ്ട് ..ഉണ്ണി .... അരവിന്ദ് മോനെ വീട്ടിൽ ഉണ്ണി ന്നാ വിളിക്കാ.. മോന്റെ കളിയും ചിരിയും അതിർത്തിയിലെ ഡ്യൂട്ടി ക്ക് ഇടയിൽ വീട്ടിന്നു വന്ന കത്തുകൾ വായിക്കുമ്പോൾ ഞാൻ ഭാവനയിൽ കാണാറുണ്ടായിരുന്നു ..കത്തുകൾ ഞങൾ എല്ലാരും ഒരുമിച്ചു ഇരുന്നു വായിക്കുമായിരുന്നു ...ഓരോരുത്തരുടെ വീടിലെ കാര്യങ്ങളും എല്ലാം എല്ലാരും പരസ്പരം പങ്കുവെയ്ക്കുമായിരുന്നു ...വീടും പ്രിയപ്പെട്ടവരെയും വിട്ട് ദൂരെ രാജ്യത്തിന് വേണ്ടി ഉറക്കമിളച്ചു കാവൽ നില്ക്കുംബോളും നാടും വീടുകാരും അവരുടെ ഓർമകളും ആണ് ഓരോ പട്ടാളക്കാരനെയും മുന്നോട്ടു നയിക്കുന്ന ശക്തി ..ഓരോ അവധിയും കഴിഞ്ഞു തിരിച്ചു വരുമ്പോൾ ...റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാൻ എത്തുന്ന  പ്രിയപ്പെട്ടവരെ നോക്കി കൈ വീശി കാണിക്കുംബോളും ..അവരുടെ കണ്ണീരിനു മുൻപിൽ പിടയ്ക്കുന്ന മനസിന്റെ വിതുമ്പൽ ഉള്ളിൽ ഒതുക്കി ചിരിച്ചു നിന്നിട്ട് ആ വേദനയെല്ലാം കണ്ണുനീരായ് ആരും കാണാതെ ട്രയിനിലെ റ്റൊഇലെറ്റിൽ ഒഴുക്കി കളയുംബോളും ..പിന്നീട് ട്രയിനിലെ അപരിചിതരോട് കൂട്ട് കൂടി 3 ദിവസത്തെ യാത്ര അവസാനിക്കുംബോളേക്കും ഒരുപാടു നല്ല സൌഹൃദങ്ങൾ ക്ക് വിട പറഞ്ഞു തിരിച്ചു ഡ്യൂട്ടി യിൽ പ്രവേശിച്ച് അടുത്ത അവധിക്കായി ദിവസങ്ങൾ കലെണ്ടെരിൽ അടയാളപ്പെടുത്തി ദിവസങ്ങൾ താഴോട്ടു എണ്ണി തുടങ്ങുമ്പോൾ ...നമ്മളെ പോലുള്ള എല്ലാ പട്ടാളക്കാരെയും  മുന്നോട്ടു നയിക്കുന്നദ് ഓരോ അവധിയിലെയും ഈ ഓർമ്മകൾ ആണ് ....."
"മോന് ഇതൊക്കെ കേൾക്കുമ്പോൾ ബോർ അടിക്കുന്നുണ്ടാവും ല്ലേ ?"

"ഹേയ് ഒരിക്കലും ഇല്ല..."
അദ്ധേഹത്തെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു ...

" സർ നോടുള്ള ബഹുമാനം കൂടി കൂടി വരുന്നു സർ ..നിങൾ സഹിച്ച ത്യാഗങ്ങൾ ഓർക്കുമ്പോൾ ഞങൾ ഒന്നും ഒന്നും ചെയ്തില്ല ലോ എന്ന് ഓർത്തു പോവുകയാണ് .നാട്ടിൽ പട്ടാളക്കാർക്ക് എന്നിട്ടും ഒരു പുച്ഛം മാത്രം ബാക്കി ..സിനിമ തിയേറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റു നില്ക്കാൻ പോലും മടി കാണിക്കുന്ന ആള്ക്കാരുടെ നാടാണ് നിങളുടെത്‌  എന്ന് കേരളത്തിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരനായ എന്റെ സുഹൃത്ത്‌ പറഞ്ഞത്‌ വളരെ സത്യം  "

"ഹ ഹ അതു ശരിയാണ് ..കല്യാണം കഴിക്കാനായി കൊറേ പെണ്ണ് കണ്ടതാ ഞാൻ ..പെണ്ണിന്റെ വീട്ടുകാർക്ക് പട്ടാളക്കാരെല്ലാം കുടിയൻ മാർ ആണ് ..മദ്യം കൈ കൊണ്ട് തൊടാത്ത പട്ടാളക്കാരുടെ ചിത്രം അവർക്ക് സങ്കല്പ്പികാൻ പോലും സാധിക്കില്ല .." ഒരു നെടു വീര്പ്പോടെ അദ്ദേഹം അതു പറഞ്ഞു നിർത്തി ..

വണ്ടി കല്യാണ്‍ എത്തിയിരുന്നു ..ഞങൾ പുറത്തിറങ്ങി ..മഹാരാഷ്ട്രക്കാരുടെ സ്വന്തം "വട പാവ് " അല്ലാദെ വേറെ ഒന്നും ആ സ്റ്റേഷനിൽ കാണാൻ ഇല്ലായിരുന്നു ..അതെങ്കിൽ അത് ..രണ്ടു വടാ പാവ് അകത്താക്കി ..പക്ഷെ അതിനുള്ളിലെ ഉശിരൻ മുളക് ഒരെണ്ണം അദിനെ കടിച്ചദിന്റെ പ്രതികാരം എന്നോട് തീർത്തിരുന്നു..എന്റെ മുഖം കണ്ടു അദ്ദേഹത്തിന് ചിരി വന്നു ..
ഒരു മിനറൽ വാട്ടർ ബോട്ടിൽ എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു ..
"മറാട്ടികളെ പോലെ നമ്മളെ കൊണ്ട് ഈ മുളകൊന്നും കഴിക്കാൻ പറ്റില്ല മോനെ ..ഞാൻ മുളക് നേരത്തെ കളഞ്ഞു ..വാ സിഗ്നൽ ആയി ..ടി ടി യെ ഒന്ന് കണ്ടു നോക്കാം ..ഇവിടുന്നു ചിലപ്പോ സീറ്റ്‌ കിട്ടാൻ സാധ്യത ഉണ്ട് .."
"ഹ്മ്മ് ..കണ്ടു നോക്കാം ..വല്ല 100 ഓ 200 ഓ  കൊടുക്കണ്ടി വന്നാൽ അതും കൊടുക്കാം ..എന്നിട്ട് വേണം ഒന്ന് നിവർന്നു കിടക്കാൻ .."
.
"ഭക്ഷണത്തിന്റെ പാക്കറ്റുമായി അദ്ദേഹം എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത് ..ടി ടി ക്ക് 200 രൂപ കൊടുത്തു ഒപ്പിച്ച സൈഡ് ലോവർ ബെർത്തിൽ നിന്നും ഞാൻ എഴുന്നേറ്റു ..ചാർജ് ചെയ്യാൻ വെച്ച മൊബൈലിൽ കാൾ വരുന്നുണ്ടായിരുന്നു ..അവളാ ..
"ഹലോ .."
"എത്ര നേരായി വിളിക്കുന്നു ..ഇപ്പൊ എവിടെ എത്തി ?..
"ആ എവിടെയോ എത്തി "
"സ്ഥലം പറ"
"സ്ഥലം പറഞ്ഞാ നിനക്ക് മനസിലാവാൻ നിന്റെ അമ്മയിന്റെ വീട് ഇവടെ ആണോ?
"ഓ എന്നാ പറയണ്ട ..ഹ്മ്മ് .."
"ഹ ഹ ..ഡി നാളെ രാവിലെ അങ്ങ് എത്തും ..പോരെ ..."
"ഹ്മ്മ് എത്തിയാൽ കൊള്ളാം .."
"ഓ ശരി ..റോമിങ്ങിലാ ..പിന്നെ വിളിക്കാം ..ബൈ .."
"മം ബൈ .."
ഫോണ്‍ കട്ട്‌ ചെയ്തു നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന മോഹൻ സർ ..(അല്ല മോഹനേട്ടൻ ..അപ്പൊ അദ്ധേഹത്തെ അങ്ങനെ വിളിക്കാനാ തോന്നിയത്‌ )..അദ്ധേഹത്തെ നോക്കി ഞാനും ചിരിച്ചു ..ആ ചിരിയിൽ എന്റെ മുഖത്ത് വിരിഞ്ഞ  ചെറിയ നാണം ഞാൻ ഒളിപ്പിച്ചു വെക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല ..
"വൈഫ്‌ ആണല്ലേ "
" ഹ്മ്മ് അതെ ..അല്ല ഇപ്പൊ ശരിക്കും എവിടെ എത്തി നമ്മൾ ?..മോഹനേട്ടൻ കൂടുതൽ എന്തേലും പറഞ്ഞു കളിയാക്കണ്ട എന്ന് കരുതി ഞാൻ പെട്ടെന്ന് ചോദിച്ചു ...
അത് മനസിലാക്കി കൊണ്ട് വീണ്ടും അദ്ദേഹം ചിരിച്ചു ..
"അടുത്ത സ്റ്റേഷൻ രത്നഗിരി ആണ് ..വാ ഫുഡ്‌ കഴിക്കണ്ടേ ..കൊറേ നേരമായി മോൻ ഉറങ്ങുന്നു .."
"ഹ്മ്മ് കഴിക്കാം ..അല്ല ഞാൻ ഇത് വരെ ചോദിച്ചില്ല .സർ നാട്ടിൽ എവടാ .."

Kerala Train

"ആലപ്പുഴ "
"ആലപ്പുഴ എവടെയാ ..ഞാൻ വന്നിടുണ്ട് ..ഹരിപ്പാട്‌ ,കളർഗോഡ് ഇവടെയൊക്കെ ഫ്രണ്ട്സ്  ഉണ്ട് .."
"ആഹാ കൊള്ളാലോ ..ഞാൻ  ചമ്പകുളത്താ .."
"ഓ .."
ഭക്ഷണം കഴിച്ചു വീണ്ടും വന്നിരുന്ന് ഞങൾ സംസാരം തുടങ്ങി ..
"മോന്റെ മോൾ ഇപ്പൊ ഒച്ചപ്പടൊക്കെ ഉണ്ടാക്കുന്നുണ്ടാവും ല്ലേ ..നല്ല കരച്ചിലാവും ..രാത്രിയൊക്കെ "
"ഹ്മ്മ് അതെ..അവൾ ഒത്തിരി ബുദ്ധി മുട്ടുന്നുണ്ട് "
"98 ഇൽ ജനുവരയിൽ "അമ്പാടി " രണ്ടാമത്തെ മോനെ അങ്ങനാ വിളിക്ക ..ശരിക്കും പേര് അക്ഷയ് ..അവൻ ജനിക്കുമ്പോ നാട്ടിൽ ഉണ്ടായിരുന്നു ഞാൻ .ലീവ്  കഴിഞ്ഞു നേരെ ജമ്മു ബാരാമുള്ള യിലെ യുനിട്ടിൽ റിപ്പോർട്ട്‌ ചെയ്തു ..വല്ലാത്ത പ്രശ്നം ഉരുണ്ടു കൂടുന്ന സമയം ..ലീവ് ഒക്കെ നിർത്തി വെച്ചു ..മാസങ്ങൾ കഴിഞ്ഞു ..കാർഗിലിൽ യുദ്ധ ത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടിയിരുന്നു  ..അമ്പാടി യുടെ വളര്ച്ച വല്ലപ്പോളും കിട്ടുന്ന കത്തുകളിലെ അവളുടെ പരിഭവങ്ങൾക്കിടയിലെ വരികളിലൂടെ ഞാൻ ഭാവനയിൽ കണ്ടു ..ഐ ഡി ഇ ബ്ലാസ്റ്റിൽ കൈ പൊള്ളി പിന്നെ കുറച്ചു ഡൽഹി ആർ ആർ ഹോസ്പിറ്റലിൽ കിടന്നു ..കാർഗിൽ വാറിന്റെ സമ്മാനം"

..വലതു കൈ ലെ പൊള്ളിയ പാട് ഉയർത്തി കാണിച്ചു അദ്ദേഹം തുടർന്നു .

"പിന്നെ അവധിക്കു പോണത് 99 ഡിസംബറിലാ ..അപ്പോളേക്കും അമ്പാടി ക്ക് 2 വയസ്സ് ആവാറായി ട്ടുണ്ടായിരുന്നു ..നാട്ടിലെക്ക് ഉള്ള യാത്രയിൽ മൊത്തം അവന്റെ അച്ഛാ ന്നുള്ള വിളി കേള്ക്കാൻ കൊതിച്ചു കൊണ്ടിരിക്കുന്ന മനസിനെ ഞാൻ പാട് പെട്ട് സമാധാനിപ്പിക്കുക ആയിരുന്നു .
.
ആലപ്പുഴ ടൌണ്‍ ന്നു വാങ്ങിയ ചോക്ലെറ്റ് കയ്യിൽ പിടിച്ചു വീടിന്റെ മുന്നിൽ ഞാൻ ഓട്ടോ യിൽ ചെന്ന് ഇറങ്ങുമ്പോൾ ..മുറ്റത്ത്‌ മണ്ണപ്പം ചുട്ടു കളിക്കുന്ന കുഞ്ഞി പാലുവിനെ ന്റെ അമ്പാഡിയെ തിരിച്ചറിയാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല ..ഉണ്ണിയെ അവിടെങ്ങും കണ്ടില്ല ..ഓട്ടോ ക്കാരനെ പറഞ്ഞു വിട്ടു ഞാൻ ഓടിച്ചെന്നു ന്റെ വാവ യെ കോരി എടുത്തു കൊറേ ഉമ്മ കൊടുത്തു ..ഞാൻ സങ്കൽപ്പത്തിൽ നെയ്തുകൂട്ടിയ അതെ മുഖം ..പക്ഷെ അവൻ കുതറികൊണ്ട് താഴെ ഇറങ്ങി ..ഉണ്ട കണ്ണ് മിഴിച്ചു എന്നെ നോക്കി ..ഞാൻ അവന്റെ കൈ പിടിച്ചു ചോക്ലേറ്റ് ആ കുഞ്ഞി കൈകളിൽ വച്ച് കൊടുത്തു ..അവൻ അത് വാങ്ങി എന്റെ മുഖത്തേക്ക്  ഒന്ന് നോക്കിയിട്ട് വീടിന്റെ അകത്തേക്ക് ഓടി ..ഞാനും പുറകെ നടന്നു ..അടുക്കളയിൽ പാത്രങ്ങളോട് ദേഷ്യം തീര്ക്കുന്ന അവളുടെ സാരിത്തുമ്പിൽ അവൻ പോയി ഒളിച്ചു .." അങ്ങൊട്ട് മാറി നിക്കെടാ " ജോലി തടസപ്പെടുത്തിയ ദേഷ്യത്തിൽ അവൾ ഒച്ചയിട്ടു കൊണ്ട് അവനെ പിടിച്ചു മാറ്റി .അപ്പോളാണ് അവന്റെ കയ്യിലെ ചോക്ലേറ്റ് അവൾ കണ്ടത് ." ആര് തന്ന ദാ ഡാ ഇത് ?"
അടുക്കള വാതിലിൽ മറഞ്ഞു നിന്ന് എല്ലാം കണ്ടു കൊണ്ട് നിന്ന എന്നെ ചൂണ്ടി കാണിച്ചു അവൻ പറഞ്ഞു ..
"ആ അങ്കിൾ തന്നതാ ".
യുദ്ധ ഭൂമിയിൽ സ്വന്തം സുഹൃത്ത്‌ കണ്മുന്നിൽ മരിച്ചു വീണതു കണ്ടപ്പോളും ..ചാങ്ക് പിടയ്ക്കുന്ന വേദന കടിച്ചമർത്തി ആയുധം എടുത്ത് പോരാടിയ ആ മനസിന്റെ ശക്തി ..പക്ഷെ ആ അങ്കിൾ വിളി താങ്ങാൻ എനിക്ക് കഴിഞ്ഞില്ല ..അച്ഛാ ..എന്ന വിളി കേൾക്കാൻ കൊതിച്ചു വന്ന എന്നെ ആകെ തളർത്തി  കളഞ്ഞു ആ അങ്കിൾ വിളി ..എന്നെ കണ്ടു എല്ലാം മറന്നു ഓടിവന്ന അവളെ മുറുക്കെ നെഞ്ചോടു ചേർത്ത് കെട്ടിപിടിക്കുമ്പോൾ പുറകിൽ ഉണ്ട കണ്ണ് മിഴിച്ചു എന്നെ നോക്കി നിന്ന അവനെ ഞാൻ മാടി വിളിച്ചു ..മടിച്ചു മടിച്ചു അടുത്തേക്ക് വന്ന അവന്റെ മുന്നിൽ മുട്ട് കുത്തി നിന്ന് ഞാൻ പറഞ്ഞു "അങ്കിൾ അല്ല മോന്റെ അച്ഛനാ ..മോൻ വിളിച്ചേ അച്ഛാ ന്നു ..വിളിച്ചേ ..."
"അച്ഛാ ...."

. കുറച്ചു നേരം ഞാൻ ഒന്നും മിണ്ടാതെ അദ്ധേഹത്തെ തന്നെ നോക്കി നിന്നു ..ആ സമയത്തു പോലും ആ വിടർന്ന പുഞ്ചിരി ആ മുഖത്ത് ഒട്ടും മാറ്റു കുറയാതെ ഉണ്ടായിരുന്നു ..പക്ഷെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അദ്ധേഹത്തിന്റെ വലത്തേ കവിൾ തടങ്ങളെ നനയിച്ചു കൊണ്ട് ഒലിച്ചിറങ്ങിയതു ഞാൻ കണ്ടു ..ആണ്‍ കണ്ണുനീരിനു ഒരു വേറെ സൌന്ദര്യം തന്നെയാണ് അതു എനിക്ക് അന്ന് മനസിലായി ..
.
മണിക്കൂർ കളുടെ നിശബ്ദത  അവസാനിപ്പിച്ച്‌ കൊണ്ട് മട്ഗോണ്‍ സ്റ്റേഷനിൽ നിന്നും
വാങ്ങിയ ഭക്ഷണത്തിന്റെ പൊതി അദ്ദേഹത്തിന് നേരെ നീട്ടി ഞാൻ ചോദിച്ചു ..

"അല്ല അരവിന്ദ് ഡൽഹിയിൽ എന്താ ചെയ്യുന്നേ എന്ന് പറഞ്ഞില്ല സർ "?

"ക്യാപ്റ്റൻ അരവിന്ദ് ...ദോഗ്ര രേജിമെന്റ്റ് .."അത് പറയുമ്പോൾ അദ്ധേഹത്തിന്റെ മുഖത്ത് തെളിഞ്ഞറ്റ് അഭിമാനം നിറഞ്ഞ ഒരു ചിരിയായിരുന്നു ..പക്ഷെ പെട്ടെന്ന് തന്നെ അത് ആ മുഖത്ത് നിന്നും മായുന്നത്‌ ഞാൻ ശ്രദ്ധിച്ചു ..

"ഹോ ..അപ്പൊ നമ്മൾ  സാബ് എന്ന് വിളിക്കണമല്ലോ അല്ലെ ..ഹ ഹ .."
ഞാൻ ചിരിച്ചു പക്ഷെ അദ്ദേഹം ചിരിച്ചില്ല ..ഒന്നും പറയാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി ..

"അല്ല സർ എന്താ മോനെ കുറിച്ച് ഒന്നും പറയാത്തെ "?

"ഹൊ ..അവനിപ്പോ നമ്മളെ ഒന്നും വേണ്ടാതായി ..ഒറ്റയ്ക്കാ ഇപ്പൊ യാത്രാ .."

"അതെന്താ സർ അങ്ങനെ ..ഓഫീസർ ആയപ്പോൾ അവനു അച്ഛനെ പിടിക്കാതെ ആയോ ..സർ പൊയിട്ട് അവനെ കണ്ടില്ലേ ..എന്ത് പറഞ്ഞു അവൻ "?

"ഒന്നും മിണ്ടിയില്ല ..എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല ..എന്നെ ഓർക്കണ്ട അവനെ കാത്തിരിക്കുന്ന ഒരു അമ്മ നാട്ടിൽ ഉണ്ടെന്നു പോലും അവൻ ഓർത്തില്ല ..അവനോട് അടികൂടാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞനിയൻ ഉണ്ടെന്നും ഓർത്തില്ല ..2 മാസമായി ഒന്ന് ഫോണ്‍ പോലും ചെയ്തില്ല ..അവന്റെ യുണിറ്റിൽ വിളിച്ചപ്പോൾ എല്ലാം സാബ് ഡൽഹിയിൽ ഡ്യൂട്ടിക്ക് പോയതാ വീടിന്നു വിളിച്ചാൽ പറയാൻ പറഞ്ഞിട്ടുണ്ട് എന്ന് മാത്രം മറുപടി കിട്ടും .. അവസാനം ഞാൻ എന്റെ പഴയ ഒരു കൂടുകാരന്റെ മകൻ ആർമിയിൽ ഉണ്ട് .അവൻ വഴി   ആണ് ഡൽഹിയിൽ എവടാന്നു കണ്ടു പിടിച്ചത്‌ ..വന്നിട്ട്  ഇന്നേക്ക്  15 ദിവസം കഴിഞ്ഞു ..എന്നിട്ടും അവൻ ..."
...
...ഒരു ഗദ്ഗദത്തോടെ അദ്ദേഹം നിർത്തി ..

എന്ത് ചോദിക്കണം എന്ത് പറയണം എന്നറിയാതെ ഞാനും ..
"സർ പോട്ടെ ..ഒരിക്കൽ എല്ലാം മനസിലാക്കി അവൻ തന്നെ തിരിച്ചു വരും ..പുതിയ ജീവിതം കിട്ടിയപ്പോൾ അവൻ അതിലെ ചളികുണ്ടിൽ വീണു പോയതാവും .."
ഞാൻ അത് പറഞ്ഞു നിർത്തി ..
എന്റെ മനസ്സ് നിറയെ ആ അച്ഛനും അമ്മയും അനുഭവിക്കുന്ന വേദനയെ കുറിച്ചായിരുന്നു ചിന്ത ..
പോറ്റി വളർത്തി ഇത്രയൊക്കെ എത്തിച്ചിട്ട് ...അവസാനം അവരെ അവനു വേണ്ടാതായി ..
..
പിന്നെ ഞാൻ അദ്ധേഹത്തോട് അല്ല മോഹനെട്ടനോട്‌ ..ഒന്നും സംസാരിച്ചില്ല ..എന്റെ ആശ്വാസ വാക്കിന് അദ്ധേഹത്തെ സമാധാനിപ്പിക്കാനുള്ള ശക്തി ഇല്ലന്നു എനിക്ക് നല്ലോണം അറിയാമായിരുന്നു ..എനിക്ക് ആ മകന്റെ മുഖത്ത് നോക്കി "ഉളുപ്പുണ്ടോടാ നിനക്ക് " എന്ന് ചോദിക്കണം എന്ന് തോന്നി പോയി ..
.
ഞങൾ രണ്ടു പേര്ക്കും വാങ്ങിയ ഭക്ഷണം മുഴുവൻ കഴിക്കാൻ തോന്നിയില്ല ..അത് കളഞിട്ട് കൈ കഴുകി വന്നു ..സീറ്റ്‌ ന്റെ രണ്ടു വശങ്ങളിലായി ഞങൾ പരസ്പരം മുഖം വരുന്ന രീതിയിൽ ഇരുന്നു .കാൽ നീട്ടി വെച്ച് ഇരുന്നു ഉറങ്ങി ..മനസ്സിൽ ആ മകനെ കൊറേ ചീത്ത വിളിച്ചുകൊണ്ട് ....
.
.പുലർച്ചെ ആയപ്പോളേക്കും വണ്ടി കേരളം കടന്നിടുണ്ടായിരുന്നു ...ഞാൻ പതുക്കെ എഴുന്നേറ്റു ..മോഹനേട്ടൻ കൂർക്കം വലിച്ചുറങ്ങുകയാണ് ..അവധിക്കു വരുംബോളെല്ലാം ട്രെയിൻ കേരളം കടന്നാൽ വാതിലിൻറെ അടുത്ത പോയി നില്ക്കുന്നത്‌ എന്റെ ഒരു ശീലമാണ് ..പിന്നെ ഒരു ശീലം  മലയാളം പേപ്പർ വാങ്ങുക എന്നതും ആണ് ..അങ്ങനെ കണ്ണൂർ സ്റ്റേഷനിൽ നിന്നും പേപ്പറും രണ്ടു ചായയും വാങ്ങി ഞാൻ മോഹനേട്ടനെ വിളിച്ചു ..
"എവിടെത്തി .."
കണ്ണ് തിരുമ്മി മുഖം തുടച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു ..
"കണ്ണൂർ വിട്ടു .."
"ഒഹ് വണ്ടി റൈറ്റ് ടൈം ആണല്ലോ ..മോൻ ഇനി കുറച്ചു സമയം കൊണ്ട് ഇറങ്ങും ലെ .."?
"ഹ്മ്മ് 5.30 ഒക്കെ ആവും .."
"ആഹാ പേപ്പർ ഒക്കെ വാങ്ങിയോ ..നോക്കട്ടെ "
എന്റെ കക്ഷത്തിൽ ചുരുട്ടി വച്ചിരുന്ന മാതൃഭൂമി പേപ്പർ ഞാൻ അദ്ദേഹത്തിന് നേരെ നീട്ടി ..ഷർട്ട്‌ ന്റെ പോക്കെറ്റിൽ നിന്നും കണ്ണട എടുത്തു തുടച്ച്‌ ബർത്ത് ലെ ലൈറ്റ് ഓണ്‍ ആക്കി പേപ്പർ നിവർത്തി പിടിച്ച്‌ അദ്ദേഹം വായന തുടങ്ങി ..കുറെ നേരം കഴിഞ്ഞു പേപ്പർ മടക്കി വെച്ച് എന്തോ ആലോചിച്ചു ഇര്ക്കുന്നത്‌ കണ്ടു ..
ഞാൻ ചോദിച്ചു
.
" സർ എന്താ ആലോചിക്കുന്നെ..മോനെ പറ്റിയാണോ ..അത് പോട്ടെ സർ ..അവൻ തിരിച്ചു നിങളുടെ അടുത്തേക്ക് തന്നെ വരും വേറെ എവടെ പോവാനാ .. "

അദ്ദേഹം ഒന്നും മിണ്ടിയില്ല ..പേപ്പർ ഒന്നുകൂടി ചുരുട്ടി പിടിച്ചു ..എനിക്ക് അത് വാങ്ങിക്കണം എന്നുണ്ടായിരുന്നു പക്ഷെ ചോദിയ്ക്കാൻ തോന്നിയില്ല ..
കോഴിക്കോട് എത്തുന്ന വരെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ഞങൾ രണ്ടു പേരും ..വണ്ടി ഔട്ടെർ ഇൽ നിർത്തിയപ്പോൾ അദ്ദേഹം എന്നെ നോക്കി ചോദിച്ചു ..
"മോൻ ഇവടെ ഇറങ്ങും ല്ലേ "
"അതെ "
ചുരുട്ടി വെച്ചിരുന്ന പേപ്പർ എന്റെ നേരെ നീട്ടി കൊണ്ട് അദ്ദേഹം തുടർന്നു ..
"മോൻ പേപ്പർ വയിചില്ലലോ "
" ഇല്ല ..സർ ന്റെ കൈയ്യിന്നു ചോദിയ്ക്കാൻ തോനിയില്ല "
"മോൻ നോക്ക് എന്റെ അരവിന്ദ് മോന്റെ ഫോട്ടോ ഉണ്ട് അതിൽ "
"എവിടെ .."
ആകാംഷയോടെ ഞാൻ പേപ്പർ പെട്ടെന്ന് നിവർത്തി ..ഫ്രന്റ് പേജിൽ ഞാൻ കണ്ട വാർത്ത ..എന്നെ തരിപ്പിച്ചു കളഞ്ഞു ..ശരീരത്തിലെ രക്തം തണുത്ത് ഉറഞ്ഞു ..കൈ  വിറയ്ക്കാൻ തുടങ്ങി ..പേപ്പർ സീറ്റിൽ വെച്ചിട്ട് ഞാൻ അദ്ധേഹത്തിന്റെ മുഖത്തേക്ക് നോക്കി ..
"സർ ഇത് ...സർ ന്റെ ....മകൻ ..."
വാക്കുകൾ എനിക്ക് മുഴുമിപ്പികുവൻ കഴിയുന്നുണ്ടായിരുന്നില്ല ..
എന്റെ തൊണ്ട ഇടറി ...
"അതെ എന്റെ മകൻ ..അരവിന്ദ് മോഹൻ ..എന്നെ അവൻ മോഹച്ചാ ..ന്നാ വിളിചോണ്ടിരുന്നെ ..രണ്ടു മാസം മുന്പ് രജൗരി യിലെ ആർമി  കാണ്‍വോയ് ക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരുപാടു ജവാൻമാർ മരിച്ചിരുന്നു ..പക്ഷെ ആരൊക്കെ ആണെന്ന് തിരിച്ചറിയാൻ ഡോക്ടർമാർക്ക്  വരെ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു ..ഒരു സ്ഥിതീകരണം അവന്റെ യുണിറ്റ് കമാണ്ടിംഗ് ഓഫീസർ ക്ക് പോലും തരാൻ സാധിച്ചില്ല ..പക്ഷെ കുറച്ചു പേർ ഡൽഹി ആർ  ആർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു ..90% മരിച്ച നിലയിൽ രണ്ടു പേർ .അതിൽ ഒന്ന് അരവിന്ദ് ആയിരിക്കാൻ സാധ്യദ ഉണ്ടെന്നു അവർ പറഞ്ഞു ..അത് കൊണ്ട് ഈ വിവരം പുറത്തു പോലും അറിയിച്ചില്ല ..മരിച്ചവരുടെ ലിസ്റ്റിൽ അവന്റെ പേര് ഇല്ലായിരുന്നു ..ആ ഒരു പ്രതീക്ഷയിൽ ഞാൻ രണ്ടു മാസം മുൻപ് വീട്ടിൽ ആരും അറിയാതെ ഡൽഹിയിൽ വന്നു ..ആർ ആർ ഹോസ്പിറ്റലിൽ ..എന്റെ മോൻ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷയിൽ ..ഞാൻ കണ്ടു എന്റെ മോനെ ..കത്തി കരിഞ്ഞ മുഖം മാത്രം ..ഡോക്ടർ മാർ അത് അരവിന്ദ് തന്നെ തന്നെയെന്നു ഉറപ്പിച്ചു ..എന്തു ചെയ്യണം അവളോട്‌ എന്ത് പറയും എന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടാതെ ഞാൻ നിന്നു ...മീഡിയ യിൽ അവന്റെ പേര് വരാതിരിക്കാൻ കമ്മാണ്ടിംഗ് ഓഫീസർറോട് ഞാൻ കെഞ്ചി .അവളുടെ ബൈപാസ്‌ സർജറി കഴിയുന്ന വരെ എനിക്ക് പിടിച്ചു നില്കെണ്ടിയിരുന്നു ..മോനോട് നേരത്തെ പറഞ്ഞ കള്ള കഥ തന്നെ വീട്ടിലും പറഞ്ഞു .. ഇത്തവണ അവൻ എന്നെ കാത്തു നിന്ന പോലെ ആയിരുന്നെന്നു തോന്നുന്നു..കണ്ടില്ലേ  ..മിനിയാന്ന് അവനെ എന്റെ കൂടെ കൂട്ടാഞതിനു ഞാൻ നാട്ടിൽ എത്തിയപ്പോഴേക്കും അവൻ എന്റെ കൂടെ പോന്നത്‌ .."
.
.
വണ്ടി കോഴിക്കോട് സ്റ്റേഷനിൽ എത്തി ..സ്വന്തം മകന്റെ മരണവാർത്ത പത്ര താളുകളിലൂടെ അറിഞ്ഞിട്ടും അദ്ധേഹത്തിന്റെ മുഖത്തെ ആ ചിരി അത് മാഞ്ഞില്ല ..എന്ത് പറയണം എന്ന് അറിയാതെ 1 ആം നമ്പർ പ്ലാറ്റ്ഫോം ൽ ഞാൻ ഇറങ്ങി ..എന്റെ പിന്നാലെ അദ്ദേഹവും എന്റെ ബാഗും ആയി വന്നു ..തിരിഞ്ഞു നിന്ന് ഞാൻ അദ്ധേഹത്തെ നോക്കി ..ആ പുഞ്ചിരി എന്നിട്ടും ആ മുഖത്തു നിന്ന് മായ്ക്കാൻ ഒരു വിധിക്കും കഴിഞ്ഞിട്ടില്ല ..ഒരു നിമിഷം ഞാൻ എല്ലാം മറന്നു അദ്ധേഹത്തെ കെട്ടി പിടിച്ചു ..പൊട്ടി കരഞ്ഞു പോയി ...പക്ഷെ എന്നെ പിടിച്ചു മാറ്റി കണ്ണുനീർ തുടച്ചു മോഹനേട്ടൻ പറഞ്ഞു
"പട്ടാളക്കാർ കരയുന്നത് നാലാള് കാണാൻ പാടില്ല ..ആരും കാണാതെ വേണം കരയാൻ ..കാരണം നമ്മൾ പരുക്കൻമാർ ആണ് ..സ്നേഹിക്കാൻ അറിയാത്തവരാണ് ..കുടുംബം പോലും കടുത്ത ചിട്ടയിൽ  ജീവിക്കണമെന്ന് ശാട്യം പിടിക്കുന്നവരാണ്  ....ഇങ്ങനെ ചിന്തിക്കുന്ന സമൂഹത്തിൽ അവര് കണ്ടു കൊണ്ട് നമ്മൾ കരയാൻ പാടില്ല മോനെ .."
..എന്നെ പിടിച്ചു മാറ്റി കണ്ണുനീർ തുടച്ചു തന്നു എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനവും തന്നു അദ്ദേഹം തിരിച്ചു വണ്ടിയിൽ കയറി ..വാതിലിന്റെ അടുത്ത് നിന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..

"ഞാൻ വീട്ടിൽ എത്തുന്നതിനു മുൻപേ അവൻ എത്തുമോ എന്തോ ...അടുത്ത കൊല്ലം അമ്പാടിയെ പറഞ്ഞയക്കണം.. അരവിന്ദ് മോന്റെ ഒഴിവിലേക്ക് അവനു 19 ആയേ ..."

ഞാൻ അദ്ധേഹത്തെയും ,എന്റെ ഇടതു കയ്യിലെ മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജിലെ ക്യാപ്ടൻ അരവിന്ദ്  ഫോട്ടോയും നോക്കി ഒരു സല്യൂട്ട് അടിച്ചു ..നിറഞ്ഞ മനസ്സോടെ തികഞ്ഞ ബഹുമാനത്തോടെ ..
.
.നീങ്ങി തുടങ്ങിയ വണ്ടിയിൽ 73 ആം നമ്പർ സീറ്റ്‌ ന്റെ വാതിലിൽ നിന്ന് കൊണ്ട് ഒരിക്കലും മായാത്ത പുഞ്ചിരി എനിക്ക് സമ്മാനിച്ച്‌ കൊണ്ട് അദ്ദേഹവും തിരിച്ചു സല്യൂട്ട് ചെയ്തു ..കണ്മുന്നിൽ നിന്നും മറയുന്ന വരെ .....
.
...ജാസിൽ ..
Name

അമ്മ അറിവ് ആയുര്‍വ്വേദം ഇടുക്കി എന്റെ മലയാളം എറണാകുളം കഥകള്‍ കവിതകള്‍ കേരളം കൈലാസം കോഴിമുട്ട ചാണക്യസൂത്രം തൃശൂര്‍ തെയ്യം പേരയ്ക്ക പ്രണയം ഭഗവത്‌ഗീത ഭാരതം ഭാരതീയം മഞ്ഞള്‍ മലയാളം വെള്ളം സഞ്ചാരി സാങ്കേതികം സൗഹൃദം ഹിന്ദു
false
ltr
item
മഞ്ചാടി: സീറ്റ്‌ നമ്പർ 73
സീറ്റ്‌ നമ്പർ 73
മംഗള എക്സ്പ്രസ്സ്‌ ന്റെ 73 നമ്പർ സീറ്റിൽ ബാത്രൂം ന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലം ...അതാണ് ഞങ്ങൾ പറയാറുള്ള 73 നമ്പർ സീറ്റ്‌. എന്റെ ....അല്ല എന്നെപോലത്തെ ഒരുവിധം പട്ടാളക്കാരുടെ യാത്ര ഒട്ടുമിക്കവരും 73 ൽ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHcD53I78ifh6eEkmSU6DB3W4XPgIQn4KB0nn5vgI8oPL7wws4PiORcdiv5xOPDFOUGCZ9k83_nvyHttUSFZ7MhyZmJZfMZkGYWoR9QDWvE_7vqLaEDiQ3mUvXffesOd-MhDZutWmIOEU/s200/number_73_35_button.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHcD53I78ifh6eEkmSU6DB3W4XPgIQn4KB0nn5vgI8oPL7wws4PiORcdiv5xOPDFOUGCZ9k83_nvyHttUSFZ7MhyZmJZfMZkGYWoR9QDWvE_7vqLaEDiQ3mUvXffesOd-MhDZutWmIOEU/s72-c/number_73_35_button.jpg
മഞ്ചാടി
https://malayalisonline.blogspot.com/2015/10/seat-number-73.html
https://malayalisonline.blogspot.com/
http://malayalisonline.blogspot.com/
http://malayalisonline.blogspot.com/2015/10/seat-number-73.html
true
154909552985794838
UTF-8
Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago